ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ചെറുകിട വിപണന രംഗത്തെ വിപുലീകരണ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോര്‍സ് ദക്ഷിണേന്ത്യയിലുടനീളം ഒറ്റ ദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടു.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

53 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപണന കേന്ദ്രങ്ങള്‍ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോര്‍ എവര്‍ പാസഞ്ചര്‍ വാഹന നിര ഈ ആധുനിക ഷോറൂമുകളിലുണ്ടാകും.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

അതിവേഗം വളരുന്ന വാഹന വിപണിയില്‍ ഈ പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ (കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം) ടാറ്റ മോട്ടോര്‍സിന്റെ ശൃംഖലയില്‍ 272 ഷോറൂമുകളും ഇന്ത്യയിലെ മൊത്തം റീട്ടെയ്ല്‍ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ബാംഗ്ലൂര്‍ (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുള്‍പ്പടെ 32 പുതിയ ഡീലര്‍ഷിപ്പ് ശൃംഖലകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ, ദക്ഷിണേന്ത്യയിലെ അപ് കണ്‍ട്രി വിപണിയില്‍ 38 വിപണന കേന്ദ്രങ്ങളും ഈ വിപുലീകരണത്തിലുള്‍പ്പെടുന്നു.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

മൊത്തം വിപണിയുടെ അളവിന്റെ 28 ശതമാനം ദക്ഷിണേന്ത്യയുടെ സംഭാവനയാണെന്നും വളരുന്ന ഈ വിപണിയില്‍ സാന്നിധ്യമുണ്ടാകേണ്ടത് വളരെ പ്രധാനമാണെന്നും ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ദക്ഷിണേന്ത്യയില്‍ 12.1 ശതമാനം വിപണി വിഹിതവുമായി ഉപഭോക്താക്കളോട് പ്രതിബദ്ധതയുള്ള കമ്പനിയുടെ ന്യൂ ഫോര്‍ എവര്‍ പാസഞ്ചര്‍ വാഹന നിര എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ഇന്ത്യയിലെ റീട്ടെയ്ല്‍ വിപുലീകരണ പദ്ധതിയിലെ നിര്‍ണ്ണായക നാഴികക്കല്ലാണ് ഈ പുതിയ 70 വിപണന കേന്ദ്രങ്ങളുടെ ആരംഭം. ഉപഭോക്താക്കളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും അഭിരുചികളും നിറവേറ്റാന്‍ ഈ വിപുലീകരണം സഹായകരമാകും.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിഹാരമാര്‍ഗങ്ങളുമായി ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തവും സൗകര്യപ്രദവുമായ തടസരഹിതമായ ഫിജിറ്റല്‍ അനുഭവം സാധ്യമാക്കാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ന്യൂ ഫോര്‍ എവര്‍ വാഹനനിരയുടെ പിന്തുണയോടെ പാസഞ്ചര്‍ വാഹന വിപണിയില്‍ വലിയ വളര്‍ച്ച നേടുകയാണ് ടാറ്റ മോട്ടോര്‍സ്. 2021 മാര്‍ച്ചില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടര്‍ 4 ല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന വില്‍പ്പന നേടി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പിവി ബിസിനസ് എട്ട് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയും നേടി. 2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

അതേസമയം ബ്രാന്‍ഡിന്റെ 2021 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, മൊത്തം വില്‍പ്പന എല്ലാ വിഭാഗങ്ങളിലും (ആഭ്യന്തരം, കയറ്റുമതി) ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റ് മാസത്തില്‍ 57,995 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പോയ വര്‍ഷം 2020 ഓഗസ്റ്റില്‍ 36,505 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു ബ്രാന്‍ഡിന് ലഭിച്ചിരുന്നത്.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

2021 ഓഗസ്റ്റില്‍ മൊത്തം ആഭ്യന്തര വില്‍പ്പന 54,190 യൂണിറ്റായിരുന്നു. 2020 ഓഗസ്റ്റില്‍ വിറ്റ 35,420 യൂണിറ്റുകളേക്കാള്‍ 53 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. 2021 ജൂലൈ മാസത്തില്‍ വിറ്റ 51,981 യൂണിറ്റായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ വില്‍പ്പനയില്‍ 4 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

2021 ഓഗസ്റ്റില്‍ ടാറ്റ മോട്ടോര്‍സിന്റെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 28,018 യൂണിറ്റാണ്. 2020 ഓഗസ്റ്റില്‍ വിറ്റ 18,583 യൂണിറ്റുകളേക്കാള്‍ 51 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

എന്നിരുന്നാലും, 2021 ജൂലൈയില്‍ വിറ്റ 30,185 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ വില്‍പ്പന 7 ശതമാനം കുറഞ്ഞു. ബ്രാന്‍ഡിന്റെ ഇലക്ട്രിക് മോഡലുകളുടെ വില്‍പ്പന പരിശോധിച്ചാല്‍, കഴിഞ്ഞ മാസം 1,022 യൂണിറ്റുകളാണ് വിറ്റഴിച്ചത്. പോയ വര്‍ഷം ഈതേ കാലയളവില്‍ വിറ്റ 304 യൂണിറ്റുകളേക്കാള്‍ 234 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

ബ്രാന്‍ഡില്‍ നിന്നുള്ള നെക്‌സോണ്‍ ഇവിക്ക് ഈ ശ്രേണിയില്‍ മികച്ച സ്വീകാര്യതയാണ് ഇന്ന് ലഭിക്കുന്നത്. അടുത്തിടെ പുതിയ ടിഗോര്‍ ഇവിയെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വരും മാസങ്ങളില്‍ ഈ ശ്രേണിയില്‍ മികച്ച വില്‍പ്പന കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ടാറ്റ.

ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് Tata

മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവര്‍ക്ക് പിന്നിലായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ടാറ്റ നില്‍ക്കുന്നത്. അടിക്കടി പുതിയ മോഡലുകളെ നിരത്തിലെത്തുക്കുന്നതും വില്‍പ്പനയില്‍ ഗുണം ചെയ്തുവെന്ന കണക്കുകൂട്ടലിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Tata motors inaugurates 70 new sales outlets in emerging markets across southern india details
Story first published: Friday, September 3, 2021, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X