കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

ഏതാനും മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകളെ അവതരിപ്പിച്ച് വിപണിയില്‍ കളം നിറയാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ ടാറ്റ. നെക്‌സേണ്‍, നെക്‌സേണ്‍ ഇവി, ആള്‍ട്രോസ് എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ നേരത്തെ തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

സമാനമായ ഒരു പ്രത്യേക പതിപ്പ് ഹാരിയറിലും സമ്മാനിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇത് വെളിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും. നിലവില്‍, ടാറ്റ അതിന്റെ മിഡ്-സൈസ് എസ്‌യുവി ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

നെക്‌സേണ്‍, ആള്‍ട്രോസ് എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകളെ ജൂലൈ 7 ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. ഇതിന് മുന്നോടിയായി ഇരുകാറുകളുടെയും അനൗദ്യോഗിക ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

പേര് സൂചിപ്പിക്കുന്നത് പോലെ, രണ്ട് കാറുകളിലെയും ഈ പ്രത്യേക പതിപ്പ് മോഡലിന് അകത്തും പുറത്തും പൂര്‍ണ്ണമായി ബ്ലാക്ക് ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കും. അരങ്ങേറ്റത്തിന് മുന്നോടിയായി, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ആള്‍ട്രോസ്, ഹാരിയര്‍ എന്നിവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ ടാറ്റര്‍ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

നാല് ഇന്‍സ്റ്റാ അക്കൗണ്ടുകളും ഇപ്പോള്‍ വരാനിരിക്കുന്ന പുതിയ പതിപ്പുകളുടെ ടീസര്‍ ചിത്രം വെളിപ്പെടുത്തുന്നു. ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിനും ഒരു അപ്ഡേറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ ടീസര്‍ ചിത്രം പങ്കുവെയ്ക്കുന്നതിലൂടെ ടാറ്റ അര്‍ത്ഥമാക്കുന്നത്.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

ഹാരിയര്‍ ഡാര്‍ക്ക് പതിപ്പിന് സമാനമായി, ആള്‍ട്രോസ്, നെക്‌സോണ്‍ ഡാര്‍ക്ക് പതിപ്പ് എന്നിവയും പുതിയ അറ്റ്‌ലസ് ബ്ലാക്ക് കളര്‍ സ്‌കീമില്‍ വാഗ്ദാനം ചെയ്യും. ഫ്രണ്ട് ഗ്രില്‍, റേഡിയേറ്റര്‍ ഗ്രില്‍, ലോവര്‍ ബമ്പറിലെ എയര്‍ ഇന്‍ടേക്ക് വെന്റുകള്‍ എന്നിവയ്ക്ക് ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ഇന്‍സേര്‍ട്ടുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കും.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

ഈ ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ഉള്‍പ്പെടുത്തലുകള്‍ ബൂട്ടിലും വിന്‍ഡോ ലൈനിന് താഴെയും കാണാനാകും. ഫ്രണ്ട്, റിയര്‍ ബാഷ് പ്ലേറ്റുകളില്‍ ഒരു കോണ്‍ട്രാസ്റ്റ് ഗ്രേ ഫിനിഷ് ചേര്‍ക്കുന്നു.

ഹാരിയറിനെപ്പോലെ, സബ് കോംപാക്ട് കാറുകളുടെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകളും ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഒരു ഡാര്‍ക്ക് ബാഡ്ജിംഗ് ലഭിച്ചേക്കും. കൂടാതെ മാറ്റ് ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ ടെയില്‍ഗേറ്റിലുടനീളം അതത് പേരുകളുടെ ബോള്‍ഡ് അക്ഷരങ്ങളും.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

മൊത്തത്തില്‍, പുതിയ എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീം രണ്ട് കാറുകള്‍ക്കും പുതിയതും ഭയപ്പെടുത്തുന്നതുമായ ഒരു രൂപം നല്‍കുന്നു. അലോയ് വീല്‍ വലുപ്പം അതേ 16-ഇഞ്ചായി തുടരുമ്പോള്‍ അവ തിളങ്ങുന്ന ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കി കാറുകള്‍ക്ക് പ്രീമിയം അപ്പീല്‍ നല്‍കുന്നു.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

പുറംഭാഗത്തെ ഈ കോസ്‌മെറ്റിക് നവീകരണങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കാം. രണ്ട് കാറുകളുടെയും ക്യാബിനുകളിലും ഡാഷ്ബോര്‍ഡിന്റെ ലൈറ്റ്, ടു-ടോണ്‍ തീം മാറ്റിസ്ഥാപിക്കുന്ന ഒരു പൂര്‍ണ്ണ ബ്ലാക്ക് ഔട്ട് തീം ലഭിക്കും.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

ക്രീം നിറമുള്ള ഡാഷ്ബോര്‍ഡ് ഒഴിവാക്കി, ചുറ്റിലും സെന്റര്‍ എയര്‍കോണ്‍ വെന്റുകളുടെയും വശത്ത് ഗ്ലോസ്സ് ബ്ലാക്ക് നിറവും നല്‍കി മനോഹരമാക്കും. ഡാഷ്ബോര്‍ഡിലെയും ഡോര്‍ ട്രിമ്മുകളിലെയും ഗണ്‍മെറ്റല്‍ ഗ്രേ ഇന്‍സേര്‍ട്ടുകള്‍ ക്യാബിനിലേക്ക് ഒരു മികച്ച വ്യത്യാസം നല്‍കുന്നു.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

ടോപ്പ് എന്‍ഡ് ട്രിമ്മുകളില്‍ നിന്ന് ഡോര്‍ പാഡുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യുകയും ലെതറെറ്റ് സീറ്റുകള്‍ വഹിക്കുകയും ചെയ്യുന്നു. നെക്‌സോണ്‍, ആള്‍ട്രോസ് എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ യഥാക്രമം ടോപ്പ്-സ്‌പെക്ക് XZ+, XZ ട്രിമ്മുകളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

അതിനാല്‍, ഈ രണ്ട് മോഡലുകളും ലൈനപ്പില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും അതേപടി തുടരും. സെന്റര്‍ ഡാഷിന് സമീപം ഫിസിക്കല്‍ ബട്ടണില്ലാത്ത 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റുമായി രണ്ട് കാറുകളിലും വരും.

കറുപ്പില്‍ മിന്നിതിളങ്ങി നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍; ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടാറ്റ

എഞ്ചിന്‍ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റ് അല്ലെങ്കില്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് വാഹനത്തില്‍ ഇടംപിടിക്കും. രണ്ട് യൂണിറ്റുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT-യുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors Reveled New Nexon, Harrier, Altroz, Dark Editions Teaser Images, Find Here All Details. Read in Malayalam.
Story first published: Monday, July 5, 2021, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X