ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറാണെന്ന് അവകാശപ്പെടുന്ന പുതിയ മോഡൽ S-പ്ലെയ്ഡ് ഇലക്ട്രിക് സെഡാൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടെസ്‌ല.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

നേരത്തെ ജൂൺ 3 -നാണ് വാഹനത്തിന്റെ ലോഞ്ച് നിശ്ചയിച്ചിരുന്നത്. വിതരണ ശൃംഖലയിലെ പ്രതിസന്ധി കാരണമാണ് ഇതിൽ കാലതാമസമുണ്ടായതെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് കുറ്റപ്പെടുത്തി.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ഇന്ന് വൈകുന്നേരം കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള ഗിഗാഫാക്ടറിയിൽ ആദ്യത്തെ മോഡൽ S-പ്ലെയിഡിന്റെ ഡെലിവറിയോടെ ആഗോള തലത്തിൽ സെഡാൻ പ്രദർശിപ്പിക്കും.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ടെസ്‌ല മോഡൽ S-പ്ലെയ്ഡിന്റെ ബുക്കിംഗ് നേരത്തെ നിർമ്മാതാക്കളുടെ വെബ്‌സൈറ്റിൽ തുറന്നിരുന്നു. എന്നിരുന്നാലും, അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ടെസ്‌ല മോഡലിന്റെ വില യുഎസ് വിപണിയിൽ 10,000 ഡോളർ വരെ വർധിപ്പിച്ചിരിക്കുകയാണ്. ഇത് ടെസ്‌ല മോഡൽ S-പ്ലെയിഡിന്റെ ആരംഭ വില 129,990 ഡോളറിലേക്ക് (ഏകദേശം 95 ലക്ഷം രൂപ) ഉയർത്തുന്നു.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ടെസ്‌ല 2012 -ലാണ് ആദ്യത്തെ മോഡൽ S കാർ പുറത്തിറക്കിയത്. മോഡൽ S-പ്ലെയിഡിനൊപ്പം ടെസ്‌ല തങ്ങളുടെ ഏറ്റവും പഴയ മോഡലുകളിലൊന്നിൽ പെർഫോമെൻസ് പതിപ്പിനൊപ്പം താൽപര്യം പ്രകടിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ആഢംബര ഇലക്ട്രിക് വാഹന വിപണിയിൽ പോർഷ, മെർസിഡീസ് ബെൻസ്, ലൂസിഡ് മോട്ടോർസ് തുടങ്ങിയ എതിരാളികളെ ഏറ്റെടുക്കാനും ഇത് ലക്ഷ്യമിടുന്നു.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ടെസ്‌ല മോഡൽ S-പ്ലെയ്ഡ് മോഡൽ S പെർഫോമൻസ് കാറിന് പകരമായിരിക്കും. പുതിയ മോഡൽ ഉപയോക്താക്കൾക്ക് ഒരു ബഹിരാകാശ പേടകത്തിന്റെ അനുഭവം നൽകുമെന്ന് എലോൺ മസ്‌ക് പറഞ്ഞിരുന്നു.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

വെറും 1.99 സെക്കൻഡിനുള്ളിൽ മോഡൽ S-പ്ലെയ്ഡ് സ്പോർട്സ് സെഡാന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും സിംഗിൾ ചാർജിൽ 627 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി ഉണ്ടെന്നും ടെസ്‌ല അവകാശപ്പെടുന്നു.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

മോഡൽ S-പ്ലെയ്ഡ് ഒരു ട്രിപ്പിൾ മോട്ടോർ സജ്ജീകരണവുമായി വരും, അടുത്തിടെ ഔദ്യോഗികമായി ക്വാർട്ടർ മൈൽ 9.23 സെക്കൻഡ് സമയം കൊണ്ട് പിന്നിട്ടിരുന്നു, വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 249.5 കിലോമീറ്ററായും ലിസ്റ്റ് ചെയ്തിരിക്കുന്നു.

ആഗോള അരങ്ങേറ്റത്തിന് തൊട്ട് മുമ്പ് S-പ്ലെയ്ഡ് പെർഫോമെൻസ് ഇലക്ട്രിക് സെഡാന്റെ വില ഉയർത്തി ടെസ്‌ല

ടെസ്‌ല സിഇഒ എലോൺ മസ്‌ക് 2019 -ൽ സൈബർട്രക്കിന്റെ കാര്യത്തിൽ നടത്തിയത് പോലെ തന്നെത്താൻ ഇവന്റിന് ആതിഥേയത്വം വഹിക്കുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് മോഡൽ S-പ്ലെയിഡിനെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla Performance Oriented S Plaid Model Gets A Price Hike Just Hours Before Global Launch. Read in Malayalam.
Story first published: Thursday, June 10, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X