മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്ന് വരാനിരിക്കുന്ന സബ് -ഫോർ മീറ്റർ എസ്‌യുവിയായ സിട്രൺ C3 സ്‌പോർട്ടി (C21) നിർമ്മാതാക്കളുടെ C-ക്യൂബ് പ്രോഗ്രാമിന് കീഴിൽ ബ്രാൻഡിന്റെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ മോഡലാകും.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

കോംപാക്ട് എസ്‌യുവി വരും മാസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെങ്കിലും, ഇന്ത്യൻ ലോഞ്ച് 2022 -ൽ മാത്രമേ നടക്കൂ. ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് C3 സ്പോർട്ടി (സിട്രൺ C21) കോം‌പാക്ട് എസ്‌യുവി സെഗ്‌മെന്റിന്റെ താഴത്തെ ഭാഗത്ത് സ്ഥാപിക്കുകയും റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മാരുതി വിറ്റാര ബ്രെസ തുടങ്ങിയ കാറുകൾക്ക് വെല്ലുവിളിക്കുകയും ചെയ്യും.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

കൈഗറിനും മാഗ്നൈറ്റിനും യഥാക്രമം 5.64 ലക്ഷം മുതൽ 10.08 ലക്ഷം വരെയും 5.59 ലക്ഷം മുതൽ 10.00 ലക്ഷം രൂപ വരെയും വിറ്റാര ബ്രെസയ്ക്ക് നിലവിൽ 7.51 ലക്ഷം മുതൽ 11.41 ലക്ഷം രൂപ വരെയും എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

വരാനിരിക്കുന്ന സിട്രൺ കോംപാക്ട് എസ്‌യുവിയുടെ വില എൻട്രി ലെവൽ വേരിയന്റിന് 6.50 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡ് വേരിയന്റിന് 11 ലക്ഷം രൂപയ്ക്കുള്ളിലാവും എന്ന് പ്രിതീക്ഷിക്കാം.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, വാഹനത്തിന്റെ സ്കെയിൽ മോഡലിന്റെ ചിത്രങ്ങൾ വെബിൽ ചോർന്നിരുന്നു. ഡ്യുവൽ-ലെയർ ഷാർപ്പ് രൂപകൽപ്പനയിൽ വരുന്ന ഹെഡ്‌ലാമ്പുകൾ, പരമ്പരാഗത വൈഡ് ഗ്രില്ല് എന്നിവ എസ്‌യുവി വഹിക്കുന്നു.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

ഫോഗ് ലാമ്പുകൾ, ഒ‌ആർ‌വി‌എമ്മുകൾ, ഫ്ലാറ്റ് റൂഫ് എന്നിവയിലെ ഓറഞ്ച് ആക്‌സന്റുകളും ബ്ലാക്ക്ഔട്ട് റൂഫ് റെയിലുകളും പില്ലറുകളും വാഹനത്തിന്റെ സ്‌പോർടി രൂപം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഡ്യുവൽ ടോൺ, ഡയമണ്ട് കട്ട് അലോയി വീലുകൾ, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവയുള്ള സ്ക്വയറിഷ് വീൽ ആർച്ചുകൾ സ്കെയിൽ മോഡലിൽ ഉൾക്കൊള്ളുന്നു.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

പിന്നിൽ, കോംപാക്ട് എസ്‌യുവി ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ‌ലാമ്പുകൾ, ബ്ലാക്ക് ക്ലാഡിംഗുള്ള ഡ്യുവൽ-ടോൺ ബമ്പർ, വലിയ സിഗ്‌നേച്ചർ ബാഡ്‌ജുള്ള കൂടുതൽ അപ്പ്റൈറ്റായ ടെയിൽ‌ഗേറ്റ് എന്നിവയുമായി വരുന്നു.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ബിന്നക്കിൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സിട്രൺ C3 സ്‌പോർട്ടി ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുമെന്ന് ഏറ്റവും പുതിയ സ്പൈ ഇമേജുകൾ സ്ഥിരീകരിക്കുന്നു.

മാഗ്‌നൈറ്റ്, കൈഗര്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിട്രണ്‍ C3 സ്പോര്‍ട്ടി

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സിട്രൺ കോംപാക്ട് എസ്‌യുവിയുടെ ഹൃദയം, അത് ഏകദേശം 118 bhp കരുത്ത് പുറപ്പെടുവിക്കുന്നു. അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡായിരിക്കും. ഇത് ഒരു DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വാഗ്ദാനം ചെയ്തേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Upcoming Citroen C3 Sporty SUV To Be A Great Challenge Low Budget Compact SUVs. Read in Malayalam.
Story first published: Tuesday, July 13, 2021, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X