RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് RAV4. ജപ്പാന്‍, യുഎസ്എ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള വിപണികളിലാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

മോഡലിനെ ഇന്ത്യയിലേക്കും കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ലെന്ന് വേണം പറയാന്‍. 1994-ലാണ് മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. നിലവില്‍ ഇതിന്റെ അഞ്ചാം തലമുറ ആവര്‍ത്തനമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. യൂറോപ്പിലെ RAV4 എസ്‌യുവിക്കായി ടൊയോട്ട ഒരു പുതിയ വകഭേദം വെളിപ്പെടുത്തിയിട്ടുണ്ട്, 'മികച്ച ഔട്ട്‌ഡോറുകള്‍' ലക്ഷ്യമാക്കിയാണ് മോഡലിന്റെ പുതിയ വകഭേദം അവതരിപ്പിച്ചിരിക്കുന്നത്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

ഇതിന് പിന്നില്‍ മാര്‍ക്കറ്റ് റീച്ച് വിപുലീകരിക്കുക എന്ന ഉദ്ദേശം ഉണ്ടെന്നും കമ്പനി അറിയിച്ചു. ടൊയോട്ട RAV4 അഡ്വഞ്ചര്‍ എന്ന് വിളിക്കപ്പെടുന്ന എസ്‌യുവി, RAV4 ശ്രേണിയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ട്വീക്കുകള്‍ അവതരിപ്പിക്കുന്നു.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

പുതിയ ബ്ലാക്ക് ഗ്രില്‍, ബ്ലാക്ക് ചുറ്റുപാടുകളുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, സില്‍വര്‍ അണ്ടര്‍ബോഡി പ്രൊട്ടക്ഷന്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ പരുക്കന്‍ രൂപത്തിനായി RAV4 അഡ്വഞ്ചറിന് മുന്നില്‍ സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

മാറ്റ് ഗ്രേയില്‍ വിശാലമായ വീല്‍ ആര്‍ച്ചുകളും 19 ഇഞ്ച് അലോയ് വീലുകളും മോഡലിന് ലഭിക്കുന്നു. 2022-ല്‍ ശ്രേണിയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ RAV4 മോഡലാണ് അഡ്വഞ്ചര്‍ വേരിയന്റ്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

പ്രൊജക്ടര്‍-ടൈപ്പ്' എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകളും, 10-സ്‌പോക്ക് അലോയ് വീല്‍ ഡിസൈന്‍, ഇന്റീരിയര്‍ എല്‍ഇഡി ലൈറ്റിംഗ് എല്ലാം ഈ പതിപ്പിന്റെ സവിശേഷതയാണ്. അകത്തും കാര്യമായ മാറ്റളാണ് ഉള്ളത്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

അകത്ത്, ബ്ലാക്ക് സിന്തറ്റിക് ലെതര്‍, കുഷ്യന്‍ ചെയ്ത ഭാഗങ്ങള്‍, ഓറഞ്ച് സ്റ്റിച്ചിംഗ് എന്നിവയുള്ള ബെസ്പോക്ക് അപ്‌ഹോള്‍സ്റ്ററി ഡിസൈന്‍ സീറ്റുകളുടെ സവിശേഷതയാണ്. ഫ്രണ്ട് പാസഞ്ചര്‍ സീറ്റിനുള്ള പവര്‍ അഡ്ജസ്റ്റ്‌മെന്റ്, ഇല്യൂമിനേറ്റഡ് വിന്‍ഡോ കണ്‍ട്രോള്‍ സ്വിച്ചുകള്‍, യുഎസ്ബി-C പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

അതേസമയം എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് വേണം പറയാന്‍. സ്റ്റാന്‍ഡേര്‍ഡ് RAV4- ന്റെ അതേ ഹൈബ്രിഡ് പവര്‍ട്രെയിനാണ് ടൊയോട്ട RAV4 അഡ്വഞ്ചറിനും കരുത്തേകുന്നത്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

2.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഒരു പിന്‍ ആക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി പ്രവര്‍ത്തിക്കുന്നു. ഇത് ഒരുമിച്ച് 222 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു, ഓള്‍-വീല്‍ ഡ്രൈവ് ശേഷിയും 1,650 കിലോഗ്രാം ടോവിംഗ് ശേഷിയും ഇതിനുണ്ട്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

മികച്ച പരുക്കന്‍ സ്‌റ്റൈലിംഗ് ഉപയോഗിച്ച് അഡ്വഞ്ചര്‍ സ്പെസിഫിക്കേഷന്‍ ''മോഡലിന്റെ' എങ്ങോട്ടും പോകൂ 'എന്ന മനോഭാവം ശക്തിപ്പെടുത്തുന്നുവെന്ന് ടൊയോട്ട പറയുന്നു. ഈ പുതിയ പതിപ്പ്, ടൊയോട്ടയുടെ ഹൈബ്രിഡ് ഇലക്ട്രിക് സാങ്കേതികവിദ്യയുടെ പ്രകടനവും കാര്യക്ഷമതയും സംരക്ഷിക്കുമെന്നും ഒരു വാഹനം പെര്‍ഫോമെന്‍സ് വാഹനം ആഗ്രഹിക്കുന്ന ആളുകളിലേക്ക് മോഡലിന്റെ മാര്‍ക്കറ്റ് വ്യാപ്തി വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

യൂറോപ്പിലെ RAV4 അഡ്വഞ്ചറിനായി ഓര്‍ഡറുകള്‍ എപ്പോള്‍ തുറക്കുമെന്നത് പോലുള്ള വിശദാംശങ്ങളോ വിലയോ ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഡെലിവറികള്‍ 2022 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

ടൊയോട്ട RAV4 അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യയില്‍ എത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്, പക്ഷേ, സ്റ്റാന്‍ഡേര്‍ഡ് RAV4 എസ്‌യുവി അവതരിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. കൂടാതെ, ഈ വര്‍ഷമാദ്യം ടൊയോട്ട RAV4 ഇന്ത്യന്‍ റോഡുകളിലും പരീക്ഷണയോട്ടവും ആരംഭിച്ചിരുന്നു.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

ഗ്ലാന്‍സ ഹാച്ച്ബാക്ക്, അര്‍ബന്‍ ക്രൂയിസര്‍ കോംപാക്ട് എസ്‌യുവി, യാരിസ് സെഡാന്‍, ഇന്നോവ ക്രിസ്റ്റ എംപിവി, ഫോര്‍ച്യൂണര്‍ എസ്‌യുവി, കാമ്രി ഹൈബ്രിഡ് സെഡാന്‍, വെല്‍ഫയര്‍ ലക്ഷ്വറി എംപിവി എന്നിവ ടൊയോട്ട നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നു.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

മുന്നോട്ട് പോകുമ്പോള്‍, ടൊയോട്ട രണ്ട് പുതിയ മാസ് മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു മിഡ്-സൈസ് സെഡാനും ഒരു എംപിയും ഉള്‍പ്പെടുന്നു.

RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണി; അഡ്വഞ്ചര്‍ പതിപ്പിനെയും അവതരിപ്പിച്ച് Toyota

മിഡ്-സൈസ് സെഡാന്‍ മാരുതി സിയാസിനെ അടിസ്ഥാനമാക്കിയായിരിക്കും, ടൊയോട്ട ബെല്‍റ്റയായി പുനര്‍നിര്‍മ്മിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം എംപിവി മാരുതി സുസുക്കി എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയായിരിക്കും. ഭാവിയില്‍ ഹിലക്‌സ് പിക്കപ്പ് കൊണ്ടുവരാനും ടൊയോട്ട ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced rav4 adventure variant find here interior and exterior changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X