ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ആഗോള വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ടാറ്റ മോട്ടോര്‍സ്. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ കൂട്ടായ വില്‍പ്പന 2,14,250 യൂണിറ്റായിരുന്നു.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം വില്‍പ്പന 91,594 യൂണിറ്റായിരുന്നു. ഇതോടെ വില്‍പ്പന 134 ശതമാനം വളര്‍ച്ച നേടിയെന്നും കമ്പനി അവകാശപ്പെടുന്നു.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

എന്നിരുന്നാലും, കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിന്റെ ഭൂരിഭാഗവും ഇന്ത്യയും നിരവധി ആഗോള രാജ്യങ്ങളും ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രങ്ങള്‍ എര്‍പ്പെടുത്തിയതിനാല്‍ മൊത്തത്തില്‍ വില്‍പ്പന മന്ദഗതിയിലായിരുന്നു.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

ഇത് ഉല്‍പാദനത്തെയും ചില്ലറ വ്യാപാരത്തെയും വളരെയധികം ബാധിച്ചു. അതിനാല്‍, അസാധാരണമായ വളര്‍ച്ചയെ ഒരു അപാകത അല്ലെങ്കില്‍ ഒറ്റത്തവണ സംഭവമായി കണക്കാക്കാം. അതേസമയം, 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ വിറ്റ 3,30,125 യൂണിറ്റുകളെ അപേക്ഷിച്ച്, അതായത് Q4, FY2021, ടാറ്റ മോട്ടോര്‍സിന്റെ ആഗോള മൊത്തക്കച്ചവടങ്ങള്‍ 2021 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

ഇവിടെയും കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയെയും മറ്റ് ആഗോള വിപണികളെയും ബാധിച്ചിരുന്നു. മാത്രമല്ല ഉല്‍പാദനത്തെയും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളെയും ഇത് തടസ്സപ്പെടുത്തി.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

കമ്പനിയുടെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും ആഗോള മൊത്തക്കച്ചവടം 1,61,780 യൂണിറ്റാണ്. ഒന്നാം പാദത്തില്‍ വിറ്റ 79,996 യൂണിറ്റുകളെ അപേക്ഷിച്ച് ഇപ്പോള്‍ ഇത് 102 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

അതേസമയം, ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വിറ്റ 2,20,697 യൂണിറ്റുകളെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ടാറ്റയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 97,141 വാഹനങ്ങളുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള ആഗോള മൊത്തക്കച്ചവടങ്ങളും ഉള്‍പ്പെടുന്നു.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

JRL, ചെറി ഓട്ടോമൊബൈല്‍സും തമ്മിലുള്ള സംയുക്ത സംരംഭ കമ്പനിയായ CJLR വിറ്റ 12,699 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 21,373 വാഹനങ്ങളാണ് ജാഗ്വറിന്റെ മൊത്ത വില്‍പ്പന. ലാന്‍ഡ് റോവറിന്റെ സംഭാവന 75,768 യൂണിറ്റാണ്.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

എല്ലാ ടാറ്റ മോട്ടോര്‍സ് വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയിലെ ആഗോള മൊത്തക്കച്ചവടം 52,470 യൂണിറ്റാണ്. 355 ശതമാനം വര്‍ധനവാണിതെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ വിറ്റ 1,09,428 യൂണിറ്റുകളെ അപേക്ഷിച്ച് 2021 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനി 52 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

അതേസമയം ആഭ്യന്തര വിപണിയിലും പോയ മാസം മികച്ച വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്. 2021 ജൂണ്‍ മാസത്തില്‍ കമ്പനി 24,111 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 11,419 യൂണിറ്റ് മാത്രമായിരുന്നു കമ്പനിയുടെ വില്‍പ്പന.

ആഗോള വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് ടാറ്റ; വില്‍പ്പന കണക്കുകള്‍ ഇതാ

വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ടാറ്റ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ 113 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഫലമായി ഇന്ത്യന്‍ വിപണിയില്‍ 9.4 ശതമാനം വിപണി വിഹിതവുമായി ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മാണ കമ്പനിയായി ടാറ്റ മാറുകയും ചെയ്തു.

More from DriveSpark

Article Published On: Friday, July 9, 2021, 17:22 [IST]
English summary
Tata Motors Reports Global Sales Up By 134 Percent In Q1, Find Here All Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X