സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി, ഹ്യുണ്ടായി എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്ക് മത്സരം കടുപ്പിച്ച് ടാറ്റയും എത്തുകയാണ്. അതികം വൈകാതെ തന്നെ സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഏതാനും മോഡലുകളെ അവതരിപ്പിക്കുമെന്ന് ടാറ്റ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള സെമികണ്ടക്ടര്‍ പ്രതിസന്ധിയും ഇല്ലായിരുന്നെങ്കില്‍ വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ എത്തുന്നത് വൈകില്ലായിരുന്നുവെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ സിഎന്‍ജി വാഹനങ്ങളായ ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവ 2022 ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചു

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടാറ്റയുടെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയുടെ പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല. ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്കുള്ള ബുക്കിംഗ് ജനുവരിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടാറ്റ മോട്ടോര്‍സ് വരും ആഴ്ചകളില്‍ ഔദ്യോഗികമായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി: ഇതുവരെ

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയുടെയും ടിഗോറിന്റെയും പരീക്ഷണ മോഡലുകള്‍ മുമ്പ് നിരവധി അവസരങ്ങളില്‍ റോഡുകളില്‍ കണ്ടിട്ടുണ്ട്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ സ്‌റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വേണം പറയാന്‍.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും ടാറ്റ അവരുടെ ഏത് ട്രിമ്മിലാണ് സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് മോഡലുകളും സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ പതിപ്പില്‍ വളരെ മികച്ച ഫീച്ചറുകളും, സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, സിഎന്‍ജി പതിപ്പുകളിലെ ഉപകരണങ്ങളുടെ ലിസ്റ്റ് അവ ഏത് ട്രിമ്മിലാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍, ടിയാഗോയ്ക്കും ടിഗോറിനും കരുത്തേകുന്നത് 86 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ്. സിഎന്‍ജി പതിപ്പുകള്‍ ഒരേ എഞ്ചിന്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും പവറും ടോര്‍ക്കും കണക്കുകളില്‍ നേരിയ ഇടിവ് കാണാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയ്ക്കൊപ്പം മാനുവല്‍, AMT ഗിയര്‍ബോക്സ് ഓപ്ഷനുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ സിഎന്‍ജി പതിപ്പുകള്‍ മാനുവല്‍ മാത്രമായിരിക്കും. രണ്ട് മോഡലുകളുടെയും പുറംഭാഗത്ത് മറ്റ് ശ്രേണിയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ രണ്ട് സിഎന്‍ജി ബാഡ്ജുകളും ഉണ്ടായിരിക്കാം.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടിഗോറിന് ടിഗോര്‍ ഇവി എന്ന് വിളിക്കുന്ന ഒരു ഇലക്ട്രിക് പതിപ്പുമുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കുന്നതോടെ, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് വേഷങ്ങളില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏക സെഡാന്‍ ടിഗോര്‍ ആയിരിക്കും.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി: എതിരാളികള്‍

മുകളില്‍ സൂചിപ്പിച്ചതുപോലെ, സിഎന്‍ജി സ്പേസ് ഇതുവരെ മാരുതിയും ഹ്യുണ്ടായിയും ആധിപത്യം പുലര്‍ത്തിയിരുന്നു, മാരുതിയില്‍, ആള്‍ട്ടോയില്‍ നിന്ന് ആരംഭിച്ച് എര്‍ട്ടിഗ എംപിവി വരെ വിശാലമായ സിഎന്‍ജി വാഹനങ്ങളുണ്ട്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹ്യുണ്ടായിലേക്ക് വന്നാല്‍ അത് സാന്‍ട്രോ സിഎന്‍ജി, ഓറ സിഎന്‍ജി മോഡലുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. മാരുതി വാഗണ്‍ആര്‍ സിഎന്‍ജി, ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി എന്നിവയോടാകും ടാറ്റ ടിയാഗോ സിഎന്‍ജി മത്സരിക്കുക.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം, ടിഗോര്‍ സിഎന്‍ജി ഹ്യുണ്ടായി ഓറ സിഎന്‍ജിക്ക് എതിരാളിയാകും. മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയര്‍, പുതിയ സെലേറിയോ എന്നിവയുടെ പുതിയ സിഎന്‍ജി വേരിയന്റുകളിലും പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു, ഇവയെല്ലാം സിഎന്‍ജി ടിയാഗോ, ടിഗോര്‍ എന്നിവയ്ക്കെതിയാണ് മത്സരിക്കുന്നത്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യയിലെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വ്യാപ്തി

നമ്മുടെ വിപണിയില്‍ സിഎന്‍ജിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ആദ്യ കാര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് മാരുതി സുസുക്കി. അത് അവര്‍ക്ക് വലിയ പ്രതിഫലം നല്‍കുകയും ചെയ്തു. മാരുതിക്ക് പിന്നാലെ ഹ്യുണ്ടായിയും ഈ ശ്രേണിയിലേക്ക് ചേര്‍ന്നു, ഇപ്പോള്‍ ടാറ്റയും ഈ വിഭാഗത്തില്‍ മത്സരത്തിന് ഇറങ്ങുകയാണ്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതോടൊപ്പം തന്നെ ഈ ദിവസങ്ങളില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പെട്രോള്‍ വില കണക്കിലെടുത്ത്, കാര്‍ വാങ്ങുന്നവരില്‍ പലരും, പ്രത്യേകിച്ച് സിഎന്‍ജി എളുപ്പത്തില്‍ ലഭ്യമായ നഗരങ്ങളില്‍ താമസിക്കുന്നവര്‍, ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇറക്കുമതി ചെയ്യുന്നത് വളരെ വില കുറഞ്ഞതും രാജ്യത്തിന്റെ ഉയര്‍ന്ന ക്രൂഡ് ഇറക്കുമതിച്ചെലവ് നികത്താന്‍ സഹായിക്കുന്നതുമായതിനാല്‍ സിഎന്‍ജിയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും ശ്രമിക്കുന്നു.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (SIAM) റിപ്പോര്‍ട്ട് അനുസരിച്ച്, 2019-ല്‍ 143 നഗരങ്ങളിലെ 1,300 സ്റ്റേഷനുകളില്‍ നിന്ന് 293 നഗരങ്ങളിലായി 3,500 ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് സിഎന്‍ജി ശൃംഖല വ്യാപിച്ചു. 2030-ഓടെ 10,000 സ്റ്റേഷനുകളും ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിഎന്‍ജിയിലും കണ്ണുവെച്ച് Tata; Tiago, Tigor മോഡലുകളുടെ അവതരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിഎന്‍ജി ലൈനപ്പ് അവതരിപ്പിക്കുന്നതോടെ, രാജ്യത്ത് ലഭ്യമായ എല്ലാ ഇന്ധന തരങ്ങളിലും പ്രവര്‍ത്തിക്കുന്ന കുറച്ച് കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി ടാറ്റ മോട്ടോര്‍സ് മാറുമെന്നത് ശ്രദ്ധിക്കേണ്ടതാണ് - പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക്.

Most Read Articles

Malayalam
English summary
Tata motors planning to launch tiago tigor cng variants in january 2022
Story first published: Friday, December 24, 2021, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X