2021 -ൽ രണ്ട് പുതിയ ഇവികൾ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട
ടൊയോട്ടയുടെ വൈദ്യുതീകരണത്തിനുള്ള വഴി ഒരുതരത്തിൽ വിചിത്രമാണ്, കാരണം ബ്രാൻഡ് തങ്ങളുടെ എല്ലാ എതിരാളികളെയും അംബരപ്പിച്ചുകൊണ്ട് ഉദ്ദേശിച്ച പരിവർത്തനത്തിന് മുന്നോടിയായി ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിച്ച് മുന്നോട്ട് നീങ്ങിയിരിക്കുകയാണ്.

എന്നാൽ BEV (ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ) വിഭാഗത്തിൽ, ജാപ്പനീസ് ഓട്ടോ ഭീമനിൽ നിന്നും വലിയ സ്വാധീനമുണ്ടാക്കുന്ന പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല.

ആഗോള വോളിയം ബ്രാൻഡുകളായ ഫോർഡ്, GM, റെനോ, നിസാൻ, ഹ്യുണ്ടായി, കിയ, ഹോണ്ട എന്നിവ ഇതിനോടകം BEV ശ്രേണിയിൽ അവരുടെ പാതകൾ ഒരുക്കിയിട്ടുണ്ട്, ടൊയോട്ട ഒടുവിൽ ഈ ബാൻഡ്‌വാഗനിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.
MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

അടുത്തിടെ ഇന്റർനെറ്റിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഇലക്ട്രിക് വാഹനങ്ങളും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനവും ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

ടൊയോട്ട 2019 -ൽ തന്നെ വൈദ്യുത മേഖലയിൽ ആക്രമണം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ആഗോള ആരോഗ്യ പ്രതിസന്ധിയും കാരണം പദ്ധതികൾ മാറ്റിവച്ചു.
MOST READ: എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ടൊയോട്ട മോട്ടോർ നോർത്ത് അമേരിക്കയുടെ സെയിൽസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബ് കാർട്ടർ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയിൽ, പ്രിയസ് കഴിഞ്ഞ ഇരുപത് വർഷമായി നടത്തിയ ശക്തമായ സ്വാധീനം ചൂണ്ടിക്കാട്ടി.

പുതിയ ഇലക്ട്രിക് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഒന്നിലധികം പവർട്രെയിൻ ചോയിസുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
MOST READ: മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര

സീറോ-എമിഷൻ വാഹനങ്ങളിലൊന്നെങ്കിലും എസ്‌യുവിയാകുമെന്ന് ഓട്ടോമോട്ടീവ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ടൊയോട്ടയുടെ ആഢംബര വിഭാഗമായ ലെക്‌സസിന് ഈ വർഷത്തിന്റെ ആദ്യം പൂർണ്ണ ഇലക്ട്രിക് വാഹനവും ലഭിച്ചേക്കാം.

ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, സമീപകാലത്ത് വലിയ പ്രേക്ഷകരെ ആകർഷിക്കുന്ന എസ്‌യുവി ശ്രേണിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ടൊയോട്ട ശ്രമിക്കുന്നു.

ടൊയോട്ട e-TNGA എന്നറിയപ്പെടുന്ന ഒരു സമർപ്പിത BEV പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കുന്നുവെന്നത് രഹസ്യമല്ല, കൂടാതെ വ്യത്യസ്ത ബോഡി സ്റ്റൈലുകൾക്ക് അനുയോജ്യമായ മോഡുലാർ സവിശേഷതകൾ ഇതിന് ഉണ്ടായിരിക്കും.


Click it and Unblock the Notifications








