ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (IOCL) നിന്ന് 15 ഹൈഡ്രജന്‍ അധിഷ്ഠിത പ്രോട്ടോണ്‍ എക്സ്ചേഞ്ച് മെംബ്രന്‍ (PEM) ഇന്ധന സെല്‍ ബസുകളുടെ ടെണ്ടര്‍ നേടി ടാറ്റ മോട്ടോര്‍സ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

PEM ഇന്ധന സെല്‍ ബസുകള്‍ വിതരണം ചെയ്യുന്നതിനായി IOCL 2020 ഡിസംബറില്‍ ലേലം വിളിച്ചിരുന്നു, ടാറ്റ മോട്ടോര്‍സിനെ ഇതില്‍ നിന്ന തെരഞ്ഞെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരണാപത്രം ഒപ്പിട്ട തീയതി മുതല്‍ 144 ആഴ്ചയ്ക്കുള്ളില്‍ എല്ലാ 15 ബസുകളും വിതരണം ചെയ്യും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

IOCL ഓഫ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ ബസ് വിതരണത്തിന് പുറമേ, ടാറ്റ മോട്ടേര്‍സും ഗവേഷണ പദ്ധതികളും ഏറ്റെടുത്തു. ഇത് കൂടുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് ഇന്ധന സെല്‍ സാങ്കേതിക സാധ്യതകള്‍ പഠിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. ഡല്‍ഹിയിലെ പൊതുഗതാഗതത്തിനായി ഈ ബസുകള്‍ സംയുക്തമായി പരിശോധിക്കുകയും പരിപാലിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ബസുകള്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുകയും IOCL ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

''FAME I-ന് കീഴില്‍ 215 ഇവി ബസുകള്‍ വിജയകരമായി തങ്ങള്‍ വിതരണം ചെയ്തിരുന്നുവെന്ന് ടാറ്റ മോട്ടോര്‍സിന്റെ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

കൂടാതെ FAME II പ്രകാരം 600 ഇവി ബസുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നേടിയിട്ടുണ്ട്. ഒരു കമ്പനിയില്‍ നിന്ന് PEM ഇന്ധന സെല്‍ ബസുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ്, ഇന്ത്യയിലെ ചലനാത്മ ഭാവിയെ പരിവര്‍ത്തനം ചെയ്യുന്നതിനായി ഇന്ത്യ കേന്ദ്രീകരിച്ചുള്ള ബദല്‍ സുസ്ഥിര ഇന്ധനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഹൈഡ്രജന്‍, ഇന്ധന സെല്‍ സാങ്കേതികവിദ്യയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് ഈ സംരംഭം രാജ്യത്തെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരനെയും ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളെയും എത്തിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ്.എം വൈദ്യ പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജ്ജ ഉല്‍പാദനവും വിതരണ ശൃംഖലയും ശക്തിപ്പെടുത്താനാണ് ഇന്ത്യന്‍ ഓയില്‍ പദ്ധതിയിടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (ആര്‍ & ഡി) ഡോ. എസ്.എസ്.വി രാമകുമാര്‍ വിശദീകരിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഇന്ധന സെല്‍ ഗവേഷണത്തിനായി ടാറ്റ മോട്ടോര്‍സുമായി സഹകരിക്കുന്നതിനൊപ്പം '4 നൂതന പാതകളെ'' അടിസ്ഥാനമാക്കി ഏകദേശം 1 ടണ്‍ / ഹൈഡ്രജന്‍ ഉല്‍പാദന പൈലറ്റ് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ആര്‍ & ഡി പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും വാണിജ്യ വാഹനങ്ങള്‍ക്ക് ഇന്ധന സെല്‍ സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ ഓയിലുമായി തുടര്‍ന്നും സഹകരിക്കും.

Most Read Articles

Malayalam
English summary
Tata Motors Receives Order For Hydrogen Fuel Cell Buses From Indian Oil, Find Here All Details. Read in Malayalam.
Story first published: Wednesday, June 30, 2021, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X