Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

കാത്തിരിപ്പിനൊടുവിൽ ടൊയോട്ട തങ്ങളുടെ ബെൽറ്റ സെഡാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. വാഹനത്തിന്റെ മിഡിൽ ഈസ്റ്റേൺ സ്പെക്കാണ് നിർമ്മാതാക്കൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സെഡാൻ മിഡിൽ ഈസ്റ്റ് വിപണികളിൽ ഉടൻ തന്നെ വിൽപ്പനയ്‌ക്കെത്തും.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ഇത് മാരുതി സുസുക്കി സിയാസിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പാണ്, വ്യത്യസ്തമായ ലോഗോകൾ മാത്രമാണ് വാഹനത്തിന്റെ വ്യത്യാസം. മെക്കാനിക്കൽ, എക്യുപ്മെന്റുകൾ, ഫീച്ചറുകൾ തുടങ്ങിയ മറ്റ് സവിശേഷതകളും അതുപോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (കളർഡ് MID അടങ്ങിയത്), മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓൾ പവർ വിൻഡോകൾ, ക്രൂയിസ് കൺട്രോൾ എന്നിവയോടുകൂടിയ ക്യാബിൻ രൂപകൽപ്പനയും പൂർണ്ണമായും സമാനമാണ്.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

കൂടാതെ പവർ-ഓപ്പറേറ്റഡ് ORVM -കൾ (ഓട്ടോ-ഫോൾഡിംഗ്), കീലെസ്സ് എൻട്രി ആൻഡ് ഗോ, എൽഇഡി ഹെഡ്‌ലൈറ്റുകൾ (ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം), എൽഇഡി ടെയിൽലൈറ്റുകൾ മുതലായവ വാഹനം ഓഫർ ചെയ്യുന്നു.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ടൊയോട്ട ബെൽറ്റയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ ഫോർ പെട്രോൾ എഞ്ചിനാണ്. ഈ മോട്ടോറിന് 105 bhp പരമാവധി കരുത്തും 138 Nm പീക്ക് torque ഉം സൃഷ്ടിക്കാൻ കഴിയും. എന്നിരുന്നാലും, അതിന്റെ മാരുതി ഇരട്ടയിൽ നിന്ന് വ്യത്യസ്തമായി, ടൊയോട്ട മിഡിൽ ഈസ്റ്റേൺ വിപണിയിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിൽ, ടൊയോട്ട അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും വാഗ്ദാനം ചെയ്യും, കാരണം മാനുവൽ ട്രാൻസ്മിഷനുള്ള കാറുകൾ അവയുടെ താങ്ങാനാവുന്ന വില കാരണം ഇന്ത്യയിൽ വളരെ ജനപ്രിയമാണ്.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ഗ്ലാൻസ, അർബൻ ക്രൂയിസർ (ബലേനോ, വിറ്റാര ബ്രെസ എന്നിവയുടെ റീബാഡ്ജ് പതിപ്പുകൾ) പോലെ, ഇന്ത്യ-സ്പെക്ക് ബെൽറ്റയും സിയാസിന്റെ അടിസ്ഥാന വകഭേദം ഒഴിവാക്കും, അതിനാൽ ഇതിന് മാരുതി മോഡലിനെ അപേക്ഷിച്ച് ഉയർന്ന പ്രാരംഭ വിലയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ടൊയോട്ട ഇതിനകം തന്നെ തങ്ങളുടെ യാരിസ് സെഡാൻ ഇന്ത്യയിൽ നിർത്തിയിരുന്നു, ബെൽറ്റ അതിന്റെ പകരക്കാരനായി ഉടൻ തന്നെ രാജ്യത്ത് ബ്രാൻഡ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ജാപ്പനീസ് നിർമ്മാതാക്കൾ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ അടുത്ത വർഷം ആദ്യ പകുതിയിൽ ബെൽറ്റ സെഡാൻ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ ഫ്രണ്ട് ഗ്രില്ലും ഒരുപക്ഷേ റീസ്റ്റൈൽ ചെയ്‌ത ബമ്പറുകളും ഉൾപ്പെടെയുള്ള ബാഹ്യ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ ഇന്ത്യ-സ്പെക്ക് പതിപ്പിൽ കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

അടുത്തിടെ, ടൊയോട്ട മാരുതി എർട്ടിഗ എംപിവിയുടെ റീബാഡ്ജ്ഡ് പതിപ്പായ റൂമിയോണും ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു. ഈ പുതിയ എം‌പി‌വിയും ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2022 -ന്റെ തുടക്കത്തിൽ തന്നെ ഈ എംപിവിയും എത്തിയേക്കാം. എത്തുമ്പോൾ, ഇന്ത്യയിലെ ടൊയോട്ടയുടെ ലൈനപ്പിലെ ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയായി ഇത് സ്ഥാനം പിടിക്കും.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

എന്നാൽ ഇതോടെ ടൊയോട്ടയുടെ മോഡൽ നിര വിപുലീകരിക്കും എങ്കിലും യഥാർഥ ടൊയോട്ട മോഡലുകളേക്കാൾ റീബാഡ്ജ് ചെയ്ത മോഡലുകളാവും ലൈനപ്പിന്റെ ഭൂരിഭാഗവും എന്നതാണ് മറ്റൊരു വസ്തുത.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

മാരുതി എടുക്കണോ, അതോ ടൊയോട്ട ബാഡ്ജുള്ള മാരുതി മോഡൽ വേണോ എന്ന നിലയിലേക്കാവും കാര്യങ്ങളുടെ പോക്ക്. നിലവിൽ ഇന്നോവ ക്രിസ്റ്റ, കാമ്രി, ഫോർച്ച്യൂണർ, വെൽഫയർ എന്നീ മോഡലുകൾ മാത്രമാണ് ശരിക്കും ടൊയോട്ടയുടേതായി ഇന്ത്യൻ വിപണിയിൽ ഉള്ളത്.

Belta എന്ന വിളിപ്പേരിൽ Toyota -യുടെ Ciaz ഉം വിപണിയിൽ എത്തി

ബ്രാൻഡിന്റെ ചെറു ഹാച്ച്ബാക്ക് ക്രോസ്ഓവർ മോഡലുകളായ കൊറോള, കൊറോള ക്രോസ്, യാരിസ് ക്രോസ്, അയ്ഗോ X എന്നീ മോഡലുകൾ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled rebadged ciaz as belta sedan in middle eastern market
Story first published: Friday, November 19, 2021, 19:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X