2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുത്തൻ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

ജാപ്പനീസ് ഓട്ടോ ഭീമനായ ടൊയോട്ട ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2022 ലാൻഡ് ക്രൂയിസർ പുറത്തിറക്കി. പുതിയ തലമുറ ലാൻഡ് ക്രൂയിസറിന്റെ ആദ്യകാല ഡിസൈൻ രേഖാചിത്രങ്ങൾ ഇപ്പോൾ കമ്പനി പങ്കുവെച്ചിരിക്കുകയാണ്.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

ടൊയോട്ട അവകാശപ്പെടുന്നതുപോലെ, ഈ ഐക്കണിക് കാറിന്റെ പുതിയ ആവർത്തനം HEX ഫോർ ദി ജനറേഷൻ-Y തന്നെയാണ്. ആദ്യകാല ഡിസൈൻ സ്കെച്ചുകളിൽ നിന്ന് LC300 വളരെ വ്യത്യസ്തമാണ്.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

ചിത്രങ്ങൾ വെളിപ്പെടുത്തുന്നതുപോലെ, ഹെക്സഗൺ എന്ന തീമിലാണ് കാർ ആദ്യം പ്ലാൻ ചെയ്തത്. "HEX ഫോർ ജെൻ-Y", "ഓ ബേബി, യു ആർ സോ HEX-Y" എന്ന ടാഗ് ലൈനുകൾ ഉപയോഗിച്ച് നിർമ്മാതാക്കൾ ഈ തീമിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഡിസൈൻ രേഖാചിത്രങ്ങൾ നോക്കുമ്പോഴും, തീം വ്യക്തമാണ്.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

ടൊയോട്ടയുടെ ആഡംബര കാർ സബ് ബ്രാൻഡായ ലെക്സസിനായി നീക്കിവച്ചിരിക്കുന്ന ഒരു പ്രത്യേക സ്പിൻഡിൽ ഗ്രില്ല് ഡിസൈനുമുണ്ടെന്ന് ചിത്രങ്ങൾ കാണിക്കുന്നു. ഈ ഡിസൈൻ അടുത്ത LX -ൽ കാണാം.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

രേഖാചിത്രങ്ങൾ വെളിപ്പെടുത്തുന്നതുപോലെ, ലാൻഡ് ക്രൂയിസർ നാല് എൽഇഡി ഹെഡ്‌ലാമ്പുകൾ ഉപയോഗിച്ച് സ്പ്ലിറ്റ് ചെയ്ത് വരുന്ന രീതിയിലാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

കൂറ്റൻ മസ്കുലാർ ടെയിൽ ഗേറ്റ്, ഭീമമായ വീൽ ആർച്ചുകൾ, X ആകൃതിയിലുള്ള വീൽ സ്‌പോക്കുകൾ, വൈഡ് ബ്രേക്ക് ലൈറ്റുകൾ, സ്ക്വയർ റൂഫ് മൗണ്ടുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

മൊത്തത്തിൽ, ഇപ്പോൾ പുറത്തിറങ്ങിയ 2022 ലാൻഡ് ക്രൂയിസറിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ടൊയോട്ട ആദ്യം ചിന്തിച്ചതെന്ന് ഡിസൈൻ രേഖാചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

പുതിയ ലാൻഡ്‌സ് ക്രൂയിസറിൽ മെലിഞ്ഞ ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളുമുണ്ട്. ഒരു ക്ലീൻ സൈഡ് പ്രൊഫൈലിനൊപ്പം വരുന്ന വാഹനത്തിൽ ഭീമാകാരമായ വീൽ ആർച്ചുകളുമില്ല.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

ജാപ്പനീസ് കാർ ബ്രാൻഡ് എസ്‌യുവിയെ സ്നോർക്കലും റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്സിലറി ലൈറ്റുകളും കാണിക്കുന്ന മറ്റ് ചില ചിത്രങ്ങളും പുറത്തിറക്കി. LC300 ഒരു ബീഫി ഓഫ് റോഡറായി വരുന്നു. 2007 -ൽ അവതരിപ്പിച്ച LC200 -നെ അപേക്ഷിച്ച്, LC300 കൂടുതൽ അഗ്രസ്സീവായി ഇതിൽ കാണപ്പെടുന്നു.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

ടൊയോട്ടയുടെ GA-F ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്ന എസ്‌യുവിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. 3.5 ലിറ്റർ V6 ട്വിൻ-ടർബോ പെട്രോൾ മോട്ടോറും 3.3 ലിറ്റർ V6 ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

മറ്റ് അനുബന്ധ ലാൻഡ് ക്രൂയിസർ വാർത്തകളിൽ 2022 മോഡലിന്റെ റീസേയിൽ 12 മാസത്തേക്ക് നിരോധിച്ചുകോണ്ട് ടൊയോട്ട ഒരു നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നു എന്നതാണ്.

2022 ലാൻഡ് ക്രൂയിസർ എത്തേണ്ടിയിരുന്നത് ഈ രൂപത്തിൽ; പുതുതലമുറ മോഡലിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ പങ്കുവെച്ച് ടൊയോട്ട

വളരെ പ്രചാരമുള്ള മോഡലിന്റെ സെക്കൻ ഹാൻഡ് വിപണിയിൽ വിറ്റ് അധിക ലാഭം കൊയ്യുന്നതിന് തടയിടാനും, മറ്റ് രാജ്യങ്ങളിലേക്കുള്ള പ്രൈവറ്റ് കയറ്റുമതി തടയാനുമാണ് ഈ നിയന്ത്രണങ്ങൾ.

Most Read Articles

Malayalam
English summary
Toyota Shares Actual Design Sketches Of 2022 Land Cruiser SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X