പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട, 2021 നവംബർ 10 -ന് പുതിയ ടൊയോട്ട അവാൻസയും പുതിയ വെലോസും ഇന്തോനേഷ്യയിൽ അനാച്ഛാദനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

2021 GIIAS (ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോ) ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് പുതിയ എംപിവി നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യും. ടൊയോട്ട ഇന്തോനേഷ്യ യൂട്യൂബിൽ ഡിജിറ്റലായിട്ടാവും ലോഞ്ച് നടക്കുക.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓൾ ന്യൂ ടൊയോട്ട അവാൻസയും വെലോസും ഇന്തോനേഷ്യയിലെ ഒരു ഡീലർഷിപ്പിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറുമായാണ് പുതിയ മോഡൽ വരുന്നതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മിക്ക ഡിസൈൻ ഘടകങ്ങൾക്കും എസ്‌യുവി-ഫീൽ ഉള്ളതിനാൽ ഇത് എം‌പി‌വിക്ക് പകരം ഒരു ക്രോസ്ഓവർ/എസ്‌യുവി പോലെ കാണപ്പെടുന്നു.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

പുതിയ ടൊയോട്ട അവാൻസ ബോക്‌സി ബോഡിയും ലോംഗ് വീൽബേസുമായി വരും, ഇത് ജാപ്പനീസ് വാഹന നിർമ്മാതാക്കളെ ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ സഹായിക്കും. പുതിയ മോഡലുകൾ നിലവിലുള്ള മോഡലിനേക്കാൾ മികച്ചതും ആധുനികവുമാണെന്ന് സ്പൈ ചിത്രങ്ങൾ കാണിക്കുന്നു. RAV4, കൊറോള ക്രോസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഫ്രണ്ട് ഫാസിയയുമായിട്ടാണ് വാഹനം വരുന്നത്.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

പുതിയ ടൊയോട്ട അവാൻസയ്ക്ക് ഒരു വലിയ ട്രപസോയ്ഡൽ ഗ്രില്ല് ഉണ്ട്, അതിന് ചുറ്റും മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളും ത്രികോണാകൃതിയിലുള്ള ഫോഗ് ലൈറ്റ് സറൗണ്ടിംഗും വാഹനത്തിനുണ്ട്. സെന്റർ എയർ ഇൻടേക്ക് ഇപ്പോൾ ബമ്പറിന് താഴത്തേക്ക് നീങ്ങുന്നു, അതോടൊപ്പം ORVM -കൾ ഇപ്പോൾ ഡോർ പാനലുകളിൽ സ്ഥാപിച്ചിരിക്കുന്നു.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

ഗ്രില്ലിന്റെ മുകളിൽ നിന്ന് ആരംഭിച്ച് ഹെഡ്‌ലൈറ്റുകളിലൂടെയും ബോണറ്റിലൂടെയും വിൻഡോകളിലൂടെയും സഞ്ചരിച്ച് D -പില്ലറുകളിൽ അവസാനിക്കുന്ന ഒരു പ്രമുഖ ക്രോം സ്ട്രിപ്പ് വാഹനത്തിൽ ഉണ്ട്. ചങ്കി വീൽ ആർച്ചുകൾ അവാൻസയ്ക്ക് എസ്‌യുവി പോലെയുള്ള ഫീൽ നൽകുന്നു.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

അവാൻസയുടെ കൂടുതൽ പ്രീമിയം പതിപ്പായ വെലോസിന് പൂർണ്ണ വീതിയുള്ള ടെയിൽ ലൈറ്റുകളും അലങ്കാരമായി സ്‌കിഡ് പ്ലേറ്റും ബമ്പറിന്റെ കോണുകളിൽ ഫോക്‌സ് വെന്റുകളുമുണ്ട്. ടോപ്പ്-സ്പെക്ക് മോഡലിൽ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി ബ്രാൻഡ് വീലുകൾ ഘടിപ്പിക്കാൻ സാധ്യതയുണ്ട്.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

പുറംഭാഗം മാത്രമല്ല, പുതിയ തലമുറ അവാൻസയുടെ ക്യാബിനും പൂർണ്ണമായും പുതിയതായിരിക്കും. സെൻട്രൽ കൺസോളിൽ സിൽവർ ട്രിം ഉള്ള ക്ലീനർ ഡാഷ്‌ബോർഡും ആംബിയന്റ് ലൈറ്റിംഗ് സ്ട്രിപ്പും ഇതിന്റെ സവിശേഷതയാണ്.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സ്‌പോട്ട് മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ നോബ് എസി കൺട്രോളുകൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവയുമായാണ് എംപിവി വരുന്നത്.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്കോടുകൂടിയായിരിക്കും വാഹനം എത്തുക. വെലോസിന് ഒരു കൂറ്റൻ റൂഫ് മോണിറ്റർ, സിംഗിൾ പോപ്പ്-ഔട്ട് കപ്പ് ഹോൾഡർ, രണ്ടാം നിരയിൽ യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവ ഉണ്ടായിരുന്നു. ഇത് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സഹിതം വരും.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

ടൊയോട്ട റെയ്‌സിനും ദൈഹാത്സു റോക്കിക്കും അടിവരയിടുന്ന ദൈഹാത്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ (DNGA) അടിസ്ഥാനമാക്കിയായിരിക്കും പുതിയ ടൊയോട്ട അവാൻസ. ഈ പ്ലാറ്റ്‌ഫോം ഒരു മിഡ്-സൈസ് എസ്‌യുവിയും പുതിയ C-സെഗ്‌മെന്റ് എം‌പി‌വി എന്നിങ്ങനെ ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ മോഡലുകൾക്കും അടിവരയിടാം.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

98 bhp പരമാവധി പവറും 140 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എൻട്രി ലെവൽ മോഡലുകൾക്ക് ഇന്തോനേഷ്യയിൽ 88 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിൻ ലഭിക്കും. എംപിവിക്ക് e:സ്മാർട്ട് ഹൈബ്രിഡിന്റെ വൈദ്യുതീകരിച്ച 1.2 ലിറ്റർ എഞ്ചിൻ ലഭിക്കാനും സാധ്യതയുണ്ട്.

പരിഷ്കരണങ്ങളോടെ പുത്തൻ Avanza എംപിവി നവംബർ 10-ന് അവതരിപ്പിക്കാനൊരുങ്ങി Toyota

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ മാരുതി സിയാസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ബെൽറ്റയും മാരുതി എർട്ടിഗയുടെ റീബാഡ്ജ്ഡ് മോഡലായ രൂമിയനും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇരു മോഡലുകളും വരും മാസങ്ങലിൽ വിൽപ്പനയ്ക്കെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to unveil updated avanza mpv on november 10th
Story first published: Tuesday, November 2, 2021, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X