Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുസുക്കിയുമായുള്ള പങ്കാളിത്തത്തില്‍ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ റീബാഡ്ജ് ചെയ്ത കാറാണ് അര്‍ബന്‍ ക്രൂയിസര്‍. മാരുതി നിരയില്‍ നിന്നുള്ള ബ്രെസയുടെ റീബാഡ് വേര്‍ഷനാണ് അര്‍ബന്‍ ക്രൂയിസര്‍ എന്ന് പറയേണ്ടി വരും.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തുമ്പോള്‍ അര്‍ബന്‍ ക്രൂയിസറിന്റെ അടിസ്ഥാന മിഡ്-ഗ്രേഡ് മാനുവല്‍ വേരിയന്റിന് 8.4 ലക്ഷം രൂപയില്‍ തുടങ്ങി ടോപ്പ് എന്‍ഡ് പ്രീമിയം-ഗ്രേഡ് ഓട്ടോമാറ്റിക് വേരിയന്റിന് 11.3 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതിമാസ വില്‍പ്പനയുടെ കാര്യത്തില്‍, ടൊയോട്ട പതിപ്പുകള്‍ മാരുതിയുടെ അതേ പതിപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനയ്ക്ക് അടുത്തെങ്ങുമില്ലെങ്കിലും, ഇന്ത്യയിലെ ടൊയോട്ടയുടെ ബിസിനസ്സിന് ആവശ്യമായ വില്‍പ്പന മോഡല്‍ നേടിക്കൊടുക്കുന്നുവെന്ന് വേണം പറയാന്‍. രണ്ട് മാരുതി കാറുകള്‍ക്കും ടൊയോട്ട ഇന്ത്യയുടെ മൊത്തം വില്‍പ്പന അളവില്‍ 50 ശതമാനം വിഹിതമുണ്ട്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭാവിയില്‍ കൂടുതല്‍ റീബാഡ്ജ് ചെയ്ത കാറുകള്‍ പുറത്തിറക്കാന്‍ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്. കയറ്റുമതി വിപണിയില്‍, മുകളില്‍ സൂചിപ്പിച്ച രണ്ട് കാറുകള്‍ക്ക് പുറമെ ബെല്‍റ്റ (സിയാസ് റീബാഡ്ജ്), റൂമിയോണ്‍ (എര്‍ട്ടിഗ റീബാഡ്ജ്) എന്നിവ അവര്‍ക്ക് ഇതിനകം തന്നെയുണ്ട്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബെല്‍റ്റ, റൂമിയോണ്‍ എന്നിവയും ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച വാര്‍ത്തകളും വാഹന ലോകത്ത് സജീവമാണ്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിന് പിന്നാലെയാണ് ഇപ്പോള്‍ ടൊയോട്ട, അര്‍ബന്‍ ക്രൂയിസറിന്റെ പുതിയൊരു വേരിയന്റ് കൂടി പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരിനായി ടൊയോട്ട ഒരു വ്യാപാരമുദ്ര ഫയല്‍ ചെയ്യുകയും ചെയ്തു.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് എന്തിനുവേണ്ടിയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് 4 മീറ്റര്‍ ക്രോസ്ഓവറിന്റെ പുതിയ വേരിയന്റായിരിക്കാം അല്ലെങ്കില്‍ പുതിയ തലമുറ അര്‍ബന്‍ ക്രൂയിസറിന്റെ പേരായിരിക്കാമെന്ന സൂചനയാണ് മുന്നോട്ട് വെയ്ക്കുന്നത്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ കൂടുതല്‍ പരുക്കന്‍ പതിപ്പായിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ ഫാന്‍സി ബോഡി ഗ്രാഫിക്സിനൊപ്പം നല്‍കാമെന്നും സൂചയുണ്ട്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2022-ല്‍ പുതുതലമുറ ബ്രെസ പുറത്തിറക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ട്. പുതുതലമുറ ലോഞ്ച് ചെയ്യുന്നതോടെ പഴയ പതിപ്പിന്റെ ഉത്പാദനം നിര്‍ത്തും. ഇതിനര്‍ത്ഥം ടൊയോട്ടയ്ക്ക് പുതിയ തലമുറ അര്‍ബന്‍ ക്രൂയിസറും ലഭിക്കും, അതിനെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന് വിളിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ പതിപ്പില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കുകയാണെങ്കില്‍, കാര്‍ ഫ്രണ്ട്-വീല്‍ ഡ്രൈവ് ആയതിനാല്‍ ഇതിനകം തന്നെ ഏതാണ്ട് 200 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നതിനാല്‍, അത് ഉയരത്തില്‍ കയറാന്‍ സാധ്യതയില്ല. ടൊയോട്ട അതിന്റെ ഡോണര്‍ മോഡലായ വിറ്റാര ബ്രെസയിലും ലഭ്യമല്ലാത്ത കുറച്ച് സവിശേഷതകള്‍ കൂടി വാഗ്ദാനം ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സബ്-കോംപാക്ട് എസ്‌യുവിയുടെ പ്രീമിയം വേരിയന്റായി ടൊയോട്ട ഷോറൂമുകളിലേക്ക് കൂടുതല്‍ വാങ്ങുന്നവരെ ഇത് ആകര്‍ഷിച്ചേക്കാം. ഡിസൈനിന്റെ കാര്യത്തില്‍, പുതിയ തലമുറ അര്‍ബന്‍ ക്രൂയിസര്‍ സമഗ്രമായി അപ്ഡേറ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് വലുപ്പത്തിലും വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്, ഇന്റീരിയറിന് പുതിയ സവിശേഷതകളും കൂടുതല്‍ സ്ഥലവും ലഭിക്കും. മാരുതി തങ്ങളുടെ കാറുകള്‍ക്ക് 5 സ്റ്റാര്‍ NCAP റേറ്റിംഗ് നേടുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ സുരക്ഷയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മെക്കാനിക്കലി, പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ സ്റ്റാന്‍ഡേര്‍ഡ് ക്രോസ്ഓവര്‍ പോലെ തന്നെ തുടരും. 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുക.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ 12V സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും (ISG) സജ്ജീകരിച്ചിരിക്കുന്നു.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫീച്ചറുകളുടെ കാര്യത്തില്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകള്‍ അര്‍ബന്‍ ക്രൂയിസര്‍ വാഗ്ദാനം ചെയ്യുന്നു.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള ABS, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍. മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ടൊയോട്ട നിലവില്‍ അര്‍ബന്‍ ക്രൂയിസര്‍ വാഗ്ദാനം ചെയ്യുന്നത്.

Toyota Urban Cruiser-ന് പുതിയ വേരിയന്റ് ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നീ മോഡലുകളുമായിട്ടാണ് വാഹനം വിപണിയില്‍ മത്സരിക്കുന്നത്. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിനൊപ്പം മൂന്ന് വര്‍ഷം / 1,00,000 കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to introduce new variant urban cruiser more details out
Story first published: Thursday, November 18, 2021, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X