മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

2021 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ആഭ്യന്തര നിര്‍മാതാക്കളായ Tata Motors. പോയ മാസത്തില്‍ 28,017 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര വില്‍പ്പനയാണ് നടന്നതെന്ന് കമ്പനി അറിയിച്ചു.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 18,583 യൂണിറ്റുകളുമായി താരതമ്യം ചെയ്താല്‍ 51 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും Tata അറിയിച്ചു. 2020 ഓഗസ്റ്റില്‍ 8.2 ശതമാനമായിരുന്ന വിപണി വിഹിതം 2021 ഓഗസ്റ്റില്‍ 3.2 ശതമാനം വര്‍ധിപ്പിച്ച് 11.4 ശതമാനത്തില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

ബ്രാന്‍ഡുകളുടെ മൊത്തത്തിലുള്ള വില്‍പ്പന കണക്ക് പരിശോധിച്ചാല്‍, Maruti Suzuki, Hyundai എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് Tata നില്‍ക്കുന്നതെന്ന് വേണം പറയാന്‍. Mahindra, Kia, Renault, Honda, Toyota എന്നിവരാണ് Tata-യ്ക്ക് പിന്നിലായി ഉള്ളത്.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

എന്നിരുന്നാലും, ബ്രാന്‍ഡിന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വില്‍പ്പനയില്‍ 7 ശതമാനം ഇടിവുണ്ടായതായും കമ്പനി അറിയിച്ചു. ഏറ്റവും പുതിയ ലോഞ്ചുകളില്‍ നിന്നുള്ള സ്ഥിരതയുള്ള വില്‍പ്പനയാണ് ബ്രാന്‍ഡിനെ പ്രതിമാസ വില്‍പ്പനയില്‍ പിന്തുണയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

മാത്രമല്ല, Tata നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ പതിവായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. Altroz പ്രീമിയം ഹാച്ച്ബാക്കും, Nexon കോംപാക്ട് എസ്‌യുവിയും, പ്രത്യേകിച്ച്, എല്ലാ മാസവും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന രണ്ട് മോഡലുകളാണ്.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

അതേസമയം Tiago-യും ബ്രാന്‍ഡിനായി ശ്രേണിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അധികം വൈകാതെ തന്നെ ഒരു മൈക്രോ എസ്‌യുവി പുറത്തിറക്കുന്നതോടെ ശ്രേണിയില്‍ താങ്ങാനാവുന്ന കൂടുതല്‍ മോഡലിനെ എത്തിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് Tata Motors.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

Safari സെവന്‍ സീറ്റര്‍ എസ്‌യുവി, Tiago NRG, പുതുക്കിയ Tigor ഇവി എന്നിവ ഇതിനകം വന്നതിനാല്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇത് ബ്രാന്‍ഡില്‍ നിന്നുള്ള നാലാമത്തെ പുതിയ മോഡലായി മാറും.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

ഈ ഉത്സവ സീസണോടെ Punch എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ Tata അവതരിപ്പിക്കുമെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഒരു ആക്രമണാത്മക വില തന്നെയാകും വാഹനത്തിന് കമ്പനി നല്‍കുക.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

ALFA ARC (Agile Light Flexible Advanced) ആര്‍ക്കിടെക്ചറില്‍ എത്തുന്ന രണ്ടാമത്തെ മോഡലാണിത്. Tata Punch ഇംപാക്റ്റ് ഡിസൈന്‍ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

ഇതിന് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്‌ക്വയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ക്ലാംഷെല്‍ ബോണറ്റ്, പില്ലര്‍-മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ട്രൈ-ആരോ ആക്‌സന്റുകള്‍, റാപ്റൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകളില്‍ വരുന്നത്. ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ ഉള്‍പ്പെടെ ഒന്നിലധികം കളര്‍ ചോയിസുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കും.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

പേരില്‍ മൈക്രോ എസ്‌യുവി ആണെങ്കിലും ഫീച്ചറിന്റെ കാര്യത്തില്‍ വാഹനത്തില്‍ ഒരു കുറവും ഉണ്ടായിരിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Punch-ന്റെ ഉള്‍വശം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയോടുകൂടിയ ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും Tata വാഗ്ദാനം ചെയ്യുക.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, Tiago, Tigor, Altroz എന്നിവയില്‍ കാണപ്പെടുന്ന 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കും. അതേ മോട്ടോറിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പും വഹനത്തില്‍ ലഭ്യമായേക്കാം. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എഎംടിയും ആയിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

മാത്രമല്ല ഇലക്ട്രിക് വാഹന വിപണിയിലും ശക്തരാകാനൊരുങ്ങുകയാണ് Tata Motors. പോയ വര്‍ഷം Nexon ഇവിയെ അവതരിപ്പിച്ച് ഇതിനുള്ള തുടക്കം കമ്പനി കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ Tigor ഇവിയെകൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലെത്തുന്ന മോഡലിന് 11.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ Tigor ഇവി കൂടി എത്തുന്നതോടെ ഈ ശ്രേണിയില്‍ അധിപത്യം കൈയ്യടക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

അതേസമയം അര്‍ദ്ധചാലക ക്ഷാമം ആഗോളതലത്തില്‍ വാഹന വ്യവസായത്തെ ബാധിക്കുന്നത് തുടരുകയാണെന്ന് Tata Motors പറഞ്ഞു. ഇത് വില്‍പ്പന കുറയ്ക്കുകയും, ഉത്പാദനം പരിമിതമായ അളവുകളിലേക്ക് നയിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

മുന്നാം സ്ഥാനം വിട്ടുതരില്ലെന്ന് ഉറച്ച് Tata; 2021 ഓഗസ്റ്റില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്

ഇതിന്റെ ഫലമായി വരും മാസങ്ങളില്‍ ഉല്‍പാദനം മിതപ്പെടുത്താനും വോള്യം കുറയ്ക്കാനും നിര്‍ബന്ധിതരാകുന്നുവെന്നും കമ്പനി പറയുന്നു. തങ്ങള്‍ക്ക് മാത്രമല്ല മിക്ക് നിര്‍മാതാക്കള്‍ ഇതേ പ്രശ്‌നം അഭിമുഖികരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും Tata അറിയിച്ചു.

Most Read Articles

Malayalam
English summary
Tata motors reported 51 per cent sales growth in passenger vehicle segment in august 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X