2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

2025 -ഓടെ 10 പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEV) ആഭ്യന്തര മോഡൽ നിരയിലേക്ക് ചേർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ടാറ്റ മോട്ടോർസ് അറിയിച്ചു. ബിസിനസ് മോഡൽ കൂടുതൽ സുസ്ഥിരമാക്കുകയാണ് ഈ നീക്കമെന്ന് കമ്പനി ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് ഹരിത വാഹനങ്ങളുടെ പോർട്ട്‌ഫോളിയോയ്ക്ക് സപ്ലൈകൾ നേടുന്നതിനായി ഇന്ത്യയിലെയും യൂറോപ്പിലെയും സെൽ, ബാറ്ററി നിർമാണത്തിലെ കൂട്ടുകെട്ടുകൾ പരിശോധിച്ചു വരികയാണ്.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഇലക്ട്രിക് മോഡലുകളുടെ നുഴഞ്ഞുകയറ്റം ഈ വർഷം ഇരട്ടിയായി. കഴിഞ്ഞ വർഷം വിപണിയിലെത്തിയതിനുശേഷം നെക്‌സോൺ ഇവിയുടെ 4,000 യൂണിറ്റുകൾ നിർമാതാക്കൾ വിറ്റു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

വരും വർഷങ്ങളിൽ ഇവികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് 2020-21 ലെ വാർഷിക റിപ്പോർട്ടിൽ ചന്ദ്രശേഖരൻ ഓഹരി ഉടമകളോട് പറഞ്ഞു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഈ മാറ്റത്തിന് നേതൃത്വം നൽകുമെന്നും 2025 ഓടെ ടാറ്റ മോട്ടോർസിന് 10 പുതിയ BEV വാഹനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഒരു ഗ്രൂപ്പായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് തങ്ങൾ മുൻ‌കൂട്ടി നിക്ഷേപിക്കും എന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

കണക്റ്റുചെയ്‌തതും ഓട്ടോണോമസുമായ വാഹനങ്ങളുടെ ലോകത്തേക്ക് മുന്നേറാൻ ബ്രാൻഡിനെ സഹായിക്കുന്ന ഒരു ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറും എഞ്ചിനീയറിംഗ് വെർട്ടിക്കിളും ഗ്രൂപ്പിനുള്ളിൽ സ്ഥാപിക്കാനുള്ള അവസരം കമ്പനി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

സുസ്ഥിര മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യയിലെയും ലോകത്തിലെയും ഉപഭോക്തൃ സ്വഭാവത്തിലെ മാറ്റം പിടിച്ചെടുക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ ടാറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ജാഗ്വർ ലാൻഡ് റോവർ ബ്രാൻഡും 2030 -കളുടെ അവസാനത്തോടെ 100 ശതമാനം സീറോ ടെയിൽ‌പൈപ്പ് ഉദ്‌വമനം ലക്ഷ്യമിടുന്നു. 2025 -ഓടെ പൂർണ്ണമായും വൈദ്യുതമാകാനാണ് ജാഗ്വർ ലക്ഷ്യമിടുന്നത്. കമ്പനിയുടെ 60 ശതമാനം വോള്യങ്ങളും 2030 -ഓടെ മുഴുവൻ BEV വാഹനങ്ങളായി മാറും.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

പാരിസ്ഥിതിക സുസ്ഥിരതയുടെയും കാലാവസ്ഥാ പുനസ്ഥാപനത്തിന്റെയും അടിത്തറയിൽ നിർമ്മിച്ച ബിസിനസ്സ് മാതൃകകളെക്കുറിച്ചും ചന്ദ്രശേഖരൻ ഊന്നിപ്പറഞ്ഞു.

2025 -ഓടെ ഇന്ത്യൻ വിപണിയൽ 10 പുത്തൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ഈ മെഗാട്രെൻഡുകളെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര ബിസിനസ്സ് മോഡലുകളെ തങ്ങളുടെ തന്ത്രത്തിന്റെ അടിത്തറയാക്കുന്നതിനും തങ്ങൾ പദ്ധതിയിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Tata Motors To Introduce 10 New BEVs By 2025 In Indian Market. Read in Malayalam.
Story first published: Tuesday, June 29, 2021, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X