സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

ഫോസിൽ ഫ്യുവലുകളിൽ നിന്ന് വിപണി ഇപ്പോൾ ഭാവി മൊബിലിറ്റി എന്ന് പറപ്പെടുന്ന ഇക്ട്രിക് വാഹനങ്ങളിലേക്ക് ഫോകസ് ചെയ്യുകയാണ്. ഈ ട്രെൻഡിനനുസരിച്ച് പല നിർമ്മാതാക്കളും പുത്തൻ മോഡലുകളും നിലവിലുള്ള ഇവികളുടെ പരിഷ്കരിച്ച പതിപ്പുകളും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

അത്തരത്തിൽ ടാറ്റ മോട്ടോർസും 2021 ഓഗസ്റ്റ് 18 -ന് സിപ്‌ട്രോൺ ഇവി സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്‌ത തങ്ങളുടെ ടിഗോർ ഇവി പുറത്തിറക്കാൻ ഒരുങ്ങുന്നു. വാഹനത്തിന്റെ ഔദ്യോഗിക അനാവരണത്തിന് മുമ്പ്, നിർമ്മാതാക്കൾ ഈ മോഡലിനെ കാമഫ്ലേജ് അവതാരത്തിൽ വെളിപ്പെടുത്തുന്ന ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

പുതിയ 2021 ടാറ്റ ടിഗോർ ഇവി സിപ്‌ട്രോൺ 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെ വിലമതിക്കുന്ന നെക്‌സോൺ ഇവിയേക്കാൾ താങ്ങാനാകുന്നതാവും എന്നാണ് ഞങ്ങൾ കരുതുന്ത്.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

ഇതിന്റെ ICE എഞ്ചിൻ പതിപ്പിനെ അപേക്ഷിച്ച്, ഇലക്ട്രിക് ആവർത്തനത്തിന് ഏകദേശം 1.5 ലക്ഷം മുതൽ 2.0 ലക്ഷം രൂപ വരെ കൂടുതൽ ചെലവേറിയതാവും എന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ മോഡലിന് 10 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കാം.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

പുതിയ ടിഗോർ ഇവി സിപ്‌ട്രോൺ ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങളും ഫീച്ചർ നവീകരണങ്ങളും കൂടുതൽ പരിഷ്കരിച്ച പവർട്രെയിനുമായി എത്തും.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

നിങ്ങൾക്കറിയാവുന്നതുപോലെ, കാർ നിർമ്മാതാക്കൾ അടുത്തിടെ ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ ടിഗോർ എക്സ്പ്രസ്-T എന്ന പേരിൽ ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിരുന്നു. 21.5kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഈ മോഡൽ പഴയ ഇലക്ട്ര 72V ആർക്കിടെക്ചറിൽ ഒരുങ്ങുന്നു.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, പുതിയ 2021 ടാറ്റ ടിഗോർ ഇവി നെക്‌സോൺ ഇവിയിൽ ഡ്യൂട്ടി ചെയ്യുന്ന ബ്രാൻഡിന്റെ സിപ്‌ട്രോൺ പവർട്രെയിൻ സാങ്കേതികവിദ്യയുമായി പായ്ക്ക് ചെയ്ത് എത്തും. പ്രത്യേകിച്ച് ഇന്ത്യൻ കാലാവസ്ഥയ്ക്കും ട്രാഫിക് സാഹചര്യങ്ങൾക്കും വേണ്ടിയാണ് സിപ്‌ട്രോൺ വികസിപ്പിച്ചതെന്ന് കാർ നിർമ്മാതാക്കൾ പറയുന്നു.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

ഹൈ-വോൾട്ടേജ് 300V+ പെർമെനന്റ് മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് മോട്ടോറും ലിക്വിഡ്-കൂളിംഗ് സിസ്റ്റമുള്ള ലിഥിയം അയൺ ബാറ്ററികളും ഇതിൽ അടങ്ങിയിരിക്കുന്നു. ബാറ്ററി പായ്ക്ക് ഉയർന്ന കരുത്തുള്ള സ്റ്റീൽ ബേസിൽ എൻകേസ് ചെയ്തിരിക്കപുന്നതിനാൽ അത് വെള്ളം പൊടി എന്നിവയിൽ നിന്ന് മികച്ച പ്രതിരോധം നൽകും.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

പുതിയ ടിഗോർ ഇവി സിപ്‌ട്രോണിന്റെ ശ്രേണിയും പവർ കണക്കുകളും കാർ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇത് ഏകദേശം 250 കിലോമീറ്റർ ഇലക്ട്രിക് ശ്രേണി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

നിലവിൽ, 72V AC ഇൻഡക്ഷൻ-ടൈപ്പ് മോട്ടോർ ഉള്ള എക്സ്പ്രെസ്-T 213 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു, കൂടാതെ 41 bhp കരുത്തും 105 Nm Nm torque ഉം പവർട്രെയിൻ പുറപ്പെടുവിക്കുന്നു.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമായാണ് ടാറ്റ നെക്‌സോൺ ഇവിയിൽ വരുന്നത്. സബ്കോംപാക്ട് ഇലക്ട്രിക് എസ്‌യുവി പൂർണ്ണ ചാർജിൽ 312 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

ടാറ്റയുടെ സിപ്ട്രേൺ ഇവി പവർട്രെയിൻ ഫാസ്റ്റ് ചാർജിംഗ് കഴിവുകളോടെയാണ് വരുന്നത്. നെക്‌സോൺ ഇവി ഫാസ്റ്റ് ചാർജർ വഴി 60 മിനിറ്റിനുള്ളിൽ 80 ശതമാനം വരെയും ചാർജ് കൈവരിക്കും. എന്നാൽ സാധാരണ പവർ സോക്കറ്റ് വഴി ഇത് ഏഴ്-എട്ട് മണിക്കൂർ വരെയും ചാർജ് ചെയ്യാൻ സമയമെടുക്കും.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

വരാനിരിക്കുന്ന പുതിയ 2021 ടാറ്റ ടിഗോർ ഇവിയുടെ ചാർജിംഗ് സമയം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ക്ലോസ്ഡ് ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകളുള്ള അലോയികൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഹർമൻ-സോർസ്ഡ് ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും മോഡലിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

സിപ്ട്രോൺ കരുത്തുമായി പുത്തൻ ടിഗോർ ഇവി നാളെ എത്തും; മോഡലിന്റെ വില, ഫീച്ചർ പ്രതീക്ഷകൾ

പരിഷ്കരിച്ച ടിഗോർ ഇവിക്ക് പിന്നാലെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് പ്രാദേശിക ഓട്ടോ ഭീമൻ. ആൾട്രോസ് ഇവി ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Tata motors to launch updated tigor ev with ziptron tech tomorrow
Story first published: Tuesday, August 17, 2021, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X