ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

തങ്ങളുടെ ജനപ്രിയ എസ്‌യുവികളിലൊന്നായ ഫോര്‍ച്യൂണറിലേക്ക് ഒരു പുതിയ ഉയര്‍ന്ന പെര്‍ഫോമെന്‍സ് വേരിയന്റ് കൂടി ചേര്‍ത്ത നിര്‍മാതാക്കളായ ടൊയോട്ട. ജാപ്പനീസ് കാര്‍ നിര്‍മാതാവ് അടുത്തിടെ ഇന്തോനേഷ്യ, മറ്റ് സൗത്ത് ഈസ്റ്റ് വിപണികള്‍ക്കായി ഫോര്‍ച്യൂണര്‍ GR സ്‌പോര്‍ട്ട് അവതരിപ്പിച്ചു.

ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ GR സ്പോര്‍ട്ട് വേരിയന്റിന് പുതിയ ഡാര്‍ക്ക് ക്രോം ഗ്രില്‍, ന്യൂ ജനറേഷന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, GR ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, മുന്നിലും വശങ്ങളിലും GR ലോഗോ എന്നിവ ലഭിക്കുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

ഏഴ് സീറ്റുള്ള എസ്‌യുവിയുടെ മുന്നിലും പിന്നിലും അകത്തും ക്രോം ഫിനിഷുകളുമുണ്ട്. ഫോര്‍ച്യൂണര്‍ GR സ്‌പോര്‍ട്ടിന് 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളാണ് ലഭിക്കുന്നത്.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

അകത്ത്, ഫോര്‍ച്യൂണര്‍ GR സ്പോര്‍ട്ടിന് ഒന്‍പത് ഇഞ്ച് മള്‍ട്ടിമീഡിയ ഹെഡ് യൂണിറ്റ്, വോയ്സ് കമാന്‍ഡ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആന്‍ഡ്രോയിഡ് കാര്‍പ്ലേ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജിംഗ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, സറൗണ്ട് വ്യൂ മോണിറ്റര്‍, ഫോള്‍ഡ്-ഡൗണ്‍ റിയര്‍-സീറ്റ്, പവര്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളും റിമോട്ട് ടെയില്‍ ഗേറ്റ് ഫംഗ്ഷനുകളും, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും ഇതിന് ലഭിക്കുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക്, ഡാര്‍ക്ക് ഗ്രേ മൈക്ക മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഫാന്റം ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ 5 കളര്‍ ഓപ്ഷുകളില്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ച്യൂണര്‍ GR സ്പോര്‍ട്ട് ലഭ്യമാണ്.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

ഫോര്‍ച്യൂണര്‍ GR സ്‌പോര്‍ട്ട് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനോ, 2.4 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനോ തെരഞ്ഞെടുക്കാം.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

പെട്രോള്‍ എഞ്ചിന് പരമാവധി 161 bhp കരുത്തും 242 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ടര്‍ബോ ഡീസല്‍ എഞ്ചിന് 147 bhp കരുത്തും 400 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍-വീല്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

സുരക്ഷാ സവിശേഷതകളില്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ GR സ്‌പോര്‍ട്ട് വേരിയന്റിന് ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍ (ഹസാര്‍ഡ് ലൈറ്റുകള്‍), ട്രെയിലര്‍ സ്വേ കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ലഭിക്കുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

അതേസമയം ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നവീകരിച്ച മോഡലിനെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വിപണിയില്‍ വലിയ സ്വീകാര്യതയാണ് ഇന്ന് ഈ മോഡലിന് ലഭിക്കുന്നതും.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

2016-ല്‍ ആദ്യ മോഡല്‍ അവതരിപ്പിച്ചതിന് ശേഷം മോഡലിന് ലഭിക്കുന്ന ഏറ്റവും വലിയ നവീകരണമാണ് അടുത്തിടെ ലഭിച്ചത്. നവീകരണത്തിനൊപ്പം ലെജന്‍ഡര്‍ എന്നൊരു വേരിയന്റുകൂടി കമ്പനി അവതരിപ്പിച്ചിരുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

അപ്‌ഡേറ്റ് ചെയ്ത മോഡലിന് മികച്ച സ്‌റ്റെലിംഗ്, ശക്തമായ ഡീസല്‍ എഞ്ചിന്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ തന്നെയാണ് ഈ മോഡല്‍ രാജ്യത്തും വില്‍പ്പനയ്ക്ക് എത്തുന്നത്.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 164 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്നു. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 201 bhp കരുത്തും 500 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് സീക്വന്‍ഷല്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

പുതുക്കിയ എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, നവീകരിച്ച ഫ്രണ്ട് ബമ്പര്‍, വലിയ ഫ്രണ്ട് ഗ്രില്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

അകത്തേക്ക് വന്നാല്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, 11 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റവും ഇതിന് ലഭിക്കും.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 29.98 ലക്ഷം രൂപ മുതല്‍ 37.58 ലക്ഷം രൂപ വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4, എംജി ഗ്ലോസ്റ്റര്‍ എന്നിവയ്‌ക്കെതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്.

ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് വേരിയന്റുമായി ടൊയോട്ട

അവാന്‍സ വെലോസിന്റെ 'ജിആര്‍ ലിമിറ്റഡ്' എഡിഷന്‍ മോഡലിനെയും കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. തുടക്കത്തില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ മാത്രമായിരിക്കും അവാന്‍സ വെലോസ് ജിആര്‍ ലിമിറ്റഡ് വില്‍പ്പനയ്ക്ക് എത്തുയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced new fortuner gr sport variant find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X