J&K ബാങ്കുമായി സഹകരിച്ച് കൊമേർഷ്യൽ വാഹന ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്ത് ടാറ്റ
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഏറ്റവും വലിയ വാണിജ്യ വാഹന ഫിനാൻസിയറായ ജമ്മു കശ്മീർ ബാങ്കുമായി ടാറ്റ മോട്ടോർസ് രണ്ട് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന ശ്രേണിയിലുടനീളം ഈ പങ്കാളിത്തത്തിൽ നിന്നുള്ള പ്രയോജനകരമായ ഓഫറുകൾ ബാധകമാകുമെന്ന് കമ്പനി അറിയിച്ചു.

ജമ്മു കശ്മീർ ബാങ്കുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കൾക്ക് വാഹന ഫിനാൻസ് പ്രക്രിയ സുഗമമാക്കുന്നതിന് വളരെയധികം സഹായകമാകും എന്ന് ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റും ഗിരീഷ് വാഗും പറഞ്ഞു.

ടാറ്റ മോട്ടോർസിന്റെ കാർഗോ, പാസഞ്ചർ, കൺസ്ട്രക്ഷൻ വിഭാഗങ്ങളിലെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിച്ച് കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിന് ഇത് പ്രചോദനം നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ മോട്ടോർസിന്റെയും J&K ബാങ്കിന്റെയും സംയുക്ത ഉപഭോക്താക്കൾക്കായി ഹെവി, മീഡിയം, ഇന്റർമീഡിയറ്റ് ട്രക്കുകൾ വാങ്ങുന്നതിനായി കമ്പനി പ്രത്യേക ടാറ്റ ഡിലൈറ്റ് പോയിന്റുകൾ വാഗ്ദാനം ചെയ്യും.

J&K ധനസഹായത്തോടെ പ്രവർത്തിക്കുന്ന ചെറുകിട വാണിജ്യ വാഹനങ്ങൾക്കും പിക്ക് അപ്പ് ട്രക്കുകൾക്കുമായി ടാറ്റ മോട്ടോർസ് പ്രത്യേക വാഹന മെയിന്റെനൻസ് പ്രോഗ്രാം വാഗ്ദാനം ചെയ്യും. J&K ബാങ്ക് പ്രത്യേക ലോൺ-ടു-വാല്യു (LTV) അനുപാതങ്ങളും കോംപറ്റിറ്റീവ് പലിശ നിരക്കിനൊപ്പം എല്ലാ വാഹന വിഭാഗങ്ങൾക്കും എക്സ്റ്റെൻഡഡ് കാലാവധിയും നൽകും.

ആകെ മോത്തം 950 ശാഖകളുള്ള ജമ്മു കശ്മീരിലെ ഏറ്റവും വലിയ ശൃംഖല J&K ബാങ്കിനുണ്ട്. ടാറ്റ മോട്ടോർസുമായുള്ള ഈ പങ്കാളിത്തം ഭാവിയിൽ ഉപയോക്താക്കൾക്കായി വിശാലമായ ശ്രേണിയിലുള്ളതും ഗുണനിലവാരമുള്ളതുമായ സാമ്പത്തിക പരിഹാരങ്ങളുടെ ലഭ്യതയായി തങ്ങൾ കാണുന്നു എന്ന് ജമ്മു കശ്മീർ ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ കെ ചിബ്ബർ പറഞ്ഞു.

ധാരണാപത്രം ഉപഭോക്താക്കളെ പ്രീമിയം-ടു-മാർക്കറ്റ് പാക്കേജിലേക്ക് പ്രാപ്തമാക്കും. ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്ന വാണിജ്യ വാഹനങ്ങളുടെ വിവിധ ഓപ്ഷനുകളുമായി സമന്വയിപ്പിച്ച J&K ബാങ്കിന്റെ വളരെ ഇഷ്ടാനുസൃതമാക്കിയ ഫിനാൻഷ്യൽ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും.


Click it and Unblock the Notifications








