ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

രാജ്യത്തിന്റെ 75 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തൊട്ടുമുമ്പ് ടാറ്റ മോട്ടോർസ് ഈ മാസം ചില പാസഞ്ചർ വാഹന മോഡലുകളിൽ കുറച്ച് ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു പുതിയ കാർ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന കിഴിവുകൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ടിയാഗോയ്ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. പുതുതായി പുറത്തിറക്കിയ ടിയാഗോ NRG ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ ഓഫറുകൾ നിർമ്മാതാക്കൾ വാഗ്ദനം ചെയ്യുന്നു. ടിഗോറിനെ സംബന്ധിച്ചിടത്തോളം ഇതിന് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ബ്രാൻഡ് ഒരുക്കിയിരിക്കുന്നു.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ, ഈ മാസം ഔദ്യോഗിക ഡീലുകളൊന്നും ലഭ്യമല്ല. ടാറ്റ നെക്‌സോണിന്റെ പെട്രോൾ-പവർ വേരിയന്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

നെക്‌സോൺ ഡീസലിന് 15,000 രൂപ എക്സ്ചേഞ്ച് ബോണസുണ്ട്. ഡാർക്ക് എഡിഷൻ മോഡലുകൾ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ ഓഫർ നേടാനാകുമെന്ന് ടാറ്റ വ്യക്തമാക്കി.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ടാറ്റ നെക്‌സോൺ ഇവിക്കും ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല, എന്നാൽ 'XZ+ ലക്സ്' ട്രിമ്മിൽ 15,000 രൂപയും 'XZ+' -ൽ 10,000 രൂപയും എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് വകഭേദങ്ങൾക്ക് ഇപ്പോൾ ഔദ്യോഗിക ഡീലുകളൊന്നുമില്ല.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ഹാരിയറിൽ, XZ+, XZA+ ട്രിമ്മുകളും കാമോ, ഡാർക്ക് എഡിഷൻ മോഡലുകളും ഒഴികെയുള്ള എല്ലാ വകഭേദങ്ങളിലും 25,000 രൂപ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. അതിനുപുറമേ, 40,000 രൂപ എക്സ്ചേഞ്ച് ബോണസ് എസ്‌യുവിയിൽ ലഭ്യമാണ്. എന്നാൽ വാഹനത്തിന്റെ പുതുക്കിയ ഡാർക്ക് എഡിഷൻ പതിപ്പിൽ മാത്രം ഇത് 25,000 രൂപയാണ്.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ഈ മാസം, ടാറ്റ മോട്ടോർസ് ആദ്യമായി സഫാരിയിൽ ഔദ്യോഗികമായി ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല, എന്നാൽ 25,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഹനത്തിൽ ലഭിക്കും. അഡ്വഞ്ചർ പേഴ്സോണ മോഡലുകൾ ഉൾപ്പെടെ സഫാരിയിലെ എല്ലാ വകഭേദങ്ങളിലും ഈ ഓഫർ ലഭ്യമാണ്.

Model Cash Discount Exchange Bonus
Tata Tiago (all except NRG) ₹20,000 ₹15,000
Tata Tiago NRG 0 0
Tata Tigor ₹20,000 ₹20,000
Tata Altroz 0 0
Tata Nexon (Petrol) 0 0
Tata Nexon (Diesel) 0 ₹15,000 (all except Dark Edition)
Tata Nexon EV 0 ₹15,000 (XZ+ LUX)/ ₹10,000 (XZ+)
Tata Harrier (XZ+, XZA+, Camo Edition) 0 ₹40,000
Tata Harrier (Dark Edition) 0 ₹20,000
Tata Harrier (All other variants) ₹25,000 ₹40,000
Tata Safari 0 ₹25,000

Source: GaadiWaadi

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ഇത് കൂടാതെ ടാറ്റ മോട്ടോർസ് തങ്ങളുടെ പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് സുന്ദരം ഫിനാൻസുമായി സഹകരിച്ച് ഫിനാൻസ് ഓഫറുകളും അവതരിപ്പിച്ചു.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ടാറ്റ മോട്ടോർസുമായുള്ള ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, സുന്ദരം ഫിനാൻസ് പുതിയ ഫോർവേർ ശ്രേണിയിലുള്ള കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കുമായി ആറ് വർഷത്തെ വായ്പകൾ 100 ശതമാനം ഫിനാൻസിംഗിൽ നൽകും, അത് കുറഞ്ഞ ഡൗൺ പേയ്മെന്റിന് കാരണമാകും.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

കർഷകർക്കായി വിപുലമായ റീ-പെയ്മോന്റ് ഓപ്ഷനുകളുള്ള ഒരു കിസാൻ കാർ പദ്ധതിയും പങ്കാളിത്തം വാഗ്ദാനം ചെയ്യും. ഇതിന്റെ ഭാഗമായി, കർഷകർക്ക് അവരുടെ വിളവെടുപ്പിനൊപ്പം ആറ് മാസത്തിലൊരിക്കൽ തവണകളായി വായ്പ തിരിച്ചടയ്ക്കാം.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനും തങ്ങളുടെ ബിസിനസ്സിന്റെയും പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയുടെയും ക്ഷേമത്തിനായി സമഗ്രമായ 'ബിസിനസ് അജിലിറ്റി പ്ലാൻ' നടപ്പിലാക്കിയിട്ടുണ്ടെന്ന് ടാറ്റ അടുത്തിടെ പ്രഖ്യാപിച്ചു. 2021 ജൂലൈയിൽ കാർ നിർമ്മാതാക്കൾ 30,185 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

ടാറ്റ മോട്ടോർസിൽ, ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ തങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ ഫിനാൻസ് സ്കീം ഓഫറുകളുടെ റോൾ ഔട്ട് സംബന്ധിച്ച്, ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

സമീപകാലത്തെ കൊവിഡ് -19 മഹാമാരി എല്ലാവരേയും ബാധിച്ചു, ഈ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ തങ്ങളുടെ പാസഞ്ചർ കാർ കുടുംബത്തെ സഹായിക്കാൻ, പ്രത്യേക സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കുന്നതിനായി സുന്ദരം ഫിനാൻസുമായി സഹകരിക്കുന്നതിൽ കമ്പനി സന്തുഷ്ടരാണ് എന്ന് അംബ വ്യക്തമാക്കി.

ഓഗസ്റ്റിൽ മികച്ച ഓഫറുകൾക്ക് പുറമേ സുന്ദരം ഫിനാൻസിനൊപ്പം പുത്തൻ ഫിനാൻസ് പദ്ധതികളുമായി ടാറ്റ

വ്യക്തികൾക്കും കുടുംബങ്ങൾക്കും പോക്കറ്റ് ഫ്രെൻഡ്ലി നിരക്കിൽ സുരക്ഷിതമായ വ്യക്തിഗത മൊബിലിറ്റി പരിഹാരങ്ങളുടെ ലഭ്യത വേഗത്തിലാക്കാനുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമവുമായി ഇത് പൊരുത്തപ്പെടുന്നു. ഈ ഓഫറുകൾ ഉപഭോക്താക്കളുടെ മനോവീര്യം വർധിപ്പിക്കുകയും ഒരു കാർ വാങ്ങുന്ന പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Tata motors offers great discounts and new finance option with sundaram finance
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X