ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

കഴിഞ്ഞ വർഷം കൊവിഡ്-19 മഹാമാരി കാരണം വാഹന ഡീലർഷിപ്പുകൾ അടയ്ക്കുകയും, മിക്ക നിർമ്മാതാക്കളും ഉപഭോക്താക്കൾക്കായി പലതരം പ്ലാറ്റ്ഫോമുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

അവയിലൂടെ ഓൺലൈനിൽ ഒരു കാർ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാനും ബുക്കിംഗ് പൂർത്തിയാക്കാനും കഴിയും. ഇപ്പോൾ, ടൊയോട്ട 'വെർച്വൽ ഷോറൂം' എന്ന പുതിയ സംരംഭം ആരംഭിച്ച് തങ്ങളുടെ പർച്ചേസിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ്.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

പല കാരണങ്ങളാൽ ഡീലർഷിപ്പിലേക്ക് വരാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് മികച്ച പർച്ചേസിംഗ് അനുഭവം നൽകാനാണ് ഇത് ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

ഇതിനായി ഉപഭോക്താക്കൾ ആപ്പ് സ്റ്റോറിൽ നിന്ന് ഒരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ല. അവർ വെറുതെ ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. വെബ്സൈറ്റിന്റെ URL "https://www.toyotabharat.com/virtual-showroom/" എന്നാണ്. നിങ്ങളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിങ്ങനെ ഏത് ഉപകരണത്തിലൂടെയും ഇത് ആക്സസ് ചെയ്യാവുന്നതാണ്.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

വെബ്‌സൈറ്റിന് ഇതിനകം ഒരു സംയോജിത പേയ്‌മെന്റ് ഗേറ്റ്‌വേയുണ്ട്, അതിനാൽ ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകൾ അനായാശം നടത്താൻ കഴിയും. കൂടാതെ, ഫിനാൻസ് ഓപ്ഷനുകൾ, ഓഫറുകൾ, ലോൺ ആപ്ലിക്കേഷനുകൾ എന്നിവയും മറ്റ് സേവനങ്ങളും ടൊയോട്ട കൂട്ടിച്ചേർക്കും. നിലവിൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ടൊയോട്ട വാഹനങ്ങളും നിങ്ങൾക്ക് ഇതിൽ കാണാം.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ 360 ഡിഗ്രി എക്സ്റ്റീരിയർ ഇന്റീരിയർ കാഴ്ചയും, ഡോറുകൾ തുറക്കുന്നതും അടയ്ക്കുന്നതും, വേരിയന്റ് തിരിച്ചുള്ള വിലകളും വാഹനം നൽകുന്ന സവിശേഷതകളും ലഭിക്കും. എല്ലാ ടൊയോട്ട ഡീലർമാരേയും ഇതിനകം പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ചിരിക്കുന്നു.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി ഡീലർഷിപ്പുകളുമായി ബന്ധപ്പെടാനും കഴിയും. സെയിൽസ് എൻക്വൈറി, വെഹിക്കിൾ ബ്രേക്ക്ഡൗൺ സർവ്വീസ്, ബുക്കിംഗ് സർവ്വീസ് അപ്പോയിന്റ്മെന്റുകൾ, വെഹിക്കിൾ എക്സ്ചേഞ്ച് എന്നിവയ്ക്കായി ആശയവിനിമയം നടത്താൻ കഴിയും.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

പകർച്ചവ്യാധിയും സാങ്കേതികവിദ്യകളിലേക്കുള്ള ആക്‌സസും വർധിക്കുന്നതിനാൽ, ഉപഭോക്താക്കൾ കൂടുതൽ ഡിജിറ്റൽ, സമ്പർക്കരഹിത അനുഭവം ഇഷ്ടപ്പെടുന്നു എന്ന് TKM അസോസിയേറ്റ് ജനറൽ മാനേജർ വി‌സെലിൻ സിഗാമണി പറഞ്ഞു.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

കഴിഞ്ഞ വർഷം, കൊവിഡ് -19 പർച്ചേസ് ലൈഫ്സൈക്കിൾ തടസ്സപ്പെടുത്തിയതിനാൽ, ഓൺലൈൻ മേഖലയിൽ ലഭ്യമായ വിലനിർണ്ണയവും ഓഫറുകളും ബുക്കിംഗും നടത്തിക്കൊണ്ട് തങ്ങളുടെ വിൽപ്പന പ്രക്രിയ ഡിജിറ്റലൈസ് ചെയ്യാൻ തങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചു.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

ഉപഭോക്താവിന്റെ പർച്ചേസ് സൈക്കിളിലെ പ്രധാന ടച്ച് പോയിന്റുകൾ ഡിജിറ്റൈസ് ചെയ്ത് സംയോജിപ്പിച്ച് കാർ വാങ്ങുന്നതിനുള്ള എല്ലാ ഘടകങ്ങളും വെർച്വൽ ഷോറൂം കൂടുതൽ ലളിതമാക്കുന്നു.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

വെർച്വൽ ഷോറൂമിന് പിന്നിലെ പ്രധാന ആശയം തങ്ങളുടെ ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്നിടത്ത് നിന്ന് കമ്പനിയുടെ ലോകോത്തര കാറുകൾ ആക്സസ് ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ്.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

മുന്നോട്ട് പോകുമ്പോൾ, ഉപഭോക്താക്കളെ ശ്രദ്ധയോടെ കേൾക്കുകയും അവരുടെ പർച്ചേസ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്ന പുതിയ പരിഹാരങ്ങളും ഉപകരണങ്ങളും അവതരിപ്പിക്കുകയും ചെയ്യും.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

ആളുകൾക്ക് പ്രശ്നങ്ങളോ സങ്കീർണതകളോ നേരിടാതിരിക്കാൻ വെബ്സൈറ്റ് ഉപയോഗിക്കാൻ വളരെ ലളിതമായിട്ടാണ് രൂപീകരിച്ചിരിക്കുന്നത്. ഉപഭോക്താവ് വെബ്സൈറ്റ് തുറന്ന് "സ്റ്റെപ്പ് ഇൻസൈഡ്" ക്ലിക്ക് ചെയ്യുക.

വാഹനത്തിന്റെ പ്രാരംഭ വിലയും ഹൈലൈറ്റുകളും അതിൽ ക്ലിക്കുചെയ്യുന്നതിലൂടെ കാണാൻ അദ്ദേഹത്തിന് കഴിയും. അതോടൊപ്പം വാഹനത്തിന്റെ തന്നെ 360 ഡിഗ്രി ടൂറും നടത്താം.

ഉപഭോക്താക്കളുടെ പർച്ചേസ് എക്സ്പീരിയൻസ് വിപുലീകരിക്കാൻ വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട

നിറം, വകഭേദം, പശ്ചാത്തലം എന്നിവ മാറ്റാനും ഹെഡ്‌ലാമ്പുകൾ ഓണാക്കാനും ഓഫാക്കാനും ഡോറുകൾ തുറക്കാനും അടയ്ക്കാനും ഇന്റീരിയറിലേക്ക് കയറാനും കഴിയും. ഇന്റീരിയറിനും ഇതേ സൗകര്യങ്ങൾ ലഭ്യമാണ്. ഉപഭോക്താവിന് ഈ പേജിൽ നിന്ന് ഒരു ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനോ വാഹനം ബുക്ക് ചെയ്യാനോ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota sets up virtual showroom to provide better facilities to its customers
Story first published: Friday, August 13, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X