അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

നെക്സോണ്‍, ആള്‍ട്രോസ് കാറുകളുടെ 'ബ്ലാക്ക് എഡിഷന്‍' മോഡലുകള്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു. ജൂലൈ 7-ന് ഈ രണ്ട് മോഡലുകളും വിപണിയില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു ജനപ്രീയ മോഡലായ ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ കമ്പനി സമ്മാനിച്ചേക്കും. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ മോഡലും അംഗീകൃത ടാറ്റ ഡീലര്‍ഷിപ്പുകളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

അതേസമയം വില നിര്‍ണ്ണയം സംബന്ധിച്ച് സൂചനകളൊന്നും കമ്പനി നല്‍കിയിട്ടില്ല. ടാറ്റ മുമ്പ് ഹാരിയറില്‍ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചിരുന്നു. ഹാരിയറിന്റെ XZ, XZ+ ട്രിം അടിസ്ഥാനമാക്കിയുള്ള ഡാര്‍ക്ക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ നിലവില്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

XZ പതിപ്പിന് 18.35 ലക്ഷം രൂപയും, XZ+ പതിപ്പിന് 19.60 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ ബ്ലാക്ക് എഡിഷന്‍ കാറുകള്‍ക്ക് ബ്ലാക്ക് ഔട്ട് ഘടകങ്ങളുള്ള അല്പം ട്വീക്ക് ചെയ്ത എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

ഡാര്‍ക്ക് പ്രമേയമുള്ള എക്സ്റ്റീരിയറുകള്‍ക്ക് പുറമേ, ടാറ്റ ഈ കാറുകള്‍ക്ക് പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തില്‍ ഒരുക്കിയ ക്യാബിനും ഇന്റീരിയര്‍ കളര്‍ തീമും നല്‍കാന്‍ സാധ്യതയുണ്ട് - സ്‌പോര്‍ട്ടി എക്സ്റ്റീരിയറുകളുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

കോസ്‌മെറ്റിക് ട്വീക്കുകള്‍ നല്‍കുമെന്നതൊഴിച്ചാല്‍, ബാക്കി ഗെറ്റപ്പ് മാറ്റമില്ലാതെ തുടരുമെന്നും സൂചനകളുണ്ട്. അതിനാല്‍, എഞ്ചിന്‍ കോണ്‍ഫിഗറേഷന്‍, ഔട്ട്പുട്ട് കണക്കുകള്‍ എന്നിവയില്‍ ഒരു മാറ്റവും പ്രതീക്ഷിക്കരുത്. മറുവശത്ത്, ഈ മോഡലുകള്‍ അടിസ്ഥാനമാക്കിയുള്ള വേരിയന്റുകളെ ആശ്രയിച്ച് വില ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

അതേസമയം, ജൂണ്‍ മാസത്തില്‍ മൊത്തം 24,110 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റതായി കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം 650 യൂണിറ്റുകളുമായി ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പനയാണ് നെക്സോണ്‍ ഇവി രജിസ്റ്റര്‍ ചെയ്തതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

വരും മാസം വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നേക്കുമെന്നും കമ്പനി വ്യക്തമാക്കി. പുതിയ പതിപ്പുകളെയും, സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെയും അവതരിപ്പിച്ച് വില്‍പ്പന വര്‍ധിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

ഇതിന്റെ ഭാഗമായി ടിയാഗോ ഹാച്ച്ബാച്ചില്‍ XT(O) എന്നൊരു വേരിയന്റ് കമ്പനി സമ്മാനിച്ചിരുന്നു. 5.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. XT വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് XT (O) വേരിയന്റ് ഒരുങ്ങുന്നത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

ബോഡി-കളര്‍ റൂഫ്, ഒആര്‍വിഎമ്മുകള്‍, വാതില്‍ ഹാന്‍ഡിലുകള്‍ എന്നിവ ഉള്‍പ്പെടെ രണ്ട് വേരിയന്റുകളും തമ്മില്‍ ബാഹ്യ വ്യത്യാസങ്ങളൊന്നുമില്ല. 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ORVM- കളിലെ LED ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഗ്രില്ലിലെ ക്രോം സ്ട്രിപ്പ്, റൂഫ് സ്പോയിലര്‍ എന്നിവ XT(O) പതിപ്പിന് ലഭിക്കുന്നു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; ഹാരിയറിനും ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടാറ്റ

അതേസമയം റിയര്‍-വ്യൂ മോണിറ്റര്‍, ഹര്‍മാന്‍ ഓഡിയോ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ ഫീച്ചറുകള്‍ വാഹനത്തില്‍ നഷ്ടപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Tata Motors Planning To Introduce Black Edition For Harrier, After Nexon and Altroz Launch. Read in Malayalam.
Story first published: Friday, July 2, 2021, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X