അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

ടാറ്റ മോട്ടോർസ് ഓഗസ്റ്റ് 4 -ന് ടിയാഗോ NRG ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഈ മോഡൽ അവതരണത്തിന് മുമ്പ് ഇപ്പോൾ ഡീലർഷിപ്പിൽ എത്തി തുടങ്ങിയിരിക്കുകയാണ്.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

പുത്തൻ മോഡലിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈനുകൾ സംബന്ധിച്ച ചില കാര്യങ്ങൾ ഇത് വെളിപ്പെടുത്തുന്നു. ശ്രദ്ധേയമായ വിശദാംശങ്ങളിൽ ബ്ലാക്ക്ഔട്ട് റൂഫ്, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക് ORVM കവറുകൾ എന്നിവ ഉൾപ്പെടുന്നു. വാഹനത്തിന് ചുറ്റും ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുമുണ്ട്, അതോടൊപ്പം ചില ഘടകങ്ങൾ ടെയിൽ ഗേറ്റിലുമുണ്ട്.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

ഡീലർഷിപ്പിൽ കണ്ട കാർ ഒരു വൈറ്റ് എക്സ്റ്റീരിയർ പെയിന്റുമായി വരുമ്പോൾ, കാറിനായുള്ള ഔദ്യോഗിക ടീസർ ചിത്രം പുതിയ ഗ്രീൻ എക്സ്റ്റീരിയർ പെയിന്റ് സ്കീമും വാഗ്ദാനം ചെയ്യുമെന്ന് വ്യക്തമാക്കുന്നു.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

സാധാരണ ടിയാഗോയെ അപേക്ഷിച്ച് വാഹനത്തിന്റെ ഇന്റീരിയർ മാറ്റമില്ലാതെ തുടരുന്നു എന്ന് തോന്നുന്നു, കൂടാതെ ഓഫർ ചെയ്യുന്ന ഉപകരണങ്ങളിൽ പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ എസി തുടങ്ങിയവ ഉൾപ്പെടുന്നു.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

2021 ടാറ്റ ടിയാഗോ NRG കഴിഞ്ഞ വർഷം ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ കണ്ട അതേ എക്‌സ്റ്റീരിയർ ഡിസൈൻ അപ്‌ഡേറ്റുകൾ ഉപയോഗിക്കും. ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ഷാർപ്പർ ഫ്രണ്ട് ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ബമ്പർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

കൂടാതെ സാധാരണ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ NRG -ക്ക് ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലായിരിക്കും, അതോടൊപ്പം ഇതിന് ഫോക്സ് റൂഫ് റെയിലുകളും ലഭിക്കും.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

മുമ്പ്, ടിയാഗോ NRG 1.2 ലിറ്റർ NA പെട്രോൾ, 1.05 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി ലഭ്യമായിരുന്നു. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം ഡീസൽ യൂണിറ്റ് കമ്പനി നിർത്തലാക്കി, അതിനാൽ പുതിയ പതിപ്പ് 1.2 ലിറ്റർ പവർപ്ലാന്റ് ഉപയോഗിച്ച് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 86 bhp പരമാവധി കരുത്തും 113 Nm പീക്ക് torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടും, ഇത് മുൻ വീലുകളിലേക്ക് പവർ അയയ്ക്കും. പഴയ ബിഎസ് IV പതിപ്പ് പോലെ, പുതിയ ബിഎസ് VI പതിപ്പും ഒരൊറ്റ ട്രിം തലത്തിൽ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും, ടിയാഗോ NRG -ക്ക് സാധാരണ ടിയാഗോയുടെ മുൻനിര വേരിയന്റിനേക്കാൾ പ്രീമിയം വില ലഭിക്കും.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

മറ്റ് അനുബന്ധ വാർത്തകളിൽ 'HBX' എന്ന രഹസ്യനാമമുള്ള മറ്റൊരു കോംപാക്റ്റ് ക്രോസ്ഓവർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നു.

അവതരണത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടിയാഗോ NRG -യുടെ പുത്തൻ സ്പൈ ചിത്രങ്ങൾ

ഈ വരാനിരിക്കുന്ന മിനി എസ്‌യുവി ടാറ്റയുടെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും, ടിയാഗോ NRG -യുടെ അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് ഇൻലൈൻ -ത്രീ പെട്രോൾ എഞ്ചിനായിരിക്കും ഇതിൽ പ്രവർത്തിക്കുന്നത്. ദീപാവലി സീസണിൽ മിക്കവാറും HBX ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Tata Tiago NRG Facelift Images Leaked Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X