ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട, ഔദ്യോഗികമായി bZ4X BEV (ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍) അവതരിപ്പിച്ചു. bZ (Beyond Zero) ശ്രേണിയിലെ ആദ്യ മോഡലാണിതെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പൂര്‍ണ്ണമായും ബാറ്ററി ഇവി ആയി വികസിപ്പിച്ച ആദ്യത്തെ കാറാണിത്. പ്രൊഡക്ഷന്‍-റെഡി bZ4X ഈ വര്‍ഷം ആദ്യം പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന്റെ അതിഗംഭീരമായ ശൈലി നിലനിര്‍ത്തുന്നുവെന്ന് വേണം പറയാന്‍.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ഈ വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിലേക്കുള്ള വിപുലമായ പദ്ധതികള്‍ വെളിപ്പെടുത്തി ടൊയോട്ട രംഗത്തെത്തുന്നത്. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡ് വളരെ വൈകിയത് വാഹനലോകത്ത് തന്നെ ചര്‍ച്ചയായതോടെയാണ് പദ്ധതികള്‍ കമ്പനി വളരെ വേഗത്തില്‍ ആസൂത്രണം ചെയതത്.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ഇതിന്റെ ഭാഗമായിട്ടാണ് ടൊയോട്ട, bZ എന്ന ഒരു പുതിയ സ്ഥാപനവും വെളിപ്പെടുത്തിയിരുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകളുടെ ഒരു ശ്രേണിക്ക് രൂപം നല്‍കുകയാണ് ഈ ബ്രാന്‍ഡിലൂടെ കമ്പനി ലക്ഷ്യമിടുന്നതും. ഇത്തരത്തില്‍ ഈ ബ്രാന്‍ഡില്‍ നിന്നും ആദ്യം പുറത്തുവരുന്ന മോഡലാണ് bZ4X മോഡല്‍.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ടൊയോട്ട bZ4X-ന്, ബ്രാന്‍ഡിന്റെ പുതിയ 'ഹാമര്‍ഹെഡ്' ഡിസൈന്‍ ഉള്ള ഒരു അഗ്രസീവ് ഫ്രണ്ട് ഫാസിയയാണ് ലഭിക്കുന്നത്. ഷാര്‍പ്പ് ലുക്കിംഗ് ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ നേര്‍ത്ത ഹെഡ്‌ലൈറ്റുകളും ഇതിന് ലഭിക്കുന്നു.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

സൈഡ് പ്രൊഫൈയിലിലേക്ക് വന്നാല്‍, തികച്ചും സ്‌പോര്‍ട്ടി ആണെന്ന് വേണമെങ്കില്‍ പറയാം. കുറഞ്ഞ ഉയരം, നേര്‍ത്ത A, B പില്ലറുകള്‍, ചരിഞ്ഞ ബോണറ്റ് ലൈന്‍, ചരിഞ്ഞ പിന്‍ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ വാഹനത്തിന്റെ സ്‌പോര്‍ട്ടിനെസ് എടുത്തു കാണിക്കുന്നു.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ഇ-എസ്‌യുവിക്ക് ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗും വീല്‍ ആര്‍ച്ചുകളിലും ഡോറുകള്‍ക്ക് താഴെയും ലഭിക്കും. മുന്‍വശം പോലെ തന്നെ ടെയില്‍ സെക്ഷനും ബോള്‍ഡാണ്, ഒറ്റ പീസ് ഡിസൈനിലുള്ള റാപ്പറൗണ്ട് ടെയില്‍ലൈറ്റുകള്‍ പിന്നില്‍ ഫീച്ചര്‍ ചെയ്യുന്നു.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ഫുള്‍ അണ്ടര്‍ബോഡി കവര്‍, സ്പ്ലിറ്റ് റൂഫ് സ്പോയിലര്‍, ഡക്ക്ടെയില്‍ സ്പോയിലര്‍, റിയര്‍ ഡിഫ്യൂസര്‍, കൃത്യമായ ആംഗിള്‍ഡ് റിയര്‍ വിന്‍ഡ്സ്‌ക്രീന്‍, ഫ്രണ്ട് ബമ്പറിലെ അപ്പര്‍ച്ചറുകള്‍ എന്നിങ്ങനെ ഇലക്ട്രിക് എസ്‌യുവിയെ അങ്ങേയറ്റം എയറോഡൈനാമിക് ആക്കുന്നതിനായി നിര്‍മ്മാതാവ് നിരവധി ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

മികച്ച ഗുണ നിലവാരമുള്ള e-TNGA പ്ലാറ്റ്ഫോമാണ് bZ4X-ന് അടിവരയിടുന്നത്. RAV4 ഹൈബ്രിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതിന് ഉയരം കുറവാണെങ്കിലും നീളമേറിയ വീല്‍ബേസ് ഉണ്ട് (ചെറിയ ഓവര്‍ഹാംഗുകളും).

ബോണറ്റ് ലൈനും താഴ്ന്നതാണ്, ഇത് കോക്ക്പിറ്റില്‍ നിന്നുള്ള കാഴ്ച കൂടുതല്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് എസ്‌യുവിക്ക് 5.7 മീറ്റര്‍ ടേണിംഗ് സര്‍ക്കിളില്‍ മികച്ചതാണെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ടൊയോട്ട bZ4X ന്റെ ഇന്റീരിയര്‍ പ്രീമിയം ആയി കാണപ്പെടുന്നു, മൃദുവും നെയ്തതുമായ ട്രിം ടെക്‌സ്ചറുകളും സാറ്റിന്‍-ഫിനിഷും ഉപയോഗിച്ച് അകത്തളം മനോഹരമാക്കിയിരിക്കുന്നു. ഓപ്ഷണല്‍ പനോരമിക് സണ്‍റൂഫ്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മുതലായവ ഇവിടെ ഓഫര്‍ ചെയ്യുന്ന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ക്യാബിനിലെ സ്പെയ്സും ആകര്‍ഷകമാണ്, പിന്‍സീറ്റുകള്‍ മടക്കിവെച്ചാണ് 452 ലിറ്റര്‍ വരെ ബൂട്ട് സ്പേസും എസ്‌യുവിക്ക് ലഭിക്കും. ഫ്രണ്ട്-വീല്‍-ഡ്രൈവ്, ഓള്‍-വീല്‍-ഡ്രൈവ് വേരിയന്റുകളില്‍ bZ4X ലഭ്യമാകും.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ആദ്യത്തേത് 203 bhp കരുത്തും 265 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് 217 bhp കരുത്തും 336 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഓഫറിലുള്ള 71.4 kWh ബാറ്ററി പാക്കിന് പൂര്‍ണ ചാര്‍ജില്‍ ഏകദേശം 280 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

എന്നാല്‍ അന്തിമ കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ഡ്രൈവ് ട്രെയിനിന് ഒരു 'സിംഗിള്‍ പെഡല്‍ ഡ്രൈവ്' ഓപ്ഷന്‍ ലഭിക്കുന്നു, ഇത് ആക്സിലറേറ്റര്‍ വിട്ട് ഡ്രൈവറെ ബ്രേക്ക് ചെയ്യാന്‍ (റീജനറേറ്റീവ് ബ്രേക്കിംഗ്) അനുവദിക്കുന്നു. ടൊയോട്ട bZ4X സുബാറുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്, രണ്ടാമത്തെ നിര്‍മ്മാതാവ് ഈ ഇ-എസ്‌യുവിയുടെ സ്വന്തം പതിപ്പും പിന്നീട് അവതരിപ്പിക്കും.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ടൊയോട്ട bZ4X, 2022-ല്‍ വടക്കേ അമേരിക്കന്‍, ചൈനീസ് തുടങ്ങി തെരഞ്ഞെടുത്ത യൂറോപ്യന്‍ വിപണികളില്‍ അവതരിപ്പിക്കും. അതിന്റെ ശ്രേണിയിലെ മികച്ച മോഡലുകളില്‍ ഒന്നായിരിക്കാമെങ്കിലും, ടൊയോട്ട ഇവി മറ്റ് നിരവധി പ്രധാന ഹൈലൈറ്റുകളും വാഗ്ദാനം ചെയ്യുന്നു, അത് എതിരാളികളെ നേരിടാന്‍ മോഡലിനെ സഹായിക്കുകയും ചെയ്യും.

ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി Toyota; bZ4x-നെ പരിചയപ്പെടാം

ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍, സൗരോര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യാനും ഈ കാറിന് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജാപ്പനീസ് കമ്പനി വാഗ്ദാനം ചെയ്യുന്ന നിരവധി ഇലക്ട്രിക് വാഹനങ്ങളില്‍ ആദ്യത്തേത് മാത്രമായിരിക്കും bZ4X. 2025 ഓടെ, ആഗോളതലത്തില്‍ ഏഴ് 'bZ' സീരീസ് മോഡലുകള്‍ ഉള്‍പ്പെടെ 15 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ടൊയോട്ട പദ്ധതിയിടുന്നുവെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota officially unveiled first electric vehicle bz4x find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X