Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

SEMA ഷോ 2021 -ൽ, ടാക്കോമ പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കിയുള്ള ടാക്കോസില്ല എന്ന കസ്റ്റം ക്യാമ്പർ ടൊയോട്ട അനാച്ഛാദനം ചെയ്‌തു. അതിഗംഭീര അഡ്വഞ്ചറുകൾക്കായി നീങ്ങുന്ന ഒരു മിനി ഹോം പോലെയാണിത്, 70 -കളിലെയും 80-കളിലെയും ടൊയോട്ട ക്യാമ്പർ മോഡലുകൾക്ക് ഇത് ഒരു ആദരവ് അർപ്പിക്കുന്നു.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

ഈ മോട്ടോർ ഹോം നിർമ്മിക്കുന്നതിനായി ടൊയോട്ടയ്ക്ക് യഥാർത്ഥ പിക്കപ്പ് ട്രക്ക് പരിവർത്തനം ചെയ്യേണ്ടിവന്നു, എന്നാൽ അതോടൊപ്പം യഥാർത്ഥ ടാക്കോമയുടെ 4x4 കഴിവുകൾ നിർമ്മാതാക്കൾ നിലനിർത്തി.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

ഓവർലാൻഡിംഗും ഔട്ട്‌ഡോർ വിനോദവും ഇഷ്ടപ്പെടുന്ന തങ്ങളുടെ നിരവധി ഉപഭോക്താക്കൾക്ക് ടൊയോട്ടയുടെ ഗോ-എനിവെയർ ബ്രാൻഡ് വാഗ്ദാനത്തിന്റെ മികച്ച പ്രതീകമാണ് ടാക്കോസില്ല. SEMA ഷോയിലും ആ ക്യാമ്പ്‌സൈറ്റിലും ഓഫ് റോഡ് ട്രെയിലിലും നിറ സാനിധ്യമാണ് ടാക്കോസില്ല!

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

ടൊയോട്ട ടാക്കോമ TRD സ്‌പോർട് ടാക്കോസില്ല RV-ക്ക് ടീക്ക് സോന-ശൈലിയിലുള്ള ഫ്ലോറുകൾ ഉൾപ്പടെ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്ത ഇന്റീരിയറാണ് ലഭിക്കുന്നത്.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

ടാക്കോസില്ലയുടെ ഉള്ളിലേക്ക് ചുവടുവെക്കുമ്പോൾ, യാത്രക്കാർക്ക് പരമാവധി സൗകര്യം പ്രദാനം ചെയ്യുന്നതിനായി ഒരു ആധുനിക ലിവിംഗ്, ഡൈനിംഗ് സ്പെയ്സ് നമുക്ക് കണ്ടെത്താനാകും. ഹൈ ട്രാഫിക്ക് ഫ്ലോറും വായുസഞ്ചാരത്തിനായി നല്ല വലിപ്പമുള്ള സ്കൈലൈറ്റും ഘടിപ്പിച്ചതോടെ ക്യാബിനിലെ ഇടം പരമാവധി വർധിച്ചതായി കാണപ്പെടുന്നു.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

ശരിയായി എൻജിനീയറിംഗ് ചെയ്‌തതും എന്നാൽ ശരിക്കും കൂളായി തോന്നുന്നതുമായ ഒരു വാഹനം നിർമ്മിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് വാഹനത്തെക്കുറിച്ച് ടൊയോട്ട മോട്ടോർസ്‌പോർട്‌സ് ഗാരേജിലെ ഡിസൈനറായ മാർട്ടി ഷ്‌വെർട്ടർ പറഞ്ഞു.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

തന്റെ ജീവിതകാലം മുഴുവൻ റേസ് കാറുകൾക്ക് ചുറ്റുമിരുന്നതിനാൽ, റേസ് കാറുകൾ തനിക്ക് മനോഹരമായി കാണപ്പെടുന്നു, അതു പോലെ തന്നെ ക്യാമ്പറുകളും നല്ല ഭംഗിയുള്ളതായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

എല്ലാ സൗകര്യങ്ങൾക്കും ഇടയിൽ, ഷവർ അടങ്ങുന്ന ഒരു കുളിമുറിയും, ഒരു സ്റ്റൗ, റഫ്രിജറേറ്റർ, ഡിഷ് വാഷർ എന്നിവയുള്ള ഒരു പൂർണ്ണ അടുക്കളയും വാഹനത്തിൽ ഉണ്ട്. 1.83 m ഉയരമുള്ള ഉദാരമായ സ്പെയ്സിൽ 3D സാങ്കേതികവിദ്യയിൽ പ്രിന്റ് ചെയ്ത ഒരു ഡൈനിംഗ് റൂം, ക്യാബിന് മുകളിൽ അവശേഷിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ബെഡ്, രണ്ട് സോഫകൾ എന്നിവയും ക്യാമ്പറിലുണ്ട്.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

51 mm ലിഫ്റ്റ് കിറ്റ്, ഒരു വിഞ്ച്, പ്രത്യേക ഓഫ്-റോഡ് ടയറുകളുള്ള 17 ഇഞ്ച് വീലുകൾ എന്നിവയും ക്യാമ്പറിൽ ലഭ്യമാണ്. ഇതിന് ഒരു സ്‌നോർക്കൽ, ഒരു പ്രത്യേക TRD എക്‌സ്‌ഹോസ്റ്റ് എന്നിവയും ലഭിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം 3.5 ലിറ്റർ V6 എഞ്ചിൻ യൂണിറ്റാണ് വാഹനത്തിന്റെ ഹൃദയം. എഞ്ചിന് 6,000 rpm -ൽ പരമാവധി 278 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയും.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

മറ്റ് അനുബന്ധ വാർത്തകളിൽ ടൊയോട്ട ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാരുതി സുസുക്കിയിൽ നിന്ന് പുതിയ റീബാഡ്ജ്ഡ് പതിപ്പുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

Tacozilla; എവിടേയും പോകാവുന്ന മിനി ഹോം ക്യാമ്പർ അവതരിപ്പിച്ച് Toyota

നിലവിൽ ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പായ ഗ്ലാൻസയും വിറ്റാര ബ്രെസയുടെ റീബാഡ്ജ് മോഡലായ അർബൻ ക്രൂയിസറും ടൊയോട്ട രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നു. താമസിയാതെ സിയാസിന്റെ റീബഡ്ജ് മോഡൽ ബെൽറ്റയും എർട്ടിഗ എംപിവിയുടെ ടൊയോട്ട പതിപ്പായ റൂമിയനും വിൽപ്പനയ്ക്ക് എത്തിക്കാനാണ് ജാപ്പനീസ് വാഹന ഭീമന്റെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled all new tacozilla mini home on wheels camper truck
Story first published: Friday, November 5, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X