Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ടാറ്റ അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ പഞ്ച് അവതരിപ്പിച്ചത്, വാഹനത്തിന്റെ വില നിർമ്മാതാക്കൾ ഒക്ടോബർ 20 -ന് പ്രഖ്യാപിക്കും. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങെ നാല് വകഭേദങ്ങളിൽ പഞ്ച് വാഗ്ദാനം ചെയ്യും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ഇവിടെ, പഞ്ചിന്റെ ബേസ് ഓപ്ഷനായ പ്യുവർ വേരിയന്റിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ഒരു വോക്ക്എറൗണ്ട് വീഡിയോ ഞങ്ങൾ പങ്കുവെക്കുന്നു.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

A2Y കാർഡ്രൈവ് എന്ന ചാനലാണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പഞ്ച് ബേസ് വേരിയന്റിന്റെ പുറംഭാഗവും ഉൾഭാഗവും നമുക്ക് ഈ വീഡിയോയിൽ വ്യക്തമായി കാണാം. പ്യുവർ വേരിയന്റ് വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും എന്താണെന്ന് നമുക്ക് ഒന്ന് നോക്കാം.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗും വീൽ ആർച്ചുകളും കാരണം അടിസ്ഥാന വേരിയന്റിന് പോലും മസ്കുലാർ എസ്‌യുവി നിലപാടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ബേസ് വേരിയന്റിന് പോലും 15 ഇഞ്ച് സ്റ്റീൽ ബ്ലാക്ക് റിമ്മുകളും 185/70 R15 ടയറുകളും ലഭിക്കുന്നു. വീഡിയോയിൽ കാണുന്ന പഞ്ച് ഡെയ്‌ടോണ ഗ്രേ പെയിന്റ് സ്കീമിൽ ഒരുക്കിയിരിക്കുന്നു. പ്യുവർ വേരിയന്റ് ഓർക്കസ് വൈറ്റ് നിറത്തിലും ലഭ്യമാകും.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

മുൻഭാഗം ഹാരിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പ്രധാന ഹെഡ്‌ലാമ്പ് ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു, അപ്പർ ഗ്രില്ലുമായി സംയോജിപ്പിക്കുന്ന ഒരു സ്ട്രിപ്പുമുണ്ട്. ഇത് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ഉൾക്കൊള്ളുന്നു, അടിസ്ഥാന വേരിയന്റായതിനാൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ നഷ്ടപ്പെടുന്നു.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ഹെഡ്‌ലാമ്പിനായി ഒരു പ്രൊജക്ടർ സജ്ജീകരണവും ഇതിന് ലഭിക്കുന്നില്ല, കൂടാതെ ഫോഗ് ലാമ്പുകളും ഇല്ല. പുറത്തെ റിയർവ്യൂ മിററുകൾ ബ്ലാക്ക് നിറത്തിൽ തീർന്നിട്ടുണ്ടെങ്കിലും അവയിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കുന്നു. ഡോർ ഹാൻഡിലും ബ്ലാക്ക് നിറത്തിലാണ് പൂർത്തീകരിച്ചിരിക്കുന്നത്.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

വാഹനത്തിൽ ഒരു ബ്ലാക്ക് & വൈറ്റ് ഡാഷ്‌ബോർഡ് ലഭിക്കുന്ന ഇന്റീരിയർ നമുക്ക് കാണാം. ഡോർ പാഡുകളിൽ വൈറ്റ് ഇൻസേർട്ടുകളുമുണ്ട്. ബേസ് ഓപ്ഷൻ ആതിനാൽ ഇൻഫോടെയിൻമെന്റ് സംവിധാനം ഇല്ല.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ഇതിന് മാനുവൽ എയർ കണ്ടീഷനിംഗ് ലഭിക്കുന്നു, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലും ഈ മോഡലിൽ വരുന്നില്ല. ക്രോം ഇൻസേർട്ടുകളില്ലാതെ ഗിയർ നോബും നോർമലായി കാണപ്പെടുന്നു.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

കൂൾഡ് ഗ്ലൗബോക്സും അതിനുള്ളിൽ ലൈറ്റും പ്യുവർ ഓപ്ഷനിൽ ലഭിക്കുന്നില്ല. മുൻ ഡോറുകൾക്ക് മാത്രമേ ഇതിൽ പവർ വിൻഡോകൾ ലഭിക്കൂ. വാഹനത്തിൽ പിൻ ഹെഡ്‌റെസ്റ്റുകൾ ഉണ്ട്, പക്ഷേ അവ സീറ്റിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു, പിന്നിൽ ആംസ്ട്രെസ്റ്റ് ഇല്ല. ബൂട്ടിനായി പാഴ്സൽ ട്രേയും ലഭിക്കുന്നില്ല.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ഇതിന് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നില്ല. പകരം, ഇടതുവശത്ത് ഒരു ടാക്കോമീറ്ററും വലതുവശത്ത് ഒരു സ്പീഡോമീറ്ററും അതിനിടയിൽ ഒരു ചെറിയ ഡിസ്പ്ലേയുമുള്ള ഒരു ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് സാധാരണ കീയും ഇതിന് ലഭിക്കുന്നു. ഡ്രൈവർക്കോ കോ-ഡ്രൈവർക്കോ വാനിറ്റി മിററുകൾ വാഹനത്തിൽ ഇല്ല.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

ഈ മോഡൽ കുറച്ച് സുരക്ഷാ ഉപകരണങ്ങളുമായി വരുന്നു. ബ്രേക്ക് സ്വേ കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റിയറിംഗ് സ്റ്റെബിലിറ്റി, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Tata Punch മൈക്രോ എസ്‌യുവിയുടെ ബേസ് പ്യുവർ മോഡലിനെ അടുത്തറിയാം; വീഡിയോ

വീഡിയോയിൽ നമ്മൾ കാണുന്ന വേരിയന്റിൽ ഒരു മാനുവൽ ഗിയർബോക്സ് സജ്ജീകരിച്ചിരിക്കുന്നു, AMT ട്രാൻസ്മിഷൻ ഉപയോഗിച്ച് പ്യുവർ വേരിയന്റ് ലഭിക്കില്ല. എന്നിരുന്നാലും, ഇതിൽ സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

എഞ്ചിൻ 1.2 ലിറ്റർ പെട്രോൾ യൂണിറ്റാണ്, ഇത് 86 bhp പരമാവധി കരുത്തും 113 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. അടിസ്ഥാന വേരിയന്റിന്റെ എക്സ്-ഷോറൂം വില ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാഹനത്തിനായിട്ടുള്ള ബുക്കിംഗ് ടാറ്റ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. ഓൺലൈനായോ കമ്പനിയുടെ ഡീലർഷിപ്പുകൾ വഴിയോ 21,000 രൂപ ടോക്കൺ തുകയ്ക്ക് പഞ്ച് ബുക്ക് ചെയ്യാൻ കഴിയും. വിപണിയിൽ മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT എന്നിവയാവും പഞ്ച്മൈക്രോ എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

പെട്രോൾ പതിപ്പിന് പുറമേ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
English summary
Tata punch base pure variant features explained in video
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X