ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

അനുദിനം പെട്രോൾ, ഡീസൽ വിലകൾ വർധിക്കുന്ന സാഹചര്യത്തിൽ വാഹന നിർമ്മാതാക്കൾ ഇതര ഇന്ധന ഓപ്ഷനുകളായ സിഎൻജി, ഇലക്ട്രിക് എന്നിവയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

മാരുതി സുസുക്കി അതിന്റെ എല്ലാ വാഹനങ്ങളിലും സി‌എൻ‌ജിയെ ഇതര ഇന്ധന ഓപ്ഷനായി ചേർക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചു. അതുപോലെ തന്നെ സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന പുതിയ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി ഒരുങ്ങുകയാണ്. ടാറ്റ മോട്ടോർസ് നിലവിലുള്ള മോഡൽ ലൈനപ്പിന്റെ സിഎൻജി പതിപ്പുകളും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടിയാഗോ, ടിഗോർ, ആൾട്രോസ്, നെക്‌സോൺ കോംപാക്ട് എസ്‌യുവി എന്നിവയുടെ സിഎൻജി വേരിയന്റുകൾ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നു. ടിഗോർ സി‌എൻ‌ജിയും ടിയാഗോ സി‌എൻ‌ജിയും ഇതിനകം ഇന്ത്യൻ റോഡുകളിൽ പലതവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

സ്പോട്ട് ചെയ്യപ്പെട്ട മോഡലുകളിൽ 'ടെസ്റ്റ് ബൈ ARAI' സ്റ്റിക്കർ ഉണ്ടായിരുന്നു, കൂടാതെ എമിഷൻ ടെസ്റ്റിംഗ് ഉപകരണങ്ങളുമായിട്ടാണ് ഇവ ക്യാമറ കണ്ണുകളിൽ പെട്ടിട്ടുള്ളത്. ദീപാവലിക്ക് മുമ്പായി ഉത്സവ സീസണിൽ പുതിയ ടിയാഗോ സിഎൻജിയും ടിഗോർ സിഎൻജിയും വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ഇരു മോഡലുകൾക്കും വലിയ ഡിസൈൻ മാറ്റങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ല, മാത്രമല്ല നിലവിലുള്ള IC-എഞ്ചിൻ വേരിയന്റുകൾക്ക് സമാനമായി ഇവ കാണപ്പെടും.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

വാസ്തവത്തിൽ, സി‌എൻ‌ജി കാറുകളുടെ ഇന്റീരിയറും അതേപടി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സി‌എൻ‌ജി കാറുകൾ പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പ്രവർത്തന ചെലവ് വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല ഡീസൽ എഞ്ചിൻ വാങ്ങുന്നവരെ ലക്ഷ്യമിടുകയും ചെയ്യും.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

മിഡ് ലെവൽ വേരിയന്റുകളിൽ സി‌എൻ‌ജി പതിപ്പ് ടാറ്റ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടിയാഗോയിലും ടിഗോറിലും പ്രവർത്തിക്കുന്നത്.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ഇത് 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സി‌എൻ‌ജിയിൽ പ്രവർത്തിക്കുമ്പോൾ ഈ വേരിയന്റിൽ പവർ ഔട്ട്‌പുട്ടിൽ നേരിയ കുറവുണ്ടാകും. ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റ് ടിയാഗോയുടെയും ടൈഗോറിന്റെയും ബൂട്ട് സ്പെയ്സിനേയും ബാധിക്കും.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

മാരുതി സുസുക്കി വാഗൺ‌ആർ‌ സി‌എൻ‌ജിക്കും ഹ്യുണ്ടായി സാൻ‌ട്രോ സി‌എൻ‌ജിക്കുമെതിരെ ടാറ്റ ടിയാഗോ സി‌എൻ‌ജി സ്ഥാനം പിടിക്കും. മറുവശത്ത്, ടാറ്റ ടിഗോർ സി‌എൻ‌ജി വരാനിരിക്കുന്ന മാരുതി ഡിസയർ സി‌എൻ‌ജിക്കും ഹ്യുണ്ടായി ഓറ സി‌എൻ‌ജിക്കും എതിരാളികളാകും.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോട്ടോർസ് HBX മൈക്രോ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2021 അവസാനത്തോടെ ദീപാവലി കാലയളവിൽ പുറത്തിറക്കും.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

പുതിയ ആൽഫ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള HBX ചെറു എസ്‌യുവി മാരുതി സുസുക്കി ഇഗ്നിസിനും മഹീന്ദ്ര KUV 100 NXT -ക്കും എതിരാളിയാകും.

ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ചെറിയ എസ്‌യുവിയെ ടാറ്റ ടൈമറോ എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാനുവൽ, AMT ഓപ്ഷനുകളുള്ള 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors To Introduce Tiago And Tigor CNG Models By End Of 2021 In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X