ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് ടാറ്റ മോട്ടോര്‍സിന്റെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്‌സി) ഇ-ഗവേണന്‍സ് ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

സിഎസ്സിയുടെ രാജ്യവ്യാപക ശൃംഖലയും ഡിജിറ്റല്‍ സേവനങ്ങളും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഗ്രാമീണ മേഖലയില്‍ ടാറ്റ മോട്ടോര്‍സിന്റെ പ്രചാരം ശക്തിപ്പെടുത്തും. ഈ സഹകരണം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

പ്രത്യേകിച്ച് ലാസ്റ്റ് മൈല്‍ ഗതാഗത മേഖലയില്‍ ടാറ്റ മോട്ടോര്‍സിന്റെ ആധുനികവും കാര്യക്ഷവുമായ വാണിജ്യ വാഹന ശ്രേണിക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകും.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

രാജ്യത്തിന്റെ വികസനത്തിനും രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കുകയെന്ന ടാറ്റ മോട്ടോര്‍സിന്റെ അടിസ്ഥാന ആശയത്തിന്റെ ഭാഗമായാണ് പങ്കാളിത്തം.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഈ സംരംഭത്തിലൂടെ ഉള്‍പ്രദേശങ്ങളിലെ ആക്സസബിലിറ്റി വര്‍ധിപ്പിക്കാനും ഭാരത സര്‍ക്കാരിന്റെ ആത്മനിര്‍ഭ ഭാരത് വീക്ഷണം യാഥാര്‍ഥ്യമാക്കാനുമാണ് ടാറ്റ മോട്ടോര്‍സും സിഎസ്സിയും ലക്ഷ്യമിടുന്നത്.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഗ്രാമീണ മേഖലയിലെ ജനതയ്ക്കായി കമ്പനിയുടെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി സിഎസ് സിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നത് ചരിത്ര പ്രാധാന്യമുള്ളതാണെന്ന് ടാറ്റ കേമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഈ ഡിജിറ്റല്‍ യുഗത്തില്‍ സിഎസ്സിയുമായുള്ള പങ്കാളിത്തം കമ്പനിയുടെ വാണിജ്യ വാഹനങ്ങളിലൂടെ ഒരു ബിസിനസ് സംരംഭം തിരഞ്ഞെടുക്കാനുള്ള കരുത്ത് ഗ്രാമീണര്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കും.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ബിസിനസ് അവസരങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണര്‍ക്കും ലഭ്യമാക്കുന്നതിന് സിഎസ്സി വില്ലേജ് ലെവല്‍ എന്റര്‍പ്രണ ശൃംഖല നിര്‍ണ്ണായകമാകും. ഇത് ടാറ്റ മോട്ടോര്‍സിന്റെ വിപുലമായ സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച് പോയിന്റുകളെ ശക്തിപ്പെടുത്തുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

കാര്യക്ഷമതയേറിയ ഡ്രൈവ് ട്രെയ്നുകളും ഗുണനിലവാരമുള്ള നിര്‍മ്മിതിയോടു കൂടിയ ടാറ്റ മോട്ടോര്‍സിന്റെ വിപുലമായ വാണിജ്യ വാഹന ശ്രേണി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ദുഷ്‌ക്കരമായ ഭൂപ്രദേശത്ത് സുരക്ഷിതവും സുഖകരവുമായ ഗതാഗതം സാധ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനതയുടെ പ്രതീക്ഷകളെ ബന്ധിപ്പിക്കാന്‍ ഈ സംരംഭത്തിലൂടെ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഗതാഗത സൗകര്യങ്ങള്‍, പ്രത്യേകിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ നിര്‍ണ്ണായക ഘടകമാണെന്ന് സിഎസ്സി എസ്പിവി മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിനേഷ് ത്യാഗി പറഞ്ഞു.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ചെറുകിട വ്യവസായങ്ങള്‍, കര്‍ഷക, ബിസിനസുകാര്‍ എന്നിവര്‍ക്കിടയില്‍ ലളിതമായ വാണിജ്യ വാഹനങ്ങള്‍ക്കുള്ള ആവശ്യകത ഇനിയും നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഈ വിഭാഗങ്ങള്‍ക്കിടയിലേക്കെത്തി ടാറ്റ മോട്ടോര്‍സുമായി ചേര്‍ന്നുള്ള ഈ സംരംഭം വഴി കഴിയും.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വര്‍ധനയും സര്‍ക്കാരിന്റെ ആത്മനിര്‍ഭ ഭാരത് ക്യാംപെയ്ന്‍ വഴിയുള്ള വളര്‍ച്ചയും സാധന സാമഗ്രികളുടെ ഗതാഗതത്തിന് വാണിജ്യ വാഹനങ്ങളുടെ ആവശ്യകത തുടര്‍ന്നും വര്‍ധിപ്പിക്കും.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

എഫ്പിഒ മേഖലയിലും സിഎസ്സി പ്രവര്‍ത്തിച്ചുവരികയാണെന്നും ഈ പങ്കാളിത്തത്തിലൂടെ ആ മേഖലയിലും വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഓഗസ്റ്റ് മാസത്തെ ഓഫറുകള്‍ക്ക് പുറമെ സുന്ദരം ഫിനാന്‍സുമായി കൈകോര്‍ത്ത് പുതിയ ചില ഫിനാന്‍സ് പദ്ധതികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

വരുന്ന ഉത്സവ നാളുകളില്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരത്തിലൊരു നീക്കവുമായി രംഗത്തെത്തുന്നത്. ജൂലൈ മാസത്തെ വില്‍പ്പനയില്‍ മിന്നുന്ന തിളക്കമാണ് ടാറ്റയ്ക്ക് വിപണിയില്‍ ലഭിച്ചത്.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

ഇത് നിലനിര്‍ത്തുകയും ഒപ്പം വരുന്ന ഉത്സവ സീസണുകളില്‍ വില്‍പ്പന മികച്ചതാക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 92 ശതമാനത്തിന്റെ വളര്‍ച്ചയാണ് ജൂലൈ മാസത്തില്‍ ടാറ്റ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗ്രാമീണ മേഖലയിൽ പ്രചാരം വര്‍ധിപ്പിക്കാൻ ടാറ്റ; കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമുമായി കൈകോർത്തു

വില്‍പ്പനയില്‍ കമ്പനി മുന്നേറുന്നുണ്ടെങ്കിലും നിലവില്‍ നേരിടുന്ന സെമി കണ്ടക്ടറുകളുടെ ക്ഷാമം മുന്നോട്ടുള്ള വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടാല്‍. നിലവില്‍ എല്ലാ നിര്‍മ്മാതാക്കളും ഈ പ്രതിസന്ധി അഭിമുഖികരിക്കുന്നുണ്ടെന്ന് വേണം പറയാന്‍. ഓണം പോലുള്ള ഉത്സവ നാളുകളിലെ വില്‍പ്പനയെ ഇത് എത്രകണ്ട് ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Tata motors joins hands with common service centre scheme
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X