കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

ടാറ്റ മോട്ടോർസ് പുതിയ പഞ്ച് ഉപയോഗിച്ച് മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിച്ചു. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് ഇപ്പോൾ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

എന്നിരുന്നാലും, ഒക്ടോബർ 20 -ന് മാത്രമേ ടാറ്റ മൈക്രോ എസ്‌യുവിയുടെ വിലകൾ വെളിപ്പെടുത്തൂ. ആഭ്യന്തര നിർമ്മാതാക്കൾ പഞ്ചിനായി ഒരു പുതിയ TVC -യും പുറത്തിറക്കിയിരിക്കുകയാണ്. ടാറ്റയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

പഞ്ചിന്റെ വിവിധ കോണുകൾ വീഡിയോ നമുക്ക് കാണിച്ചുതരുന്നു. പഞ്ചിൽ സജ്ജീകരിച്ചിരിക്കുന്ന നിരവധി സവിശേഷതകളും ഇത് കാണിക്കുന്നു. പുതിയ കാറിന്റെ അകത്തളങ്ങളും നമുക്ക് കാണാം.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

തീരദേശ റോഡുകളിലൂടെയും അരുവികളിലൂടെയും കടന്നുപോകുന്ന പുതിയ മൈക്രോ എസ്‌യുവിയുടെ ചില ഷോട്ടുകളും ഇതിലുണ്ട്. ട്രാക്ഷൻ പ്രോ മോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഇത് കാണിക്കുന്നു. വീഡിയോയിൽ, പഞ്ച് ചില സിറ്റി റോഡുകളിലൂടെയും പോകുന്നു.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

എഞ്ചിനും ഗിയർബോക്സും

1.2 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിൻ മാത്രമാണ് ടാറ്റ മോട്ടോർസ് പഞ്ചിൽ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ 86 bhp പരമാവധി കരുത്തും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച്-സ്പീഡ് AMT ഉപയോഗിച്ച് വാഹനം ലഭിക്കും.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

ഡീസൽ അല്ലെങ്കിൽ ടർബോ പെട്രോൾ എഞ്ചിൻ ഓഫറിൽ നിർമ്മാതാക്കൾ നൽകുന്നില്ല. എന്നിരുന്നാലും, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളുമായി വരുന്നു. AMT ഗിയർബോക്സ് തെരഞ്ഞെടുക്കുന്നവർക്ക് ട്രാക്ഷൻ പ്രോ മോഡും ലഭിക്കും.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

വിലകളും എതിരാളികളും

പഞ്ചിന്റെ എക്സ്-ഷോറൂം വില അഞ്ച് ലക്ഷത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോർന്ന വിവരങ്ങൾ അനുസരിച്ച്, മൈക്രോ എസ്‌യുവിയുടെ ഓൺ-റോഡ് വില ഏകദേശം ആറ് ലക്ഷം രൂപ മുതൽ ആരംഭിക്കാം, ഇത് 10 ലക്ഷം രൂപ വരെ ഉയർന്നേക്കാം.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

പഞ്ചിന്റെ പ്രധാന എതിരാളികൾ മാരുതി സുസുക്കി ഇഗ്നിസും മഹീന്ദ്ര KUV100 NXT -യും ആയിരിക്കും. എന്നിരുന്നാലും, വിലനിർണ്ണയം കാരണം, പഞ്ച് ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, വരാനിരിക്കുന്ന സിട്രൺ C3 എന്നിവയുടെ ചില താഴ്ന്ന വകഭേദങ്ങൾക്ക് എതിരായിരിക്കും.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

വകഭേദങ്ങളും പാക്കേജുകളും

ടാറ്റ പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പഞ്ച് വാഗ്ദാനം ചെയ്യുന്നു. പ്യുവർ അടിസ്ഥാന വേരിയന്റും ക്രിയേറ്റീവ് ടോപ്പ് എൻഡ് വേരിയന്റുമാണ്.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വിവിധ പായ്ക്കുകളുമുണ്ട്. പ്യുവർ, അഡ്വഞ്ചർ വേരിയന്റിനൊപ്പം ഒരു റിഥം പായ്ക്ക് നിർമ്മാതാക്കൾ നൽകുന്നു. അക്കംപ്ലിഷ്ഡിൽ ഡാസിൽ പായ്ക്ക് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു, ഒടുവിൽ, ക്രിയേറ്റീവ് വേരിയന്റിൽ മാത്രം iRA പായ്ക്ക് കമ്പനി ഒരുക്കുന്നു.

പ്ലാറ്റ്ഫോമും സുരക്ഷയും

നിർമ്മാതാക്കളുടെ ആൽഫ പ്ലാറ്റ്ഫോമാണ് ടാറ്റ പഞ്ച് ഉപയോഗിക്കുന്നത്. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ ബ്രാൻഡ് ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമാണിത്. ആൾട്രോസ് 5-സ്റ്റാർ റേറ്റിംഗ് നേടിയതിനാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിംഗിൽ പഞ്ച് ഒരു മികച്ച സുരക്ഷാ റേറ്റിംഗ് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്ലാറ്റ്ഫോം ഒരു റിയർ ഫ്ലാറ്റ് ഫ്ലോറും 90 ഡിഗ്രി തുറക്കുന്ന ഡോറുകളും അനുവദിക്കുന്നു.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

ഡിസൈൻ

ഇംപാക്ട് 2.0 ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയുള്ളതാണ് പഞ്ചിന്റെ രൂപകൽപ്പന. ഇത് ഹാരിയറിന്റെ ഒരു ചെറിയ പതിപ്പ് പോലെ കാണപ്പെടുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, പരുക്കൻ രൂപത്തിലുള്ള ബമ്പർ, ഫ്ലാറ്റ് ബോണറ്റ്, ഡയമണ്ട് കട്ട് അലോയി വീലുകൾ, C-പില്ലറിൽ സ്ഥാപിച്ചിട്ടുള്ള പിൻ ഡോർ ഹാൻഡിലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുമായി പഞ്ച് വരുന്നു.

കുഞ്ഞൻ എസ്‌യുവി Punch -ന്റെ മികവുകൾ വെളിപ്പെടുത്തി പുത്തൻ TVC പുറത്തിറക്കി Tata

സവിശേഷതകൾ

സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുമായിട്ടാണ് പഞ്ച് എത്തുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കൂൾഡ് ഗ്ലൗബോക്സ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾകാർപ്ലേ എന്നിവയുള്ള ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹാർമാൻ സ്പീക്കർ സിസ്റ്റവും എന്നിവ ഇതിന് ലഭിക്കും.

പഞ്ചിന്റെ പെട്രോൾ പതിപ്പിന് പിന്നാലെ ഇലക്ട്രിക്ക് പവർട്രെയിൻ മോഡലും പ്രദേശിക വാഹന ഭീമന്മാരായ ടാറ്റ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Tata motors shares new tvc of punch suv revealing its features and abilities
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X