വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി 2021 ഒക്ടോബർ 20 -ന് വിപണിയിലെത്തും മൈക്രോ എസ്‌യുവി ഇപ്പോൾ ടാറ്റയുടെ ഡീലർഷിപ്പുകളിൽ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഏറ്റവും അടുത്തുള്ള ഷോറൂമിൽ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

പുതിയ പഞ്ച് മോഡൽ ഉപയോഗിച്ച്, ഈ സാമ്പത്തിക വർഷാവസാനത്തോടെ പ്രാദേശിക വാഹന നിർമ്മാതാക്കൾ തങ്ങളുടെ യൂട്ടിലിറ്റി വാഹന വിപണി വിഹിതം 10 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

പുതിയ ടാറ്റ മിനി എസ്‌യുവി നേരിട്ട് മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയെ നേരിടും. എന്നിരുന്നാലും, വിലയുടെ കാര്യത്തിൽ, മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് മുതൽ റെനോ കിഗർ, നിmeൻ മാഗ്നൈറ്റ് വരെ ഒന്നിലധികം കാറുകളോട് മത്സരിക്കും.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

പഞ്ചിന്റെ വിലകൾ അടിസ്ഥാന വേരിയന്റിന് ഏകദേശം 5.0 ലക്ഷം രൂപ മുതൽ പൂർണ്ണമായി ലോഡുചെയ്ത വേരിയന്റിന് 8.0 ലക്ഷം രൂപ വരെയാവും എന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് മോഡൽ ലൈനപ്പ് പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിസ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളിൽ വരുമെന്ന് വാഹന നിർമ്മാതാക്കൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ഹുഡിന് കീഴിൽ, ടാറ്റ പഞ്ച് മിനി എസ്‌യുവിയിൽ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാവും വരുന്നത്. ഇത് 85 bhp പവർ നൽകുന്നു. പെട്രോൾ യൂണിറ്റിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ AMT യൂണിറ്റ് ഉപയോഗിക്കാം.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

AMT ഗിയർബോക്‌സിൽ എൻട്രി ലെവൽ പ്യുവർ ട്രിം വരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വാഹനത്തിന്റെ മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3827 mm, 1742 mm, 1615 mm എന്നിങ്ങനെയാണ്.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

മിനി എസ്‌യുവി 2445 mm വീൽബേസുമായി വരുന്നു, 187 mm ഗ്രൗണ്ട് ക്ലിയറൻസും ഇതിന് ഉണ്ട്. 370 mm ആഴത്തിൽ വരെ വെള്ളത്തിലൂടെ സഞ്ചരിക്കാനും പഞ്ചിന് കഴിയും.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ഫ്ലോട്ടിംഗ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് എസി യൂണിറ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ടാറ്റ പഞ്ചിൽ വരുന്നത്.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

വാഹനത്തിന്റെ AMT വേരിയന്റുകൾക്ക് മാത്രമായി ട്രാക്ഷൻ പ്രോ മോഡ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ചെറിയ എസ്‌യുവിയുടെ സുരക്ഷാ കിറ്റിൽ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ABS+EBD എന്നിവ ഉൾപ്പെടുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ടാറ്റ പഞ്ചിന്റെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ:

ടാറ്റ പഞ്ച് പ്യുവർ വേരിയന്റ് (ബേസ്)

* LED ടേൺ ഇൻഡിക്കേറ്ററുകൾ

* ഹ്യുമാനിറ്റി ക്രോം ലൈൻ

* ബോഡി കളർഡ് ബമ്പറുകൾ

* ഓൾ എറൗണ്ട് ക്ലാഡിംഗ്

* 90 ഡിഗ്രി തുറക്കാവുന്ന ഡോറുകൾ

* ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ

* ഫ്രണ്ട് പവർ വിൻഡോകൾ

* ABS + EBD

* ഇരട്ട എയർബാഗുകൾ

* RPAS

* ബ്രേക്ക് സ്വേ കൺട്രോൾ

* ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റുകൾ

* റിയർ ഫ്ലാറ്റ് ഫ്ലോർ

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ടാറ്റ പഞ്ച് അഡ്വഞ്ചർ വേരിയന്റ് (ബേസ് മോഡലിലെ ഫീച്ചറുകൾക്കൊപ്പം)

* ഫുൾ വീൽ കവറുകൾ

* ബോഡി കളർഡ് ORVMs

* ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVMs

* ഫോളോ-മി-ഹോം-ഹെഡ്‌ലാമ്പുകൾ

* ഫ്ലിപ്പ് കീ + സെൻട്രൽ റിമോട്ട് ലോക്കിംഗ് സിസ്റ്റം

* USB ചാർജിംഗ് പോർട്ട്

* 4.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം

* നാല് സ്പീക്കറുകൾ

* സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ

* ഫോർ ഡോർ പവർ വിൻഡോകൾ

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ടാറ്റ പഞ്ച് അക്കംപ്ലിഷ്ഡ് വേരിയന്റ് (അഡ്വഞ്ചറിലെ ഫീച്ചറുകൾക്കൊപ്പം)

* ഫോഗ് ലൈറ്റുകൾ

* LED ടെയിൽ ലൈറ്റുകൾ

* 15 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ വീലുകൾ

* ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

* ഹർമൻ-സോർസ്ഡ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

* ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി

* 2 ട്വീറ്ററുകൾ

* ക്രൂയിസ് കൺട്രോൾ

* എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ

* ട്രാക്ഷൻ പ്രോ മോഡ് (AMT മാത്രം)

* റിവേഴ്സ് പാർക്കിംഗ് ക്യാമറ

വില പ്രഖ്യാപനത്തിന് മുമ്പ് കുഞ്ഞൻ എസ്‌യുവി Punch -ന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച് Tata

ടാറ്റ പഞ്ച് ക്രിയേറ്റീവ് വേരിയന്റ് (അക്കംപ്ലിഷ്ഡ് വേരിയന്റിലെ ഫീച്ചറുകൾക്കൊപ്പം)

* LED ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ

* പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

* ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ

* പഡിൽ ലാമ്പുകൾ

* റൂഫ് റെയിലുകൾ

* ഓട്ടോ-ഫോൾഡിംഗ് ORVM

* റെയിൻ സെൻസിംഗ് വൈപ്പറുകൾ

* റിയർ വൈപ്പർ & വാഷർ

* 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ

* 7.0 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ

* കൂൾഡ് ഗ്ലൗ ബോക്സ്

* റിയർ സീറ്റ് ആംറെസ്റ്റ്

* ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ

* ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ & ഗിയർ നോബ്

* റിയർ ഡീഫോഗർ

Most Read Articles

Malayalam
English summary
Tata starts test drives for punch micro suv throughout india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X