നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

തങ്ങളുടെ ഏറ്റവും പുതിയ മോഡലായ പഞ്ച് മൈക്രോ എസ്‌യുവി ഒക്ടോബര്‍ 18 ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് അറിയിച്ച് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. നേരത്തെ, ഒക്ടോബര്‍ 20 ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമായിരുന്നു കമ്പനി അറിയിച്ചത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

എന്നാല്‍ കാര്‍ നിര്‍മാതാവ് എസ്‌യുവി രണ്ട് ദിവസം മുമ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ALFA-ARC (അജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ ആദ്യത്തെ ടാറ്റ എസ്‌യുവിയാണ് പഞ്ച്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ഇത് ബ്രാന്‍ഡിന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച HBX കണ്‍സെപ്റ്റില്‍ നിന്ന് പ്രൊഡക്ഷന്‍ പതിപ്പ് കൂടുതല്‍ വ്യതിചലിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഏറെക്കുറെ സമാനമായി പതിപ്പിനെ തന്നെയാണ് കമ്പനി നിരത്തുകളില്‍ എത്തിക്കുന്നത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ഇതിനോടകം തന്നെ വാഹനം വലിയ വിപണിയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ് പഞ്ചിന്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കോംപ്ലിസ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വകഭേദങ്ങളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ബ്ലാക്ക് ഗ്രില്ലിലെ മൂന്ന് ട്രൈ-ആരോ പാറ്റേണ്‍ പോലുള്ള സാധാരണ ഡിസൈന്‍ ഘടകങ്ങള്‍ വരെ വാഹനത്തിന്റെ ഭംഗി എടുത്തുകാട്ടുന്നു. കൂടാതെ മുന്‍വശം എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ (ഡിആര്‍എല്‍) കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

അതേസമയം പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ ബമ്പറില്‍ താഴെയായി സ്ഥാപിച്ചിരിക്കുന്നു. ചങ്കി ക്ലാഡിംഗ് പ്രൊഫൈലിലും അതിന്റെ എസ്‌യുവി അപ്പീലിനെ ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകളും റൂഫ് റെയിലുകളും അതിന്റെ സ്‌റ്റൈല്‍ മനോഹരമാക്കുന്നു. കൂടാതെ ഡ്യുവല്‍-ടോണ്‍ ബോഡി കളര്‍ കൂടുതല്‍ ആകര്‍ഷണമാണ് നല്‍കുന്നത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

പിന്‍ഭാഗവും ഒരുപോലെ ഷാര്‍പ്പായിട്ടുള്ളതും സ്‌റ്റൈലിഷ് ആയി കാണപ്പെടുന്നു. ടെയില്‍ ഗേറ്റിന്റെ ആധിപത്യം, മുഴുവന്‍ ഡിസൈന്‍ ഭാഷയേയും കൂടുതല്‍ പൂര്‍ത്തീകരിക്കുന്നതുമാണ്. ബമ്പറിലും ബോള്‍ഡ് ക്ലാഡിംഗ് കാണാന്‍ സാധിക്കും.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ഡ്യുവല്‍-ടോണ്‍ നിറത്തിലൊരുങ്ങുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാബിനും വളരെ ആധുനികവും സംഘടിതവുമാണ്. ഡാഷിന്റെ മിനിമലിസ്റ്റ് ഡിസൈന്‍ അലങ്കോലമില്ലാത്തതും നീല ബെസലുകളുള്ള തിരശ്ചീന എയര്‍-കോണ്‍ വെന്റുകള്‍ അതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസില്‍ കണ്ടതിന് സമാനമാണ്. 90 ഡിഗ്രി വീതിയുള്ള ഡോറുകള്‍ പോലും ആള്‍ട്രോസിന് സമാനമാണ്. വാഹനത്തിന് 366 ലിറ്റര്‍ ബൂട്ട് സ്‌പേസ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

പക്ഷേ പിന്‍ എയര്‍-കോണ്‍ വെന്റുകളും ഫ്രണ്ട് സെന്‍ട്രല്‍ ആംസ്‌ട്രെസ്റ്റും നഷ്ടപ്പെടുന്നു. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ബ്രാന്‍ഡ് നിരയിലെ മറ്റ് മോഡലുകളായ നെക്സോണ്‍, ആള്‍ട്രോസ് തുടങ്ങിയ ശ്രേണിയില്‍ നമ്മള്‍ കണ്ടിട്ടുള്ള ഹാര്‍മോണ്‍ ട്യൂണ്‍ ഓഡിയോ സിസ്റ്റമാണ് കേന്ദ്രീകരിക്കുന്നത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുമായി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. ടോപ്പ്-സ്‌പെക്ക് മോഡലിന് ബ്രാന്‍ഡിന്റെ iRA കണക്റ്റഡ് കാര്‍ ടെക് ഓപ്ഷണല്‍ ഓഫറായും 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഭാഗിക ഡിജിറ്റലായും ലഭിക്കുന്നു.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

സെഗ്മെന്റില്‍ ഒന്നാമതായ ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കുന്നു. ഫീച്ചര്‍ ലിസ്റ്റില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ഓട്ടോ-ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ഓട്ടോ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലൈറ്റ് എന്നിവയും ഉള്‍പ്പെടുന്നു.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ടാറ്റ പഞ്ചിന് കരുത്ത് പകരുന്നത്. ഇത് ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കില്‍ കണ്ടതിന് സമാനമാണ്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

ഈ യൂണിറ്റ് 6,000 rpm-ല്‍ 84 bhp കരുത്തും 3,300 rpm-ല്‍ 113 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മെച്ചപ്പെട്ട ലോ-എന്‍ഡ് ടോര്‍ക്കിനായി എയര്‍-പ്രഷര്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി എഞ്ചിന്‍ ഡൈന പ്രോ സിസ്റ്റം ഉപയോഗിച്ച് അപ്ഡേറ്റുചെയ്തു.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

കൂടാതെ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായും അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് ഓപ്ഷണലും ലഭ്യമാകും. എസ്‌യുവി സവിശേഷതകള്‍ക്കായി, എഎംടി ഗിയര്‍ബോക്സിനൊപ്പം ട്രാക്ഷന്‍ പ്രോ മോഡ് പോലുള്ള സെഗ്മെന്റ്-ഫസ്റ്റ് സ്റ്റഫ് സവിശേഷതകളും പഞ്ചിന് ലഭിക്കുന്നു.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

കളര്‍ ഓപ്ഷനുകളില്‍ ആറ്റോമിക് ഓറഞ്ച്, മെറ്റിയര്‍ ബ്രോണ്‍സ്, ഡേറ്റോണ ഗ്രേ, കാലിപ്‌സോ റെഡ്, ടൊര്‍ണാഡോ ബ്ലൂ, ട്രോപ്പിക്കല്‍ മിസ്റ്റ്, ഓര്‍ക്കസ് വൈറ്റ് എന്നിവയുള്‍പ്പെടെ 7 വ്യത്യസ്ത നിറങ്ങള്‍ ഉള്‍പ്പെടുന്നു. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്ന് വേണം പറയാന്‍.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

സുരക്ഷക്കായി മുന്‍വശത്ത്, ഇതിന് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍, എബിഎസ്, ഇബിഡി എന്നിവ ലഭിക്കും. ടാറ്റയുടെ പോര്‍ട്ട്ഫോളിയോയില്‍, പഞ്ച് പുതിയ എന്‍ട്രി ലെവല്‍ എസ്‌യുവിയായിട്ടാകും ഇടംപിടിക്കുക.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

അതിനാല്‍ നെക്സോണിന് താഴെയായി സ്ഥാനം പിടിക്കും. വില സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പഞ്ചിന് 5 മുതല്‍ 8.5 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

വിഭാഗത്തില്‍ മറ്റ് മൈക്രോ എസ്‌യുവികള്‍ക്കും ഒന്നിലധികം ഹാച്ച്ബാക്കുകള്‍ക്കും നേരിട്ടുള്ള എതിരാളിയായിരിക്കും ടാറ്റയുടെ ഈ പഞ്ച്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് i10 നിയോസ്, മഹീന്ദ്ര KUV 100, മാരുതി സുസുക്കി ഇഗ്‌നിസ് എന്നിവര്‍ പഞ്ചിന്റെ എതിരാളികളാകും.

നീട്ടികൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് Tata; Punch-ന്റെ വില്‍പ്പന പറഞ്ഞതിലും നേരത്തെ ആരംഭിക്കും

വില പ്രഖ്യാപനം വരുന്നതോടെ, ഇത് റെനോ കൈഗറിന്റെയും നിസാന്‍ മാഗ്‌നൈറ്റിന്റെയും എന്‍ട്രി ലെവല്‍ ട്രിമ്മുകളുമായി മത്സരിക്കും. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ടാറ്റ ഡീലര്‍ഷിപ്പുകളിലോ ടാറ്റയുടെ ഔദ്യോഗി വെബ്‌സൈറ്റിലോ ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Tata motors announced punch will launch october 18 for sale deliveries will start soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X