അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

Tata Motors അടുത്തിടെ പരിഷ്കരിച്ച തങ്ങളുടെ Tigor EV അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനം വിൽപ്പനയ്ക്കെത്തുന്നതിന് മുമ്പായി തന്നെ നിർമ്മാതാക്കൾ ഇതിനായിട്ടുള്ള ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

വരാനിരിക്കുന്ന Tigor EV സിപ്‌ട്രോൺ സാങ്കേതികവിദ്യയിലാണ് ഒരുങ്ങുന്നത്. ഇത് വാഹന നിർമാതാക്കളുടെ സിപ്‌ട്രോൺ അധിഷ്ടിത ടെക്കിൽ നിന്നുള്ള രണ്ടാമത്തെ ഇവിയാണ്. ഓഗസ്റ്റ് 31 -ന് ഏറ്റവും പുതിയ Tigor EV -യുടെ വില പ്രഖ്യാപിക്കുമെന്ന് Tata Motors അറിയിച്ചിട്ടുണ്ട്.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

Tigor EV ലോഞ്ചിന് ഇന്ത്യയിലെ ഇവി വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്, വാഹനത്തിന്റെ മാസ് അപ്പീലാണ് ഇതിന് കാരണം. പാസഞ്ചർ വാഹന സെഗ്‌മെന്റിലെ മാസ് മാർക്കറ്റ് ഇവികളുടെ കാര്യത്തിൽ ഓപ്ഷനുകൾ പരിമിതമായതിനാൽ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോർ വീലർ വാഹനങ്ങൾക്കായി തെരയുന്നവർക്ക് ഇത് ഒരു പ്രായോഗിക ഓപ്ഷനാണ്.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

ഡിസൈനിനെ സംബന്ധിച്ചിടത്തോളം Tigor EV മുൻതലമുറ മോഡലിൽ നിന്ന് ഒരു സമ്പൂർണ്ണ പരിഷ്കരണത്തിന് വിധേയമായി. പുതിയ ഇലക്ട്രിക് കാറിന്റെ പുറംഭാഗം ഇപ്പോൾ പുതുക്കിയ ടിയാഗോ, ആൾട്ടോർസ് ഹാച്ച്ബാക്കുകളുമായി കൂടുതൽ സാമ്യമുള്ളതാകുന്നു.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

ഫ്രണ്ട് ഗ്രില്ലും ബമ്പറും പുതുക്കിയിട്ടുണ്ട് കൂടാതെ പ്രൊജക്ടർ യൂണിറ്റുകളുള്ള ഹെഡ്‌ലാമ്പുകളും ഇവിയിലുണ്ട്. ഇവിയുടെ സീറോ-എമിഷൻ നേച്ചറിലെ സൂചിപ്പിക്കുന്ന ബ്ലൂ ആക്സന്റുകളോടെയാണ് വീലുകൾ വരുന്നത്.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

സബ് കോംപാക്ട് ഇലക്ട്രിക് സെഡാൻ ഒരു IP67 26 kWh ലിഥിയം അയൺ ബാറ്ററി പാക്കിനൊപ്പം ഒരു ഇലക്ട്രിക് പവർട്രെയിനുമായി വരുന്നു, ഇത് 73.75 bhp കരുത്തും 170 Nm പരമാവധി torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണ്. 5.7 സെക്കൻഡിൽ കാറിന് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സിപ്‌ട്രോൺ സാങ്കേതികവിദ്യ ഇവിയെ മികച്ച പ്രകടനത്തിലേക്ക് നയിച്ചതായും ബ്രാൻഡ് അവകാശപ്പെട്ടു. ഡ്രൈവ്, സ്പോർട്സ് എന്നീ രണ്ട് മോഡുകളിലാണ് വാഹനത്തിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വരുന്നത്. ഇലക്ട്രിക് കാറിന് ലോ റോളിംഗ്-റെസിസ്റ്റൻസ് ടയറുകളുണ്ട്, അത് 10 ശതമാനം ലോവർ റെസിസ്റ്റൻസ് നൽകുന്നതിനൊപ്പം സുഗമമായ മൊബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

ഫാസ്റ്റ് ചാർജറും 15A ഹോം സോക്കറ്റും ഉപയോഗിച്ച് ഇവിയുടെ ബാറ്ററി ചാർജ് ചെയ്യാനാകുമെന്ന് വാഹന നിർമ്മാതാക്കൾ വ്യക്തമാക്കി. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ, ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനാകും, രണ്ടാമത്തെ മാർഗമായ വോൾ നോർമൽ ചാർജർ ഉപയോഗിച്ച് എട്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാനാകും.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് Tigor EV -ൽ ഹർമൻ ഓഡിയോ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM -കൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൈലന്റ് ക്യാബിൻ, പുഷ്-സ്റ്റാർട്ട് ബട്ടൺ സ്റ്റാർട്ട് എന്നിവയുൾപ്പെടെ 30 ലധികം കണക്റ്റഡ് കാർ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

പുതിയ Tigor EV വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പഴയ തലമുറ മോഡലിനെ ചെറിയ മാറ്റങ്ങളോടെ Xpres T എന്ന പേരിൽ കമ്പനി പുറത്തിറക്കി. പ്രത്യേകമായി ഫ്ലീറ്റ് ഉപഭോക്താക്കൾക്കായിട്ടാണ് നിർമ്മാതാക്കൾ ഈ മോഡൽ വിപണിയിൽ എത്തിക്കുന്നത്.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

സ്റ്റാൻഡേർഡ് എക്സ്റ്റെൻഡഡ് എന്നീ നിലകളിൽ XM+, XT+ എന്നീ രണ്ട് വേരിയന്റുകളിൽ വിൽപ്പനയ്ക്കെത്തുന്നു. മോഡലിന്റെ എക്സ്റ്റെൻഡഡ് റേഞ്ച് സിംഗിൾ ചാർജിൽ 213 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു. നോർമൽ മോഡലിൽ പൂർണ്ണ ചാർജിൽ ഇത് 165 കിലോമീറ്ററായി കുറയുന്നു.

അവതരണത്തിന് തൊട്ട് പിന്നാലെ Tigor EV -യുടെ ബുക്കിംഗ് ആരംഭിച്ച് Tata

Xpres T -ൽ 14 ഇഞ്ച് സ്റ്റീൽ വീലുകൾ, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ടെയിൽലാമ്പുകൾ, ഇക്കോ & സ്പോർട്ട് ഡ്രൈവ് മോഡുകൾ, തുടങ്ങി നിരവധി സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata motors starts bookings for new tigor ev before launch
Story first published: Saturday, August 21, 2021, 1:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X