Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

ടാറ്റ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ പഞ്ച് രാജ്യത്ത് ഔദ്യോഗികമായി വെളിപ്പെടുത്തി. ഇന്ത്യൻ വിപണി ഏറെക്കാലമായി കാത്തിരുന്ന മോഡൽ ഇപ്പോൾ താൽപ്പര്യമുള്ളവർക്ക് ഓൺലൈനിലോ അംഗീകൃത ടാറ്റ ഡീലർഷിപ്പ് വഴിയോ 21,000 രൂപ ടോക്കൺ തുകയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനാകും.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

പഞ്ച് മൈക്രോ എസ്‌യുവി 2021 ഒക്ടോബർ 20 -ന് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെലിവറികളും അന്നുതന്നെ ആരംഭിക്കും.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

5.0 ലക്ഷം മുതൽ 8.3 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്, പുതിയ ടാറ്റ പഞ്ച് B-സെഗ്മെന്റ് ഹാച്ച്ബാക്കുകൾക്കും മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100, നിസാൻ മാഗ്നൈറ്റ്, റെനോ കൈർ എന്നിവയുൾപ്പെടെയുള്ള സബ് കോംപാക്റ്റ് എസ്‌യുവികൾക്കും ഒരു വെല്ലുവിളിയാവും. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിർമ്മാതാക്കൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

പുതിയ ടാറ്റ പഞ്ച് ഓർക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച്, മെറ്റിയർ ബ്രോൺസ്, ടൊർണാഡോ ബ്ലൂ, കാലിപ്സോ റെഡ് എന്നിങ്ങനെ ഏഴ് നിറങ്ങളിൽ ലഭ്യമാണ്. ബ്ലാക്ക് റൂഫിനൊപ്പം ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾളോടെ ക്രിയേറ്റീവ് ട്രിം വാഗ്ദാനം ചെയ്യുന്നു.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

ഓർക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നീ നിറങ്ങളിൽ ബേസ് വേരിയന്റ് ലഭ്യമാണ്, അതേസമയം അഡ്വഞ്ചർ ട്രിം ഓർക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്നു. അക്കംപ്ലിഷ് മോഡലിന് മീറ്റിയോർ ബ്രോൺസിനൊപ്പം അഡ്വഞ്ചർ മോഡലിന്റെ എല്ലാ നിറങ്ങളും ലഭിക്കുന്നു.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

ചെറു യുവിക്ക് 3,827 mm നീളവും 1945 mm വീതിയും 1615 mm ഉയരവും 2,445 mm വീൽബേസും ലഭിക്കുന്നു. ഇതിന് 187 mm ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് സ്പേസും ഉണ്ടാകും. ടോപ്പ്-സ്പെക്ക് മോഡലുകൾ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ്കളുമായി എത്തും.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

പുതിയ ആൽഫ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലാണിത്. ഇതേ പ്ലാറ്റഫോം ആൾട്രോസിനും അടിവരയിടുന്നു. സഹോദര ഹാച്ചിന് സമാനമായി, ഇത് 90 ഡിഗ്രി വീതിയിൽ ഓപ്പൺ ചെയ്യാവുന്ന ഡോറുകൾ വാഗ്ദാനം ചെയ്യും.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

സവിശേഷതകളുടെ കാര്യത്തിൽ, ചെറു എസ്‌യുവിയ്ക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 27 ഫീച്ചറുകളുള്ള കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് എസി, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ , തുടങ്ങിയവ ലഭിക്കുന്നു.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

വാഹനത്തിൽ സേഫ്റ്റിയ്ക്കും സെക്യൂറിറ്റയ്ക്കും വേണ്ടി, കുഞ്ഞൻ എസ്‌യുവി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS, ബ്രേക്ക് സ്വേ കൺട്രോൾ, EBD, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, സ്പീഡ് അലർട്ട് തുടങ്ങിയ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നീ മോഡലുകളെ ശക്തിപ്പെടുത്തുന്ന അതേ എഞ്ചിൻ യൂണിറ്റാണ് മോക്രോ എസ്‌യുവിയിൽ വരുന്നത്. ഈ എഞ്ചിൻ 86 bhp കരുത്തും 113 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും AMT -യും ഉൾപ്പെടും.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

ടാറ്റ പഞ്ച് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റത്തോടൊപ്പം വരും, അത് വാഹനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തും. AMT മോഡൽ പുത്തൻ ട്രാക്ഷൻ പ്രോ മോഡും അവതരിപ്പിക്കും.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

എഞ്ചിന് ഡൈന-പ്രോ സാങ്കേതികവിദ്യയും പിന്ഥുണയ്ക്കുന്നു, ഇത് എഞ്ചിനിലേക്ക് ശുദ്ധവായു വിതരണം ചെയ്യുന്നു, അതിലൂടെ കാര്യക്ഷമമായ കംബസ്റ്റനും മെച്ചപ്പെട്ട പവർ വിതരണത്തിനും സഹായിക്കുന്നു. മെച്ചപ്പെട്ട പ്രകടനത്തിന് ഇത് അധിക ലോ-എൻഡ് torque ഉം നൽകുന്നു. വാഹനം സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

പെട്രോൾ പവർട്രെയിന് പിന്നാലെ പഞ്ച് മോക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Punch -ന്റെ ബുക്കിംഗ് ആരംഭിച്ച് Tata; ഔദ്യോഗിക ലോഞ്ചും ഡെറിവറികളും ഓക്ടോബർ 20 -ന്

ഇതും ബ്രാൻഡിന്റെ സിപ്ട്രോൺ സാങ്കേതിവിദ്യ ഉപയോഗിച്ച് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2020 ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ച് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിന് പിന്നാലെയാവും പഞ്ച് ഇവിയുടെ അരങ്ങേറ്റം.

Most Read Articles

Malayalam
English summary
Tata opens bookings for punch micro suv official launch date set on 20th october 2021
Story first published: Monday, October 4, 2021, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X