Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

പുതിയതായി ലോഞ്ച് ചെയ്ത ടാറ്റ പഞ്ചിനെ ഓര്‍മ്മിപ്പിക്കുന്ന എസ്‌യുവി സ്‌റ്റൈലിംഗ് ഘടകങ്ങളുള്ള സബ് കോംപാക്ട് ക്രോസ്ഓവറായ പുതിയ എയ്ഗോ X എന്നൊരു മോഡലിനെ ഔദ്യോഗികമായി പുറത്തിറക്കി നിര്‍മാതാക്കളായ ടൊയോട്ട.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

ടൊയോട്ട യാരിസിനും ടൊയോട്ട യാരിസ് ക്രോസിനും അടിസ്ഥാനമാകുന്ന TNGA (ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞ GA-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എയ്‌ഗോ X എന്ന മോഡലിനെ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

ടൊയോട്ട എയ്‌ഗോ X-ന് 3,700 mm നീളവും 1,740 mm വീതിയും 1,510 mm ഉയരവും ഉണ്ട്. എയ്‌ഗോ X -നെ അപേക്ഷിച്ച്, ടാറ്റ പഞ്ചിലേക്ക് വന്നാല്‍, മൈക്രോ എസ്‌യുവിക്ക് 3,827 mm നീളവും 1,742 mm വീതിയും 1,615 mm ഉയരവുമാണുള്ളത്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

ടൊയോട്ട എയ്ഗോ X അതിന്റെ പരുക്കന്‍ രൂപം വര്‍ദ്ധിപ്പിക്കുന്ന രണ്ട്-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമിലാണ് വരുന്നത്. സാധാരണ മറ്റ് വാഹനങ്ങളില്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് ഡ്യുവല്‍ ടോണ്‍ സ്‌കീം ഉപയോഗിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

എയ്‌ഗോ X-ന്റെ C-പില്ലറിന് ബ്ലാക്ക് ടോണ്‍ ലഭിക്കുമ്പോള്‍, ബാക്കി ബോഡി ഭാഗത്തിന് റെഡ്, ബ്ലൂ, ഗ്രീന്‍, ബീജ് എന്നിവ ഉള്‍പ്പെടുന്ന മറ്റ് നാല് നിറങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

ടൊയോട്ട എയ്ഗോ X-ന് വലിയ ഫ്രണ്ട് ഗ്രില്ലും ഫോഗ് ലാമ്പുകളും ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്നു. സൂക്ഷ്മമായ പ്രകാശത്താല്‍ ചുറ്റപ്പെട്ട രണ്ട് ബാറുകളാണ് ഇന്‍ഡിക്കേറ്ററുകളായി ലഭിക്കുന്നത്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

കാറിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതിനായി നിര്‍മാതാക്കള്‍ മേല്‍ക്കൂര വെഡ്ജ് ആകൃതിയിലുള്ള ഒരു പ്രൊഫൈലും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എയ്ഗോ X-ന്റെ സ്പോര്‍ട്ടി സ്വഭാവം വര്‍ദ്ധിപ്പിക്കുന്ന 18 ഇഞ്ച് വീലുകളും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിംഗ് വീലോടെയാണ് എയ്ഗോയുടെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. തൊട്ടുപിന്നില്‍ 9 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയുണ്ട്. ടൊയോട്ട എയ്‌ഗോ X-ന് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയ്ക്ക് അനുയോജ്യമായ ഒരു ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ കമ്പനി ഒരുക്കുന്നുണ്ട്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

കൂടാതെ MyT ആപ്ലിക്കേഷന്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ഉണ്ട്, ഇത് ഡ്രൈവിംഗ് വിശകലനം, ഇന്ധന നില, വാര്‍ണിംഗുകള്‍ എന്നിവ പോലുള്ള വാഹന സംബന്ധിയായ വിവരങ്ങള്‍ പരിശോധിക്കാന്‍ ഡ്രൈവറെ അനുവദിക്കുകയും ചെയ്യുന്നു. 231 ലിറ്ററിന്റെ വലിയ ബൂട്ട് സ്‌പേസോടെയാണ് എയ്ഗോ എത്തുന്നത്.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിന് പരമാവധി 72 bhp കരുത്തും 205 Nm വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. എഞ്ചിന്‍ CVT ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

അതേസമയം 2012 ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 12,373 യൂണിറ്റുകളില്‍ നിന്ന് ഈ വര്‍ഷം ഒക്ടോബറില്‍ കമ്പനിയുടെ മൊത്ത വില്‍പ്പന 12,440 യൂണിറ്റായിരുന്നു.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

എന്നാല്‍ 9,284 യൂണിറ്റുകള്‍ വിറ്റഴിച്ച 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും വില്‍പ്പനയുടെ കാര്യത്തില്‍ ഏറ്റവും വലിയ ഉല്‍പ്പന്നങ്ങളായി തുടരുന്നു, അതേസമയം വിലകൂടിയ ടൊയോട്ട വെല്‍ഫയറും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും വാഹന നിര്‍മ്മാതാവ് വെളിപ്പെടുത്തി.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

വില്‍പ്പനയെക്കുറിച്ച് അഭിപ്രായപ്പെട്ട TKM, സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, അസോസിയേറ്റ് ജനറല്‍ മാനേജര്‍ (AGM) വി.വൈസ്ലൈന്‍ സിഗാമണി പറയുന്നതിങ്ങനെ, ''കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപണിയില്‍ ഡിമാന്‍ഡ് ശക്തമായിരുന്നു, ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിന് പുറമെ വിവിധ ഘടകങ്ങളും കാരണമായി കണക്കാക്കാം.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

ഉപഭോക്തൃ ഓര്‍ഡറുകളും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കൊവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിമാന്‍ഡ് ട്രെന്‍ഡുകളില്‍ സാധാരണ നില പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

2021 സെപ്റ്റംബറിലെ തങ്ങളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ ഞങ്ങള്‍ക്ക് 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞു. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള ഞങ്ങളുടെ മൊത്തക്കച്ചവടവും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 78 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tata Punch-ന് പഞ്ച് മറുപടിയുമായി Toyota; പരിചയപ്പെടാം Aygo X എന്ന പുതിയ തുറുപ്പ്ചീട്ടിനെ

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ടൊയോട്ട ഇന്ത്യ 106,993 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 60,116 യൂണിറ്റുകളില്‍ നിന്ന് വലിയ വര്‍ധനവാണിത് കാണിക്കുന്നതും. ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും മികച്ച ബുക്കിംഗ് ഓര്‍ഡറുകള്‍ ബ്രാന്‍ഡിനായി നേടിക്കൊടുക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota officially unveiled ne sub compact aygo x will rival to tata punch
Story first published: Saturday, November 6, 2021, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X