ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുമെന്ന് എലോൺ മസ്ക് പ്രഖ്യാപിച്ചതുമുതൽ, അതിനെ ചുറ്റിപ്പറ്റി ധാരാളം ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. കമ്പനി ഇതിനകം ഇന്ത്യയിൽ തങ്ങളുടെ ഡീലർഷിപ്പുകൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലാണ്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

കൂടാതെ നിർമ്മാതാക്കൾ ഇതിനകം മുംബൈയിൽ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിലുമാണ്. കർണാടകയിലെ ബെംഗളൂരുവിൽ ടെസ്‌ല ഇതിനോടകം തങ്ങളുടെ സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ബ്രാൻഡിന്റെ മോഡൽ 3, ​​മോഡൽ Y എന്നിവ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. ടെസ്‌ല ഹോമോലോഗേഷൻ പൂർത്തിയാക്കിയതായി ഇപ്പോൾ പുറത്തു വന്ന ട്വീറ്റ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നാല് വാഹന വേരിയന്റുകൾക്ക് ബ്രാൻഡിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ഇതിനർത്ഥം ഇന്ത്യയിലേക്ക് വരുന്ന മോഡലുകൾ മിക്കവാറും മോഡൽ 3, ​​മോഡൽ Y ആയിരിക്കും എന്നതാണ്. ഇരു വാഹനങ്ങൾക്കും രണ്ട് വേരിയന്റുകൾ വീതം ലഭിക്കും. എന്നാൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നവ മോഡൽ 3, ​​മോഡൽ Y എന്നീ മോഡലുകളാണ് എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

എന്നിരുന്നാലും, ഈ രണ്ട് മോഡലുകളും ടെസ്‌ലയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനങ്ങളാണ്. ബ്രാൻഡിന്റെ മറ്റ് ഉത്പന്നങ്ങളായ മോഡൽ S, മോഡൽ X എന്നിവ വളരെ വലുതാണ്, ഇവയുടെ വിലയും വളരെ കൂടുതലാണ്. അതിനാൽ, ടെസ്‌ല ഇപ്പോൾ മോഡൽ X, മോഡൽ S എന്നിവ ഇന്ത്യയിൽ കൊണ്ടുവരുന്നതിൽ അർത്ഥമില്ല. കൂടാതെ, മോഡൽ Y, മോഡൽ 3 എന്നിവ മാത്രമേ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളൂ.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ആദ്യം മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഡീലർഷിപ്പുകൾ തുറക്കാനാണ് അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായി ടെസ്‌ലയുടെ പദ്ധതി. ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഡീലർഷിപ്പുകൾ ബ്രാൻഡ് പതുക്കെ തുറക്കും. കർണാടകയിലെ ബെംഗളൂരുവിലെ ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ടെസ്‌ല വാഹനങ്ങൾ CBU അല്ലെങ്കിൽ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാരണത്താൽ, ഇവയുടെ വില ഗണ്യമായി ഉയരും. ഈ സാഹചര്യത്തിൽ മോഡൽ 3 -യ്ക്കും മോഡൽ Y -യ്ക്കും ഏകദേശം 60 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകും.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ടെസ്‌ല തങ്ങളുടെ ആദ്യ ഡീലർഷിപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ടെസ്‌ല CKD റൂട്ടിലേക്കോ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റിലേക്കോ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് വില കുറയ്ക്കാൻ സഹായിക്കും.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

പ്രാദേശികമായി പാർട്ടസും ഘടകങ്ങളും നിർമ്മിക്കാൻ ടെസ്‌ല എന്തെങ്കിലും മാർഗ്ഗം കണ്ടെത്തിയാൽ, വില ഗണ്യമായി കുറയും എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഇതിന് സമയവും വളരെയധികം പരിശ്രമവും ആവശ്യമാണ്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

അതോടൊപ്പം ടെസ്‌ല നമ്മുടെ രാജ്യത്ത് നേരിടേണ്ടിവരുന്ന വലിയൊരു തടസ്സമാണ് ഉയർന്ന ഇറക്കുമതി നികുതി എന്നത്. എലോൺ മസ്ക് ഇതിനോടകം ഇക്കാര്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്നും ഫോസിൽ ഫ്യുവൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ പോലെ തന്നെയാണ് ഇന്ത്യ സീറോ എമിഷൻ ക്ലീൻ വാഹനങ്ങളേയും പരിഗണിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. എല്ലാം നന്നായി പരിയവസാനിച്ചാൽ ടെസ്‌ല ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. ഹ്യുണ്ടായി, ഫോക്‌സ്‌വാഗൺ തുടങ്ങിയ നിർമ്മാതാക്കൾ ഇതിനെ പിന്തുണച്ചെങ്കിലും ടാറ്റ മോട്ടോർസ്, ഓല തുടങ്ങിയ മറ്റ് നിർമ്മാതാക്കൾ ഇതിനെ എതിർത്തു.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

മഹീന്ദ്രയുടെ റിട്ടയേർഡ് MD -യായ പവൻ കെ ഗോയങ്കയും ഇലക്ട്രിക് കാറുകളുടെ നികുതിയും ഇറക്കുമതി തീരുവയും കുറയ്ക്കുന്നതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. അതിനാൽ, ഇക്കാര്യത്തൽ രാജ്യത്ത് സമ്മിശ്ര അഭിപ്രായങ്ങളുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

രണ്ടിനോടും കടുത്ത വിയോജിപ്പുണ്ടെന്നും തദ്ദേശീയമായി നിർമ്മിക്കാനുള്ള നമ്മുടെ കഴിവിൽ നമുക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കണം എന്നും ഓലയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ പറഞ്ഞു.

ഇന്ത്യൻ വിപണിയിൽ ഒന്നിന് പകരം നാല് ഇലക്ട്രിക് മോഡലുകൾക്ക് അനുമതി നേടി ടെസ്‌ല

ഇറക്കുമതി മാത്രമല്ല, ഇന്ത്യയിൽ നിർമ്മിക്കാൻ ആഗോള OEM -കളെ ആകർഷിക്കുകയും ചെയ്യണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറക്കുമതി തീരുവ സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Tesla to enter indian market soon recieves approval for 4 ev car models
Story first published: Saturday, September 4, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X