വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് കുതിക്കുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നൊരു മോഡലാണ് ടാറ്റയുടെ നെക്‌സോണ്‍ ഇവി. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നുകൂടിയാണ് ഈ വാഹനം.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

ഉയര്‍ന്നുവന്ന സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ മോട്ടോര്‍സ് അടുത്ത വര്‍ഷം ആദ്യം നെക്സോണ്‍ ഇവിയിലേക്ക് വലിയ നവീകരണത്തിന് തയ്യാറെടുക്കുകയാണ്. അതില്‍ വലിയ ബാറ്ററിയും വര്‍ധിച്ച ശ്രേണിയും ഉള്‍പ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

വലിയ 40kWh ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്ന മോഡല്‍, നിലവിലെ നെക്‌സോണ്‍ ഇവിയ്ക്കൊപ്പം തന്നെ വില്‍ക്കും, ഇത് ഇന്ത്യയിലെ പുതിയ ഇവി വിപ്ലവത്തിന് തുടക്കമിടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതത്തില്‍ 60 ശതമാനവും ടാറ്റയുടെ കൈകളിലാണ്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് എസ്‌യുവിയാണ് നെക്‌സോണ്‍. 2022-ന്റെ ആദ്യ ഭാഗങ്ങളില്‍ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുമെന്നാണ് സൂചന. ഉയര്‍ന്ന ഡ്രൈവിംഗ് ശ്രേണി സംയോജിപ്പിക്കുന്ന ഒരു വലിയ റേഞ്ച് ബാറ്ററി പായ്ക്ക് എന്ന നിലയില്‍ നിലവിലുള്ള നെക്സോണ്‍ ഇവിയുടെ ശ്രേണി വിപുലീകരിക്കുകകൂടിയാണ് കമ്പനിയുടെ ലക്ഷ്യം.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

നിലവിലെ നെക്സോണ്‍ ഇവിയുടെ വിജയത്തിന്റെ പ്രധാന കാരണം, 'പ്രൈസ്-ടു-റേഞ്ച്' അനുപാതമാണ്, ഇത് വാങ്ങുന്നവര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീയമാകുകയും ചെയ്തു. നിലവിലെ നെക്സോണിന് ഏറ്റവും ചെറിയ ബാറ്ററിയും (30.2kWh) അതിന്റെ എതിരാളികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ശ്രേണിയും ഉണ്ടെങ്കിലും, ഇത് ഗണ്യമായി വില കുറഞ്ഞ ഒരു മോഡലാണ്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

മാത്രമല്ല മിക്ക ഇവി വാങ്ങുന്നവര്‍ക്കും, ശ്രേണിയെക്കാള്‍ വിലയാണ് പ്രധാനം. 2022-ലെ ടാറ്റ നെക്സോണ്‍ ഇവിക്ക് മികച്ച ശ്രേണി കഴിവുകള്‍ ഉണ്ടാകുമെന്ന് കണക്കിലെടുത്ത് വിശാലമായ ഉപഭോക്താക്കളെ അഭിസംബോധന ചെയ്യാന്‍ സഹായിക്കും.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ICE-പവര്‍ഡ് നെക്സണിനെ അടിസ്ഥാനമാക്കിയുള്ള അഞ്ച് സീറ്റര്‍, ഇന്ത്യയിലെ മൊത്തം സീറോ-എമിഷന്‍ വാഹന വില്‍പ്പനയുടെ 60 ശതമാനം കൈയ്യടക്കിയിട്ടുണ്ട്. കൂടാതെ ടാറ്റ അടുത്തിടെ സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി അപ്ഡേറ്റുചെയ്ത ടിഗോറും വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

നെക്‌സോണ്‍ ഇവിയുടെ നിലവിലെ പതിപ്പിന് വിപണിയില്‍ 14.24 ലക്ഷം രൂപ മുതല്‍ 16.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതിന്റെ എതിരാളികളായ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശ്രേണി പ്രാപ്തമാക്കിയിട്ടും, വില കുറവ് തന്നെയാണ് ഇന്ന് വാഹനത്തിന് ഇത്രയും ജനപ്രീതി സ്വന്തമാക്കാന്‍ സാധിച്ചത്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

ഇത് നിലവില്‍ 30.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. ഈ ബാറ്ററി 127 bhp കരുത്തും 245 Nm torque ഉം വരെ സൃഷ്ടിക്കാന്‍ പ്രപ്തമാണ്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

അതേസമയം നിലവിലെ രാജ്യത്തെ ഡ്രൈവിംഗ് സാഹചര്യം വെച്ച് നോക്കിയാല്‍ നെക്സോണ്‍ ഇവി 200 കിലോമീറ്ററോളം റിയല്‍ വേള്‍ഡ് റേഞ്ചിന് പര്യാപ്തമാണ്, മാത്രമല്ല നഗര ഉപയോഗത്തിന് ഉപഭോക്താക്കള്‍ ഇത് ഏറെ മികച്ചതുമാണ്.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

എന്നാല്‍ 2022 ടാറ്റ നെക്സോണ്‍ ഇവിയില്‍ ഇത് മാറിയേക്കാം, കാരണം ഇത് വലിയ 40 kWh ബാറ്ററി പാക്ക് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മൊത്തത്തിലുള്ള കര്‍ബ് ഭാരം 100 കിലോഗ്രാം വര്‍ധിക്കുമെന്ന് പറയപ്പെടുന്നു, കൂടാതെ ഫ്‌ലോര്‍ പാനില്‍ മാറ്റങ്ങള്‍ വരുത്തി അതിനെ അടിയില്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

30 ശതമാനം വലിയ ബാറ്ററി പാക്കിന്റെ സാന്നിധ്യം ബൂട്ട്സ്പേസിനേയും ബാധിച്ചു. അപ്ഡേറ്റ് ചെയ്ത നെക്സോണ്‍ ഇവിക്ക് ലോക്കല്‍ ടെസ്റ്റ് സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടായിരിക്കും, യഥാര്‍ത്ഥ ലോക ശ്രേണി ഏകദേശം 300-320 കിലോമീറ്ററായി ചുരുങ്ങിയേക്കാം.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

പുതിയ നെക്‌സോണ്‍ ഇവിയുടെ മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ തെരഞ്ഞെടുക്കാവുന്ന റീ-ജെന്‍ മോഡുകളായിരിക്കും, ഇത് റീജനറേറ്റീവ് ബ്രേക്കിംഗിന്റെ തീവ്രത ക്രമീകരിക്കാന്‍ ഡ്രൈവറെ അനുവദിക്കും, ഇത് ശ്രേണി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിലവില്‍, നെക്‌സോണ്‍ ഇലിയില്‍ റീജെന്‍ ക്രമീകരിക്കാന്‍ കഴിയില്ല.

വലിയ ബാറ്ററിയും 400 കിലോമീറ്റര്‍ റേഞ്ചും; Nexon ഇവിയുടെ പുതിയ പതിപ്പുമായി Tata

പുതിയ പതിപ്പിലെ മറ്റ് പ്രധാന മാറ്റങ്ങളായി കമ്പനി അവതരിപ്പിക്കുക, പുതിയ അലോയ് വീലുകള്‍, ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയാകും. നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ 3-4 ലക്ഷം രൂപ വരെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2026-ഓടെ പത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എന്ന പുതിയ സബ്സിഡിയറിക്ക് കീഴില്‍ ഒരു ആക്രമണാത്മക ഇവി തന്ത്രമാണ് ടാറ്റ ആരംഭിച്ചിരിക്കുന്നത്.

Source: autocarindia

Most Read Articles

Malayalam
English summary
Tata motors planning to launch 2022 nexon ev with longer range
Story first published: Saturday, December 25, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X