വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

പാസഞ്ചര്‍ വാഹന ഉപഭോക്താക്കള്‍ക്ക് വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കിയതിന് പിന്നാലെ വാണിജ്യ വാഹന ഉടമകള്‍ക്ക് ഇതേ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ടാറ്റ.

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

വാറണ്ടിയും സൗജന്യ സര്‍വീസും നിലവിലുള്ള ലോക്ക്ഡൗണ്‍ സമയത്ത് കാലഹരണപ്പെടുന്ന ഉപഭോക്താക്കള്‍ക്ക്, ഇപ്പോള്‍ ഒരു മാസം വരെ സാധുത വിപുലീകരണം ലഭിക്കും. 2021 ഏപ്രില്‍ 1 നും 2021 ജൂണ്‍ 30 നും ഇടയില്‍ വാറണ്ടിയും സൗജന്യ സര്‍വീസ് കാലാവധിയും അവസാനിക്കുന്ന ടാറ്റ വാണിജ്യ വാഹന ഉടമകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

ടാറ്റ മോട്ടോര്‍സ് ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വില്‍പ്പനയ്ക്ക് ശേഷമുള്ള അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.

MOST READ: നാടിന് കൈതാങ്ങായി കോണ്‍ഗ്രസ് നേതാവ്; ടൊയോട്ട ഫോര്‍ച്യൂണര്‍ സംഭവന ചെയ്തു

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

വാസ്തവത്തില്‍, വാറണ്ടിയുടെയും സൗജന്യ സര്‍വീസിന്റെയും സാധുതാ കാലാവധി നീട്ടുന്നതിനുപുറമെ, വില്‍പനയ്ക്ക് ശേഷവും മൂല്യവര്‍ദ്ധിത സേവനങ്ങളിലും കമ്പനി വിപുലീകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

ഇതില്‍ കാലഹരണപ്പെടുന്ന ടാറ്റ സൂരക്ഷ AMC (വാര്‍ഷിക പരിപാലന കരാര്‍) യുടെയും വിപുലീകരണം ഉള്‍പ്പെടുന്നു. കൊവിഡ് നിയന്ത്രണ കാലയളവ് കൂടാതെ, ടാറ്റ സുരക്ഷയ്ക്ക് കീഴിലുള്ള എല്ലാ സജീവ കരാറുകളിലും ഒരു മാസത്തെ സാധുത വിപുലീകരണവും AMC സേവനങ്ങള്‍ ലഭിക്കുന്നതിന് ഒരു മാസത്തെ വിപുലീകരണവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

MOST READ: രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വാസ്തവത്തില്‍, ഈ വര്‍ഷം വാറണ്ടിയും സേവന കാലയളവ് വിപുലീകരണങ്ങളും പ്രഖ്യാപിച്ച ആദ്യത്തെ വാണിജ്യ വാഹനങ്ങളില്‍ ഒന്നാണിത്.

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായി, ടൊയോട്ട, എംജി മോട്ടോര്‍ ഇന്ത്യ, റെനോ, ബജാജ് ഓട്ടോ, യമഹ, ഹോണ്ട ടു- വീലറുകള്‍ നിലവില്‍, വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി രംഗത്തെത്തിയിട്ടുണ്ട്.

MOST READ: ജീപ്പ്, സിട്രൺ ബ്രാൻഡുകൾക്ക് മൊബൈൽ ഡ്രൈവ് ഡിജിറ്റൽ ഇന്റർഫേസ് നൽകാനൊരുങ്ങി സ്റ്റെല്ലാന്റിസ്

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ക്ക് വര്‍ധിച്ച് സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) അടുത്തിടെ അപ്‌ഡേറ്റുചെയ്തിരുന്നു.

വാണിജ്യ വാഹന ഉടമകള്‍ക്കും വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടാറ്റ

പുതിയ SOP നിര്‍ബന്ധമാക്കുമെന്നും, പ്രതിരോധ കുത്തിവയ്പ്പുകള്‍ ത്വരിതപ്പെടുത്തുന്നതിലും രോഗബാധിതരായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലും ടാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Most Read Articles

Malayalam
English summary
Tata Motors Extends Warranty And Free Service For Its Commercial Vehicle, All Details Here. Read in Malayalam.
Story first published: Wednesday, May 19, 2021, 20:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X