ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

ഇന്ത്യൻ വിപണിയിൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി പ്രാദേശിക വാഹന ഭീമനായ ടാറ്റ അവതരിപ്പിക്കുന്ന ഇലക്ട്രിക് മോഡലാണ് എക്സ്പ്രെസ്-T ഇവി.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

ഇപ്പോൾ ഇലക്ട്രിക് റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയിൽ നിന്ന് എക്സ്പ്രെസ്-T ഇവിയുടെ 3,500 യൂണിറ്റുകളുടെ ഓർഡർ ലഭിച്ചതായി ടാറ്റ മോട്ടോർസ് അറിയിച്ചു. യൂണിറ്റുകളുടെ വിതരണത്തിനായി ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി കമ്പനി അറിയിച്ചു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

ബ്ലൂസ്‌മാർട്ട് മൊബിലിറ്റിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഡൽഹി-NCR -ൽ ഇലക്ട്രിക് ഫ്ലീറ്റ് വളർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് തങ്ങൾ അവരോട് നന്ദിയുള്ളവരാണെന്നും ടാറ്റ മോട്ടോർസ് ഹെഡ്-ഇലക്‌ട്രിക് വെഹിക്കിൾസ് (കൊമേർഷ്യൽ) രമേഷ് ദൊരൈരാജൻ പ്രസ്താവനയിൽ പറഞ്ഞു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, എക്സ്പ്രെസ്-T ഇവി സെഡാൻ ഒപ്റ്റിമൽ ബാറ്ററി സൈസും ക്യാപ്‌റ്റീവ് ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനുമായാണ് വരുന്നത്, ഇത് സുരക്ഷയ്ക്കും യാത്രക്കാരുടെ കംഫർട്ടിനും പുറമേ മികച്ച ലോ കോസ്റ്റ് ഓണർഷിപ്പും ഉറപ്പാക്കും, ഇത് ഫ്ലീറ്റ് ഉടമകൾക്കും ഓപ്പറേറ്റർമാർക്കും സമഗ്രവും ആകർഷകവുമായ പാക്കേജാക്കി മാറ്റുന്നു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

റോഡിൽ 10,000 ഇവികൾ എന്ന സുപ്രധാന നാഴികക്കല്ല് തങ്ങൾ പിന്നിട്ടു, തങ്ങളുടെ നൂതന ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താക്കളിൽ എങ്ങനെ നല്ല രീതിയിൽ പ്രതിധ്വനിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണിത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ഓർഡർ ഇവികളെ മുഖ്യധാരയാക്കുന്നതിനുള്ള തങ്ങളുടെ റോഡ്മാപ്പിനെ കൂടുതൽ ശക്തിപ്പെടുത്തും എന്ന് ദൊരൈരാജൻ പറഞ്ഞു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

കമ്പനിയുടെ സമീപകാല സീരീസ് A ഫണ്ടിംഗ് 25 മില്യൺ ഡോളറാണ് എന്ന് ബ്ലൂസ്മാർട്ട് മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ അൻമോൽ സിംഗ് ജഗ്ഗി പറഞ്ഞു. തങ്ങളെപ്പോലുള്ള ഒരു യുവ സ്റ്റാർട്ടപ്പിന് ടാറ്റ മോട്ടോർസ് ഒരു മികച്ച പങ്കാളിയാണ്, മാത്രമല്ല ആഗോള വിതരണ ശൃംഖല പ്രതിസന്ധിയുടെ കാലത്ത് തങ്ങളുടെ വളർച്ചയെ ഗണ്യമായി പിന്തുണക്കുകയും ചെയ്തു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

ടാറ്റ മോട്ടോർസുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ ഇലക്ട്രിക് യാത്രയിലുള്ള കമ്പനിയുടെ വിശ്വാസം ശക്തിപ്പെടുത്തുകയും വലിയ തോതിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

ഡൽഹി-NCR -ലുടനീളം ഓൾ-ഇലക്‌ട്രിക് റൈഡ്-ഹെയ്‌ലിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ബ്ലൂസ്‌മാർട്ട് മൊബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളിൽ 22 ദശലക്ഷത്തിലധികം ക്ലീൻ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇതുവരെ 7,00,000 റൈഡുകൾ പൂർത്തിയാക്കി.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

പുതിയ എക്സ്പ്രെസ്-T ഇവി ഇലക്ട്രിക് സെഡാൻ 21.5 kWh, 16.5 kWh എന്നീ രണ്ട് റേഞ്ച് ഓപ്ഷനുകളുള്ള ഹൈ എനർഗി ഡെൻസിറ്റി ബാറ്ററിയാണ് പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ യഥാക്രമം 213 കിലോമീറ്റർ, 165 കിലോമീറ്റർ ARAI0 സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

രണ്ട് ട്രിം ഓപ്ഷനുകളിൽ ലഭ്യമായ, എക്സ്പ്രെസ്-T ഇവി സീറോ ടെയിൽ-പൈപ്പ് എമിഷൻ, സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡ്യുവൽ എയർബാഗുകൾ എന്നിവയുമായി വരുന്നു.

ഒറ്റയടിക്ക് XPress-T ഇവിക്ക് 3500 യൂണിറ്റ് ബുക്കിംഗ് കൈവരിച്ച് Tata Motors

ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 16.5 kWh, 21.5 kWh ബാറ്ററി പായ്ക്ക് 80 ശതമാനം വരെ യഥാക്രമം 90 മിനിറ്റിലും 110 മിനിറ്റിലും ചാർജ് ചെയ്യാനാവും. സാധാരണ 15 A പ്ലഗ് പോയിന്റിൽ നിന്നും ഇവി ചാർജ് ചെയ്യാം.

Most Read Articles

Malayalam
English summary
Tata motors gets 3500 unit order for xpress t ev from blusmart mobility
Story first published: Saturday, October 30, 2021, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X