ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ആള്‍ട്രോസ് എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചത്. പിന്നാലെ വാഹനങ്ങള്‍ക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഇപ്പോഴിതാ അത്തരത്തില്‍ വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി. ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ഫീച്ചറുകളിലോ, ഡിസൈനിലോ, എഞ്ചിന്‍ സവിശേഷതകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന് വിപണിയില്‍ ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോള്‍ കൂടുതല്‍ മോഡലുകള്‍ ഡാര്‍ക്ക് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു. ഹാരിയന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിനെയും കമ്പനി ഇതിനൊപ്പം നവീകരിച്ചിട്ടുണ്ട്.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഇവയുടെ വില പരിശോധിച്ചാല്‍ ആള്‍ട്രോസ് ഡാര്‍ക്ക് പതിപ്പിന് 8.71 ലക്ഷം രൂപയും നെക്‌സോണ്‍ ഡാര്‍ക്ക് പതിപ്പിന്റെ വില 10.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നവീകരിച്ച 2021 ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് പതിപ്പിന് 18.04 ലക്ഷം രൂപയും നെക്‌സോണ്‍ ഇവി ഡാര്‍ക്ക് പതിപ്പിന് 15.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ആള്‍ട്രോസ് ഡാര്‍ക്ക് പതിപ്പ് ടോപ്പ് XZ+ വേരിയന്റിലാണ് ലഭ്യമാകുന്നത്. കോസ്‌മോ ബ്ലാക്ക് എക്സ്റ്റീരിയര്‍ ബോഡി കളറും 16 ഇഞ്ച് അലോയ് വീലുകളില്‍ ഡാര്‍ക്ക് ടിന്റ് ഫിനിഷും ഹൂഡിലുടനീളം പ്രീമിയം ഡാര്‍ക്ക് ക്രോമും ഇതിലുണ്ട്.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

മെറ്റാലിക് ഗ്ലോസ്, ബ്ലാക്ക് മിഡ് പാഡുകള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ ഉപയോഗിച്ച് ഇന്റീരിയറുകള്‍ മനോഹരമാക്കിയിട്ടുണ്ട്. പുറംഭാഗത്ത് ഡാര്‍ക്ക് ചിഹ്നവും മുന്‍വശത്തെ ഹെഡ്റെസ്റ്റില്‍ ഡാര്‍ക്ക് എംബ്രോയിഡറിയും ഇതിലുണ്ട്.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

പെട്രോള്‍, ഡീസല്‍ ഇന്ധന ഓപ്ഷനുകളില്‍ XZ +, XZA +, XZ + (O), XZA + (O) വേരിയന്റുകളില്‍ നെക്സോണ്‍ ഡാര്‍ക്ക് വാഗ്ദാനം ചെയ്യും. ഡാര്‍ക്ക് തീമിന് അനുസൃതമായി പുതിയ ചാര്‍ക്കോള്‍ ബ്ലാക്ക് 16 ഇഞ്ച് അലോയ്കള്‍, ഡാര്‍ക്ക് മാസ്‌കറ്റ്, ബോഡിയില്‍ സോണിക് സില്‍വര്‍ ഹൈലൈറ്റുകള്‍, മാറ്റ് ഗ്രാനൈറ്റ് ബ്ലാക്ക് ക്ലാഡിംഗ് എന്നിവ നെക്‌സോണിന് ലഭിക്കുന്നു.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഡാര്‍ക്ക് ഇന്റീരിയറുകള്‍ക്ക് ഇരിപ്പിടങ്ങളിലും വാതില്‍ ട്രിമ്മുകളിലും ത്രി-അമ്പടയാളം ഉള്ള ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി ഉണ്ട്. ഇന്റീരിയര്‍ തീമുകള്‍ക്ക് അനുസൃതമായി ഡാര്‍ക്ക് എംബ്രോയിഡറിയും ഫ്രണ്ട് ഹെഡ്റെസ്റ്റുകളില്‍ കാണാന്‍ സാധിക്കും.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

XZ +, XZ + LUX വേരിയന്റില്‍ നെക്‌സോണ്‍ ഇവിയുടെ ഡാര്‍ക്ക് പതിപ്പ് ലഭ്യമാകും. ഈ വകഭേദങ്ങള്‍ക്ക് മിഡ്നൈറ്റ് ബ്ലാക്ക് എക്സ്റ്റീരിയര്‍ കളറും സാറ്റിന്‍ ബ്ലാക്ക് 'ഹ്യുമാനിറ്റി' ലൈനും ബെല്‍റ്റ്ലൈനും, ഡാര്‍ക്ക് ചിഹ്നവും പുതിയ ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകളും ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട്.

ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഇന്റീരിയറുകളില്‍ ഡാര്‍ക്ക് തീം, ഗ്ലോസി, പിയാനോ ബ്ലാക്ക് മിഡ് പാഡുകള്‍, മറ്റ് മോഡലുകളെപ്പോലെ സീറ്റുകളിലും ഡോര്‍ ട്രിമ്മുകളിലും പ്രീമിയം ഡാര്‍ക്ക്-തീം ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ട്രൈ-ആരോ അടയാളം എന്നിവയുണ്ട്, കൂടാതെ ഇവയില്‍ ഇവി ബ്ലൂ സ്റ്റിച്ചിംഗുകള്‍ എടുത്തുകാണിക്കുന്നു. സീറ്റുകളും ഒരു ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ലഭ്യമാക്കിയിട്ടുണ്ട്.

Image Courtesy: Tata car owners/Instagram

Most Read Articles

Malayalam
English summary
Tata Motors Started Dark Edition Deliveries In India. Read in Malayalam.
Story first published: Saturday, July 17, 2021, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X