ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടുത്തകാലത്തായി ആവശ്യക്കാര്‍ ഏറിവരുന്ന കാഴ്ചയാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത്. ഇരുചക്ര വാഹന വിപണിയില്‍ നിരവധി മോഡലുകള്‍ കാണാന്‍ കഴിയുമെങ്കിലും പാസഞ്ചര്‍ കാറുകളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് വേണം പറയാന്‍.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വിരലില്‍ എണ്ണാവുന്ന മോഡലുകളാണ് ഇന്ന് വില്‍പ്പനയ്ക്ക് ലഭ്യമായിട്ടുള്ളത്. ഇവയില്‍ പലതിനും ഉയര്‍ന്ന വിലയും. അതുകൊണ്ട് തന്നെ വില്‍പ്പന മന്ദഗതിയിലായിരിക്കുമെന്നാണ് ഈ മേഖലയിലെ വിധഗ്ദര്‍ പറയുന്നത്. എന്നാല്‍ കുടുതല്‍ താങ്ങാവുന്ന മോഡലുകള്‍ എത്തിയാല്‍ വില്‍പ്പന ഇനിയും ഉയരുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇന്ന് വിപണിയില്‍ ലഭ്യമായ ഇലക്ട്രിക് കാറുകളുടെ 2021 ജൂണ്‍ മാസത്തെ വില്‍പ്പന പരിശോധിച്ചാല്‍ ടാറ്റയുടെ നോക്‌സോണ്‍ ഇവി തന്നെയാണ് മുന്‍പന്തിയിലുള്ളത്. മോഡലിന്റെ 650 യൂണിറ്റുകളോളം നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റു. ഇത് വാഹനം ഇതുവരെ കൈവരിച്ച ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 ജനുവരിയില്‍ ലോഞ്ച് ചെയ്തതിനുശേഷം, 4,500 യൂണിറ്റ് ഇലക്ട്രിക് നെക്‌സോണ്‍ വിറ്റഴിക്കപ്പെട്ടു, ഇത് നിലവില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയ ഇവിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതേസമയം, എംജി മോട്ടോര്‍ ഇന്ത്യയ്ക്ക് 2021 ജൂണില്‍ മൊത്തം 250 യൂണിറ്റ് ZS ഇവി വില്‍ക്കാന്‍ കഴിഞ്ഞു. വിപണിയില്‍ ലഭ്യമായ മറ്റൊരു ഇലക്ട്രിക് വാഹനമാണ് ഹ്യുണ്ടായില്‍ നിന്നുള്ള കോന. കോന ഇവിയുടെ 7 യൂണിറ്റുകള്‍ മാത്രമാണ് 2021 ജൂണ്‍ മാസത്തില്‍ ഹ്യുണ്ടായി വിറ്റത്.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മറ്റ് രണ്ട് ഇലക്ട്രിക് എസ്‌യുവികളേക്കാള്‍ താരതമ്യേന കുറഞ്ഞ വിലയാണ് നെക്സോണ്‍ ഇവിയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്. എന്നിരുന്നാലും, നെക്‌സോണ്‍ ഇലക്ട്രിക്, എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ടാറ്റ നെക്‌സോണ്‍ ഇവിയുടെ വില ആരംഭിക്കുന്നത് 13.99 ലക്ഷം മുതല്‍ ഉയര്‍ന്ന പതിപ്പിന് 16.56 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എംജി ZS ഇവിയെ സംബന്ധിച്ചിടത്തോളം, അതിന്റെ വില ആരംഭിക്കുന്നത് 20.99 ലക്ഷം മുതല്‍ ഉയര്‍ന്ന പതിപ്പിന് 24.18 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കോന ഇവിയുടെ പ്രാരംഭ പതിപ്പിന് 23.77 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 23.96 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 30.2 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കില്‍ നിന്ന് കരുത്ത് എടുക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നെക്‌സണ്‍ ഇവിക്കുള്ളത്. ഇത് 129 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 312 കിലോമീറ്റര്‍ വരെ ശ്രേണിയും ARAI വാഹത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

136 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഹ്യൂണ്ടായ് കോന ഇവിക്കുള്ളത്. കണക്കുകള്‍ നോക്കുമ്പോള്‍ ഇത് കുറച്ചുകൂടി ശക്തമാണെന്ന് വേണം പറയാന്‍. 39.2 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാണ് കോന ഇവിയില്‍ വരുന്നത്, ഇത് 452 കിലോമീറ്റര്‍ (ARAI- പരീക്ഷിച്ച) ഡ്രൈവിംഗ് ശ്രേണി വരെ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് വാഹന ശ്രേണിയിലും നെക്‌സോണ്‍ ഇവി തരംഗം; ജൂണിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

143 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന ഏറ്റവും ശക്തിയേറിയതാണ് എംജി ZS ഇവി. 44.5 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാണ് വാഹനത്തിന് ലഭിക്കുന്നത്, ഇത് ARAI പരീക്ഷിച്ച ഡ്രൈവിംഗ് ശ്രേണി 419 കിലോമീറ്റര്‍ എത്തിക്കാന്‍ പ്രാപ്തമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Tata Nexon EV Top The Sales Chart, Find Here Electric Car Sales In India In June 2021. Read in Malayalam.
Story first published: Tuesday, July 6, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X