വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലും, നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോടെ തിരിച്ച് വരവിന്റെ പാതയിലാണ് പല മേഖലകളും. ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് വാഹന വ്യവസായവും.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

പ്രത്യേകിച്ച് വരാനിരിക്കുന്ന ഉത്സവ സീസണുകളില്‍ വില്‍പ്പന മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയും നിര്‍മാതാക്കള്‍ വെച്ച് പുലര്‍ത്തുന്നു. ഇതിന് മുന്നോടിയായി വില്‍പ്പന മുന്നോട്ട് കൊണ്ട് പോകുന്നതിന് വിവിധ തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

അത്തരത്തില്‍ രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. തെരഞ്ഞെടുത്ത മോഡലുകളില്‍ മാത്രമാകും ഓഫറുകള്‍ ലഭ്യമാകുക. അതുപോലെ തന്നെ വേരിയന്റിനെയും ലഭ്യതയും അനുസരിച്ച് ഓഫറില്‍ മാറ്റമുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജൂലൈ 31 വരെയാകും ഓഫര്‍ ലഭിക്കുകയെന്നും കമ്പനി പറയുന്നു.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാന്‍സയ്ക്ക് 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 2,000 രൂപയും. ഇതിനുപുറമെ, 18,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് (അല്ലെങ്കില്‍ ലോയല്‍റ്റി ബോണസ്) ഗ്ലാന്‍സയുടെ 'G MT' വേരിയന്റില്‍ ലഭ്യമാണ്. മറ്റെല്ലാ വേരിയന്റുകളിലും, എക്‌സ്‌ചേഞ്ച് ബോണസ് / ലോയല്‍റ്റി ബോണസ് 8,000 രൂപയാണ് ലഭിക്കുക.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

യാരിസില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, കോര്‍പ്പറേറ്റ് ഓഫറായി 25,000 രൂപയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ച് ബോണസ് (അല്ലെങ്കില്‍ ലോയല്‍റ്റി ബോണസ്) 20,000 സെഡാനിലും ലഭ്യമാണ്.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

മാരുതി സിയാസിന്റെ പുനര്‍നിര്‍മ്മിച്ച പതിപ്പിനെ അധികം വൈകാതെ ഈ ശ്രേണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതോടെ യാരിസ് ഉടന്‍ തന്നെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് ക്യാഷ് ഡിസ്‌കൗണ്ടുകളോ, കോര്‍പ്പറേറ്റ് കിഴിവുകളോ ഈ മാസം ലഭ്യമല്ല. എന്നിരുന്നാലും, 20,000 രൂപയുടെ ഒരു എക്‌സ്‌ചേഞ്ച് ബോണസ് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്നു. ഇന്നോവ ക്രിസ്റ്റയിലും ഫോര്‍ച്യൂണറിലും ഈ മാസം ഓഫറുകളും ഡിസ്‌കൗണ്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട ഇറക്കുമതി ചെയ്ത മോഡലുകളെ സംബന്ധിച്ചിടത്തോളം - കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ - അവയില്‍ ഡിസ്‌കൗണ്ട് ഓഫറുകളൊന്നും ലഭ്യമല്ല. അതേസമയം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകളെ ഉള്‍പ്പെടുത്തി വില്‍പ്പന ശക്തിപ്പെടുത്താനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ഇതിന്റെ ഭാഗമായി ടൊയോട്ട ഉടന്‍ തന്നെ RV4 ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

വില കൂടുന്നതിന് മുമ്പ് വാങ്ങാം; മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട

കൂടാതെ, ടൊയോട്ടയും മാരുതി സുസുക്കിയും നിലവില്‍ വിപണിയില്‍ രണ്ട് പുതിയ എസ്‌യുവികള്‍ വികസിപ്പിക്കുന്നു. കിയ സോനെറ്റിനെയും ടാറ്റ നെക്‌സോണിനെയും ലക്ഷ്യമിട്ടാകും ഇവ വിപണിയില്‍ എത്തുക. മറ്റൊന്ന് മിഡ്‌സൈസ് എസ്‌യുവിയാകും, ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവര്‍ക്ക് എതിരാളിയാകും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announce Discounts And Offers For Selected Models In July 2021. Read in Malayalam.
Story first published: Friday, July 9, 2021, 9:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X