വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

അടുത്തിടെ സമാപിച്ച ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ 24 ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് Altroz പ്രീമിയം ഹാച്ച്ബാക്ക് സമ്മാനിച്ചതായി Tata Motors ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

ഒളിമ്പിക്‌സ് അവസാനിച്ചതിന് പിന്നാലെ തന്നെയാണ് അത്ലറ്റുകള്‍ക്ക് സമ്മാനമായി വാഹനം നല്‍കുമെന്ന പ്രഖ്യാപനവുമായി Tata രംഗത്തെത്തുന്നത്. ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അവരെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചുവെന്നും Tata വക്താവ് പ്രതികരിച്ചു.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

ഹോക്കി, ഗുസ്തി, ബോക്‌സിംഗ്, ഗോള്‍ഫ്, ഡിസ്‌കസ് ത്രോ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് സമ്മാനമായി Altroz കൈമാറിയത്. ഓരോരുത്തര്‍ക്കും അവരുടെ നേട്ടങ്ങളോടുള്ള ആദരവിന്റെയും അഭിനന്ദനത്തിന്റെയും അടയാളമായി ഹൈ സ്ട്രീറ്റ് ഗോള്‍ഡ് കളര്‍ Altroz മോഡലാണ് Tata Motors-ന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര സമ്മാനിച്ചത്.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

'ഈയിടെ നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ അവര്‍ കാണിച്ച പ്രതിബദ്ധതയിലും അചഞ്ചലമായ മനോഭാവത്തിലും തങ്ങളുടെ അത്‌ലറ്റുകളെക്കുറിച്ച് ഞങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

പ്രീമിയം ഹാച്ച്ബാക്കുകളിലെ ഗോള്‍ഡന്‍ നിലവാരമായ Tata Altroz അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് Altroz.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

കൂടാതെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ നേടിയ കാറുകളില്‍ ഒന്നുകൂടിയാണ്. ALFA ARC (Agile Light Flexible Advanced Architecture) അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണ് ഫൈവ് സീറ്റര്‍, അതിന്റെ സ്‌റ്റൈലിംഗ് ഇംപാക്റ്റ് ഡിസൈന്‍ 2.0 തത്ത്വചിന്തയെ സ്വാധീനിക്കുന്നു.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ Tata-യുടെ മിന്നും താരമാണ് Altroz. വിപണിയില്‍ എത്തിയ നാള്‍മുതല്‍ മോഡലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം പറയാന്‍.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

കാറിനെ സംബന്ധിച്ചിടത്തോളം, മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്: 1.2 ലിറ്റര്‍ (NA) നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍. എല്ലാ എഞ്ചിനുകളും 5-സ്പീഡ് മാനുവലുമായി സ്റ്റാന്‍ഡേര്‍ഡായിട്ടാണ് വിപണിയില്‍ എത്തുന്നത്.

വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

1.2 ലിറ്റര്‍ NA പെട്രോള്‍

 • പരമാവധി പവര്‍: 6,000 rpm-ല്‍ 85 bhp
 • പരമാവധി ടോര്‍ക്ക്: 3,300 rpm-ല്‍ 113 Nm
 • 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍

  • പരമാവധി പവര്‍: 5,500 rpm-ല്‍ 108 bhp
  • പരമാവധി ടോര്‍ക്ക്: 5,500 rpm-ല്‍ 140 Nm
  • വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

   1.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍

   • പരമാവധി പവര്‍: 4,000 rpm-ല്‍ 89 bhp
   • പരമാവധി ടോര്‍ക്ക്: 3,000 rpm-ല്‍ 200 Nm
   • വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    രാജ്യത്തെ മികച്ച പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് Altroz. എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഹാച്ച്ബാക്കിന്റെ എടുത്തുപറയേണ്ട ചില സവിശേഷതകളാണ്.

    വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    മൗണ്ട് ചെയ്ത കണ്‍ട്രോളുകളുള്ള ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഇതിന്റെ സവിശേഷതയാണ്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. നിരവധി സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

    വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    ഇതിനെല്ലാം ഒപ്പം ഇലക്ട്രിക് വാഹന വിപണിയിലും ശക്തരാകുകയാണ് Tata Motors. Nexon ഇവിയെ അവതരിപ്പിച്ച് ശ്രേണിയില്‍ ജനപ്രീതി സ്വന്തമാക്കിയതിന് പിന്നാലെ നവീകരിച്ച Tigor ഇവികൂടി അവതരിപ്പിച്ച് ഇലക്ട്രിക് ശ്രേണി കൈപ്പിടിയിലാക്കാനൊരുങ്ങുകയാണ് കമ്പനി.

    വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    Nexon ഇവിയില്‍ കമ്പനി അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ കരുത്തിലാണ് ഇത്തവണ Tigor ഇവിയും എത്തുന്നത്. അതുകൊണ്ട് തന്നെ ശ്രേണിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

    വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പുതിയ ഇലക്ട്രിക് സെഡാനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 21,000 രൂപ ടോക്കണ്‍ തുകയില്‍ Tigor ഇവി ബുക്ക് ചെയ്യാന്‍ സാധിക്കും.

    വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    കാഴ്ച്ചയില്‍ Tigor ഇവി മോഡലിന്റെ പെട്രോള്‍ സെഡാന് സമാനമാണെങ്കിലും ഇലക്ട്രിക് പതിപ്പെന്ന് വ്യക്തമാക്കുന്ന ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പിന്നീടുള്ള പ്രധാനമാറ്റം പുതിയ കളര്‍ ഓപ്ഷനാണ്. Nexon ഇവിയില്‍ കണ്ട് പരിചിതമായതിന് സമാനമായ കളര്‍ ഓപ്ഷനും പുതിയ Tigor ഇലക്ട്രിക്കിന്റെ സവിശേഷതയാണ്.

    വാക്ക് പാലിച്ച് Tata; 24 അത്‌ലറ്റുകള്‍ക്ക് Altroz സമ്മാനിച്ചു

    ഓഗസ്റ്റ് 31-ന് വില്‍പ്പനയ്ക്ക് എത്താനൊരുങ്ങുന്ന മോഡലിന്റെ വില തന്നെയാണ് ഇപ്പോള്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ നോക്കുന്നത്. മത്സരാധിഷ്ടിതമായ വില നല്‍ക്കുന്നത് വഴി മോഡലില്‍ മികച്ച വില്‍പ്പനയും അതുവഴി ഇലക്ട്രിക് ശ്രേണിയിലെ ആധിപത്യവും തുടരാന്‍ Tata Motors-ന് സാധിച്ചേക്കുമെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Tata motors gifts altroz to 24 indian olympians find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X