ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സരം നടക്കുന്നൊരു ശ്രേണിയാണ് പ്രീമിയം ഹാച്ച്ബാക്കുകളേത്. മാരുതി സുസുക്കിയുടെ ബലേനോയാണ് ഈ ശ്രേണിയില്‍ ആധിപത്യം തുടരുന്നത്.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ബലേനോ ശ്രേണിയിലെ രാജാവാണ്. എന്നാല്‍ രണ്ടും, മുന്നും സ്ഥാനത്തിനുവേണിയാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. ഹ്യുണ്ടായി i20-യും, ടാറ്റ ആള്‍ട്രോസുമാണ് ഈ സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ i20 കളിയാക്കി പുതിയൊരു ട്വീറ്റര്‍ ടാറ്റ പങ്കുവെച്ചിരിക്കുന്നത്.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

ടാറ്റ പ്രേമികള്‍ ഈ ട്വീറ്റ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ, ടാറ്റ മോട്ടോര്‍സ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

ഈ കണക്കുകള്‍ പ്രകാരം ടാറ്റ അതിന്റെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസില്‍ മികച്ച വില്‍പ്പന സ്വന്തമാക്കുകയും, എതിരാളിയായ ഹ്യുണ്ടായി i20-യെ മറികടക്കുകയും ചെയ്തതാണ് ഇത്തരത്തിലൊരു ട്വീറ്റിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

ട്വീറ്റ് ഇപ്രകാരമാണ് - 'ഇവിടെ 20 'i' കാണുന്നില്ല. ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും കമ്പനി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും ഇത്തരത്തില്‍ രസകരമായ സംഭവങ്ങളുമായി ടാറ്റ രംഗത്തെത്തിയിട്ടുണ്ട്.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഹ്യുണ്ടായി 14,775 യൂണിറ്റ് പ്രീമിയം ഹാച്ച്ബാക്ക് വിറ്റപ്പോള്‍ ടാറ്റ 15,895 യൂണിറ്റ് ആള്‍ട്രോസ് വിറ്റു. ALFA (എജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണ് ആള്‍ട്രോസ്.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നിലവില്‍ പ്രാരംഭ പതിപ്പിന് 5.79 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 9.55 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 85 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, ടര്‍ബോ യൂണിറ്റ് 108 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്നു. സോളോ ഡീസല്‍ യൂണിറ്റ് പരമാവധി 89 bhp പവറും 200 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആള്‍ട്രോസിന്റെ ശ്രേണിയില്‍ ടാറ്റ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നില്ല.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

ഹ്യുണ്ടായിയുടെ i20-യുടെ വില പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പിന് 6.85 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.35 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ i20-യിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് i20-യില്‍ ഉപയോഗിക്കുന്നത്. വലിയ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, ടര്‍ബോ ഗ്യാസോലിന്‍ 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ആള്‍ട്രോസ് അത് അപ്രത്യക്ഷമാക്കി! ഹ്യുണ്ടായി i20-യെ ഉന്നമിട്ട് പുതിയ ട്രോളുമായി ടാറ്റ

പ്രീമിയം ഹാച്ച്ബാക്കില്‍ ഓയില്‍-ബര്‍ണര്‍ 99 bhp കരുത്തും 240 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. രണ്ട് മോഡലുകളും മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയ്ക്കെതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Made Trolls To Hyundai, Altroz Beats i20 Over Sales Performance, Find Here All Details. Read in Malayalam.
Story first published: Tuesday, July 13, 2021, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X