ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

എതാനും മാസങ്ങള്‍ക്ക് മുന്നെയാണ് പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍ (300 സീരീസ്) ടൊയോട്ട ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. നെയിംപ്ലേറ്റ് എല്ലായ്‌പ്പോഴും ഓഫ്-റോഡ് പ്രാഗത്ഭ്യത്തിന് പേരുകേട്ടതാണെന്നതില്‍ സംശയമില്ല.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ഏറ്റവും പുതിയ മോഡലും തീര്‍ച്ചയായും ആ പേരിനനുസരിച്ച് തന്നെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ബ്രാന്‍ഡിന്റെ GA-F പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ഇത് മുന്‍ തലമുറ മോഡലിനേക്കാള്‍ മികച്ചതും, ഭാരം കുറഞ്ഞതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ വാഹനത്തിന് ധാരാളം ഓഫ് റോഡ് നിര്‍ദ്ദിഷ്ട സവിശേഷതകളും ലഭിക്കുന്നു.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ബ്രാന്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ടൊയോട്ട ഈ ദിവസങ്ങളില്‍ LC300 -ന്റെ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. പുതിയ ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

വെള്ളം, ഹില്‍ ക്ലൈംബിംഗ്, മണല്‍ തുടങ്ങി വിവിധ ഇടങ്ങളിലൂടെ മനോഹരമായി ഓഫ്-റോഡ് വെല്ലുവിളികളെ നേരിടുന്ന പുതിയ ലാന്‍ഡ് ക്രൂയിസറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വീഡിയോകളിലെ വോയ്സ്ഓവര്‍, ഉണ്ടെങ്കിലും, സങ്കടകരമെന്നു പറയട്ടെ, ജാപ്പനീസ് ഭാഷയില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

വലിയ ഒരു വാഹനം ആണെങ്കില്‍ കൂടിയും അതൊന്നും വകവെയ്ക്കാതെയുള്ള ആ ഓഫ്‌റോഡ് കഴിവുകള്‍ വീഡിയോയില്‍ കാണാം. ഇതൊരു ചെറിയ വീഡിയോ ആണെങ്കിലും, പുതുതലമുറ ലാന്‍ഡ് ക്രൂയിസറിന്റെ കഴിവുകള്‍ മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂസറില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വിപണിയില്‍ എത്തുന്നത്. ആദ്യത്തേത് 3.5-ലിറ്റര്‍, ട്വിന്‍-ടര്‍ബോ V6 ഗ്യാസോലിന്‍ മോട്ടോറാണ്. ഇത് യഥാക്രമം 409 bhp കരുത്തും 650 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

രണ്ടാമത്തേത് 3.3 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V6 ഡീസല്‍ എഞ്ചിനാണ്. ഇത് പരമാവധി 305 bhp പവറും 700 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഒരെണ്ണം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു-10-സ്പീഡ് ഓട്ടോമാറ്റിക്-രണ്ട് എഞ്ചിനുകളിലും ലഭ്യമാണ്.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ഇത് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിലേക്ക് പവര്‍ അയയ്ക്കുന്നു. ടോര്‍സണ്‍ റിയര്‍ ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, മള്‍ട്ടി-ടെറൈന്‍ മോണിറ്റര്‍, ഓഫ് റോഡ് ഡിസ്‌പ്ലേയുള്ള ഓപ്ഷണല്‍ 12.3 ഇഞ്ച് സ്‌ക്രീന്‍, ഇലക്ട്രോണിക്-കൈനറ്റിക് ഡൈനാമിക് സസ്‌പെന്‍ഷന്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് മുതലായ സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുന്നു.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

മുന്‍വശത്ത് ഒരു വലിയ 4-സ്ലാറ്റ് ഗ്രില്ലാണ് വാഹനത്തിനുള്ളത്. അത് U ആകൃതിയിലുള്ള എയര്‍ ഇന്‍ടേക്ക് കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു, ഇരുവശത്തും രണ്ട് സ്ലിം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ഉണ്ട്. വശങ്ങളില്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ഡോര്‍-മൗണ്ടഡ് റിയര്‍-വ്യൂ മിററുകളും ഫംഗ്ഷണല്‍ റൂഫ് റെയിലുകളും ഇതിന് ലഭിക്കുന്നു. പിന്‍ഭാഗവും ഒരു ജോടി സ്മാര്‍ട്ട് ലുക്കിംഗ് ഫോര്‍-പീസ് ടെയില്‍ ലൈറ്റുകളുമായി വൃത്തിയായി കാണപ്പെടുന്നു. പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ J300, J200 ലാന്‍ഡ് ക്രൂയിസറില്‍ നിന്നുള്ള ഒരു വലിയ ചുവടുവെപ്പായി അനുഭവപ്പെടുകയും ചെയ്യുന്നു.

ടോപ്പ്-ഷെല്‍ഫ് മെറ്റീരിയലുകളുടെ ഉപയോഗത്തോടെ മുഴുവന്‍ ഇന്റീരിയറിനും ആഢംബര ഫീലാണ് ലഭിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ സപ്പോര്‍ട്ട്, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ വരുന്നത്.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ജപ്പാനിലെ ഹോം മാര്‍ക്കറ്റില്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 -ന് ഇതിനകം ഏകദേശം 12 മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ എസ്‌യുവി വില്‍പ്പനയ്ക്കെത്തുകയുള്ളൂ.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

യുഎസ് വിപണിയില്‍ പോലും വാഹനം എത്തുന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും, LC300 ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിമിതമായ അളവില്‍ ഒരു സിബിയു ഉത്പന്നമായിട്ടാകും വാഹനം എത്തുക.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

പ്രീമിയം വാഹനങ്ങളോടുള്ള ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടെന്ന് വേണം പറയാന്‍. ഇതാണ് ഇപ്പോള്‍ ജാപ്പനീസ് നിര്‍മാതാക്കളെയും പുതുതലമുറ ലാന്‍ഡ് ക്രൂയിസറിനെ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് വേണം പറയാന്‍.

ഇതൊക്കെയെന്ത്! ലാന്‍ഡ് ക്രൂയിസറിന്റെ ഓഫ്‌റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായി ടൊയോട്ട

ഈ വര്‍ഷം അവസാനത്തോടെ ഈ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.വില സംബന്ധിച്ച് നിലവിൽ സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല. വിപണിയിൽ എത്തിയാൽ റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് GLS എന്നിവയ്ക്കെതിരെയാകും മോഡൽ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota shared official video of new gen land cruiser off road skills
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X