Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ടാറ്റ പഞ്ചിന്റെ വരവ് ഇന്ത്യൻ വിപണിയിൽ പലരേയും ടാറ്റ നെക്‌സോൺ തെരഞ്ഞെടുക്കണോ അതോ പഞ്ച് ചൂസ് ചെയ്യണോ എന്നതിനെക്കുറിച്ച് വളരെയധികം ആശയക്കുഴപ്പത്തിലാക്കിയേക്കാം.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

സബ്-കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ രണ്ട് കാറുകളും പരസ്പരം മത്സരിക്കുമ്പോൾ, അതിന്റെ വിലയും ഓഫറിലെ ഇടവും കാരണം പഞ്ച് നെക്‌സോണിന് താഴെ ഇരിക്കും.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ഈ പഞ്ച് vs നെക്സൺ ചർച്ചയിൽ ഈ മോഡലുകളിൽ ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ചില പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള ഒരു ക്വിക്ക് ഓവർവ്യൂ ഇതാ.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ലുക്ക്സ്

ലുക്കിനെ സംബന്ധിച്ചിടത്തോളം, പഞ്ച്, നെക്‌സോൺ എന്നിവ ബോൾഡ് ലുക്കുകൾക്കും ഹൈ എസ്‌യു രൂപകൽപ്പനയ്ക്കും വേറിട്ടുനിൽക്കുന്നു. വലുതും ഏതാണ്ട് സമാനമായ രൂപത്തിലുള്ളതുമായ ഗ്രില്ലിൽ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും, ബമ്പറിൽ ഹാലൊജൻ ഫോഗ്‌ലാമ്പുകളും ചങ്കി ബോണറ്റും രണ്ട് എസ്‌യുവികൾക്കും പരുക്കനായ രൂപം നൽകുന്നു. പഞ്ചിന് ഗ്രില്ലിന് കീഴിൽ ബ്ലാക്ക് ക്ലാഡിംഗുകൾ ലഭിക്കുമ്പോൾ നെക്‌സോണിന് ക്രോം ആക്‌സന്റുകളുള്ള കൂടുതൽ റിഫൈൻഡ് സ്കിഡ് പ്ലേറ്റ് ലഭിക്കുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

വശങ്ങളിൽ രണ്ട് മോഡലുകളിൽ നിന്നും തെരഞ്ഞെടുക്കാൻ കുറച്ച് ഘടകങ്ങൾ മാത്രമേയുള്ളൂ. രണ്ട് എസ്‌യുവികളും 16 ഇഞ്ച് അലോയി വീലുകളുമായാണ് വരുന്നത്. എന്നിരുന്നാലും, നെക്സോണിന് പഞ്ചിനേക്കാൾ വിശാലമായ വീൽബേസ് ഉണ്ട്, അകത്ത് കൂടുതൽ ഇടവും ഇത് വാഗ്ദാനം ചെയ്യുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ഗ്രൗണ്ട് ക്ലിയറൻസിലും നെക്സോൺ കൂടുതൽ സ്കോർ ചെയ്യുന്നു, പഞ്ചിനേക്കാൾ 20 mm കൂടുതൽ ഉയരം വാഹനത്തിനുണ്ട്. എന്നിരുന്നാലും, പഞ്ചിലെ വലിയ വീൽ ആർച്ചുകൾ എസ്‌യുവിയെ ശരിക്കുമുള്ളതിനെക്കാൾ വാഹനത്തെ ഉയരമുള്ളതാക്കി കാണിക്കുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ഫീച്ചറുകൾ

ടാറ്റ പഞ്ച്, ടാറ്റ നെക്സോൺ എന്നിവ രണ്ടും യാത്രക്കാർക്ക് ഇടപഴകാനും അവരെ സന്തോഷിപ്പിക്കാനും ധാരാളം സവിശേഷതകൾ നിറഞ്ഞതാണ്. രണ്ട് എസ്‌യുവികൾക്കും സമാന വലുപ്പത്തിലുള്ള 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നു, ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

രണ്ട് കാറുകൾക്കുള്ളിലും 7.0 ഇഞ്ച് ഡിജിറ്റൽ TFT ക്ലസ്റ്ററും ഉണ്ട്. ഡാഷ്‌ബോർഡിന് സമാനമായ ട്രൈ-ആരോ ട്രീറ്റമെന്റും ഒരു ഫ്ലാറ്റ്-ബോട്ടം ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളുമായി വരുന്നു. എന്നിരുന്നാലും, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ ലഭിക്കുന്നതിനാൽ നെക്‌സോൺ പഞ്ചിന് മുകളിൽ സ്കോർ ചെയ്യുന്നു. നെക്സോൺ അഭിമാനിക്കുന്ന ഒരു സൺറൂഫും പഞ്ചിന് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

സ്പെയ്സ് & കോംഫോർട്ട്

വാഹനത്തിനുള്ളിലെ സ്പെയ്സിന്റെയും കംഫർട്ടിന്റെയും കാര്യത്തിൽ ടാറ്റ നെക്‌സോൺ പഞ്ച് എസ്‌യുവിയെക്കാൾ കൂടുതൽ സ്കോർ ചെയ്യുന്നു. നെക്സോൺ പഞ്ചിനേക്കാൾ 170 mm നീളവും 60 mm വീതിയുമുണ്ട്, പക്ഷേ ഉയരം കുറവാണ്. നെക്‌സോൺ യാത്രക്കാർക്കും ലഗേജുകൾക്കും 50 mm കൂടുതൽ വീൽബേസ് കാരണം അകത്ത് കൂടുതൽ ഇടം വാഗ്ദാനം ചെയ്യുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

മുൻ നിര സീറ്റുകൾ സുഖകരമാണ്, രണ്ട് എസ്‌യുവികളും ഡ്രൈവർമാർക്ക് മികച്ച വ്യൂ നൽകുന്നു. എന്നിരുന്നാലും, ഡ്രൈവർക്കായി പഞ്ച് ഒരു ആംറെസ്റ്റ് വാഗ്ദാനം ചെയ്യുന്നില്ല. നെക്‌സോണിനെപ്പോലെ മുന്നിലും പിന്നിലുമുള്ള കപ്പ്ഹോൾഡറുകളും ഇതിൽ ലഭിക്കില്ല.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

മൈലേജ് & പെർഫോമൻസ്

ടാറ്റ പഞ്ച്, നെക്‌സോൺ എന്നിവയ്ക്ക് കരുത്ത് പകരുന്നത് ഒരേ 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എൻജിനാണ്. എന്നിരുന്നാലും, നെക്‌സോണിന് എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പ് ലഭിക്കുന്നു, ഇത് വാഹനത്തെ പഞ്ചിനേക്കാൾ അല്പം കൂടുതൽ ശക്തമാക്കുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

നെക്സോണിന്റെ ടർബോചാർജ്ഡ് 1.2 ലിറ്റർ യൂണിറ്റ് 118 bhp കരുത്തും 170 Nm പരമാവധി torque ഉം പുറപ്പെടുവിക്കുമ്പോൾ, പഞ്ച് 86 bhp പരമാവധി കരുത്തും 113 Nm പീക്ക് torque ഉം നൽകുന്നു. നെക്സോണിന് 1.5 ലിറ്റർ ഡീസൽ യൂണിറ്റും ലഭിക്കുന്നു, ടാറ്റ പഞ്ചിന് ഡീസൽ ഓപ്ഷൻ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടില്ല.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

പഞ്ചിനായി, ടാറ്റ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. AMT ഗിയർബോക്സ് ഓപ്ഷനോടൊപ്പം ഒരു സാധാരണ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും വാഹനത്തിൽ വരുന്നു. നെക്‌സോണിനായി ടാറ്റ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ടാറ്റ നെക്സോൺ ലിറ്ററിന് 16 കിലോമീറ്ററാണ് ARAI സർട്ടിഫൈ ചെയ്യുന്ന മൈലേജ്, മറുവശത്ത് ലിറ്ററിന് 18.97 കിലോമീറ്ററാണ് ARAI സർട്ടിഫൈ ചെയ്യുന്നത്. മൈലേജ് കണക്കുകളിൽ പഞ്ച് അല്പം കൂടുതൽ സ്കോർ ചെയ്യുന്നു.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ബജറ്റ്

ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രധാന പർച്ചേസ് ഘടകങ്ങളിലൊന്നാണ് പ്രൈസ് ടാഗ്. ടാറ്റ പഞ്ച് ഇപ്പോൾ ഔദ്യോഗികമായി ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന സബ് കോംപാക്റ്റ് എസ്‌യുവി ആണ്, വർഷാവസാനം വരെ ബേസ് മോഡലിന് 5.49 ലക്ഷം രൂപ മുതൽ ടോപ്പ്-സ്പെക്ക് ക്രിയേറ്റീവ് വേരിയന്റിന് 8.49 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

Tata -യുടെ നിരയിൽ കേമനാര്? Punch Vs Nexon ഒരു താരതമ്യം

ടാറ്റ നെക്സോണിന്റെ വില 7.28 ലക്ഷം രൂപ മുതൽ ആരംഭിച്ച് ടോപ്പ്-സ്പെക്ക് XZA പ്ലസ് (O) ഡീസൽ ഡാർക്ക് എഡിഷൻ വേരിയന്റിന് 13.23 ലക്ഷം രൂപ വരെയാണ്.

Most Read Articles

Malayalam
English summary
Tata punch vs nexon specs features and details compared
Story first published: Thursday, October 21, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X