ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

50 ശതമാനത്തിന് മുകളിൽ വിപണി വിഹിത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഇന്തോ-ജാപ്പനീസ് ബ്രാൻഡ് ഹ്യുണ്ടായി മോട്ടോർ കമ്പനിക്കെതിരെ മികച്ച രീതിയിൽ മത്സരിക്കുന്നതിന് കൂടുതൽ ആധുനികവും സവിശേഷതകളുള്ളതും സാങ്കേതികമായി മെച്ചപ്പെടുത്തിയതുമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഈ ലേഖനത്തിൽ, 2021-2022 കാലയളവിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മാരുതി സുസുക്കി കാറുകളുടെ സ്ഥിരീകരിച്ച ഒരു ലിസ്റ്റാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

പുതുതലമുറ സെലേറിയോ

മാരുതി സുസുക്കി രണ്ടാം തലമുറ സെലേറിയോ ഹാച്ച്ബാക്ക് 2021 മധ്യത്തിൽ അവതരിപ്പിക്കും, മിക്കവാറും ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാഹനം വിപണിയിലെത്തും. ഹാച്ച്ബാക്കിന്റെ രൂപകൽപ്പന ഇതിനകം പേറ്റന്റ് ഇമേജുകൾ വഴി ചോർന്നിട്ടുണ്ട്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

പുതിയ മോഡൽ സുസുക്കിയുടെ ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ എസ്-പ്രസ്സോയ്ക്കും പുതിയ വാഗൺആറിനും ഇതേ പ്ലാറ്റ്ഫോമിലാണ് വരുന്നത്. 2021 സെലേറിയോയ്ക്ക് 1.2 ലിറ്റർ K12 പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് വാഗൺആർ ഹാച്ച്ബാക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റാണ്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഈ എഞ്ചിൻ പരമാവധി 82 bhp കരുത്തും, 113 Nm torque ഉം പുറപ്പെടുവിക്കുന്നു. 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 1.0 ലിറ്റർ മൂന്ന് സിലിണ്ടർ K10 പെട്രോൾ എഞ്ചിനും ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യും. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, AMT എന്നിവ ഉൾപ്പെടും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

പുതിയ ആൾട്ടോ

2022 -ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത തലമുറ ആൾട്ടോ ഹാച്ച്ബാക്കിൽ മാരുതി സുസുക്കി പ്രവർത്തിക്കുന്നു. പുതിയ മോഡൽ വലുപ്പത്തിൽ വളരും, ഒപ്പം ക്യാബിനുള്ളിൽ കൂടുതൽ ഇടവും വാഗ്ദാനം ചെയ്യും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഇതും സുസുക്കിയുടെ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഒപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ടാകും. ആധുനിക ഡിസൈൻ ഘടകങ്ങൾക്കൊപ്പം യഥാർത്ഥ സ്റ്റൈലിംഗ് ഹാച്ച്ബാക്ക് നിലനിർത്തും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഇതിന് ക്യാബിനുള്ളിൽ കൂടുതൽ ആധുനിക സവിശേഷതകൾ ലഭിക്കും. SHVS മൈൽ‌ഡ് ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ ബി‌എസ്‌ VI കംപ്ലയിന്റ് 800 സിസി മൂന്ന്-സിലിണ്ടർ പെട്രോൾ എഞ്ചിനാവും വാഹനത്തിന്റെ ഹൃദയം.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

പുതുതലമുറ വിറ്റാര ബ്രെസ

2021 അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന വിശ്വസിക്കപ്പെടുന്ന രണ്ടാം തലമുറ വിറ്റാര ബ്രെസയെയും മാരുതി സുസുക്കി ഒരുക്കുന്നു. കണക്റ്റഡ് കാർ ടെക്, കൂടുതൽ ആധുനിക ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, സൺറൂഫ് മുതലായ നിരവധി ആധുനിക സവിശേഷതകളെ പിന്തുണയ്‌ക്കുന്ന HEARTECT പ്ലാറ്റ്‌ഫോമിലെ നൂതന പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബ്രെസ്സ കോംപാക്ട് എസ്‌യുവി ഒരുങ്ങുന്നത്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

പുതിയ ബ്രെസ നിലവിലുള്ള 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ തന്നെ ഉപയോഗിക്കും, എന്നിരുന്നാലും ഇതിന് ശക്തമായ മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കും. ഉയർന്ന മൈലേജ് കൈവരിക്കുന്നതിന് വലിയ ബാറ്ററിയും കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോറും വാഹനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

അഞ്ച്-ഡോർ ജിംനി

2022 ജൂലൈയിൽ മാരുതി സുസുക്കി ജിംനി എസ്‌യുവിയുടെ അഞ്ച്-ഡോർ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ മോഡൽ 300 mm കൂടുതൽ വീൽബേസിൽ സഞ്ചരിക്കും, എന്നിരുന്നാലും ഇത് നാല് മീറ്ററിൽ താഴെയായിരിക്കും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള ടർബോചാർജ്ഡ് എഞ്ചിൻ പുതിയ മോഡലിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. സ്വിഫ്റ്റ് സ്പോർട്ടിനെ ശക്തിപ്പെടുത്തുന്ന യൂണിറ്റാണിത്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഇന്ത്യ-സ്പെക്ക് മോഡലിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കും, അത് മൂന്ന്-ഡോർ മോഡലിനും ശക്തി നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ജിംനി ഓഫർ ചെയ്യും കൂടാതെ AWD സിസ്റ്റം ഇതിൽ സ്റ്റാൻഡേർഡായി വരും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

മിഡ്-സൈസ്ഡ് എസ്‌യുവി

മാരുതി സുസുക്കി, ടൊയോട്ട കൂട്ടുകെട്ട് രണ്ട് വ്യത്യസ്ത പതിപ്പുകളുള്ള ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി വികസിപ്പിക്കുകയാണ്. ഇതിൽ ഒരു പതിപ്പ് മാരുതി സുസുക്കി നെയിംപ്ലേറ്റിൽ വിൽക്കും, കൂടാതെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവരുമായി ഇത് മത്സരിക്കും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

ഇത് ടൊയോട്ടയുടെ പുതിയ DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ടൊയോട്ട റൈസും ഇതേ പ്ലാറ്റ്ഫോമിലാണ് വരുന്നത്. മുമ്പ് യാരിസ് സെഡാൻ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ടൊയോട്ടയുടെ പ്രൊഡക്ഷൻ പ്ലാന്റിൽ പുതിയ മോഡൽ നിർമ്മിക്കും.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

എസ്‌യുവിക്ക് പുതിയ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്, ഇത് നിലവിൽ ആഗോള-സ്‌പെക്ക് സ്വിഫ്റ്റ് സ്‌പോർട്ടിന് കരുത്ത് പകരുന്നു. പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

പുത്തൻ ബാലെനോ

മാരുതി സുസുക്കി അടുത്ത തലമുറയിലെ ബലേനോയിലും ഇന്ത്യൻ വിപണിയിൽ ബലേനോ അടിസ്ഥാനമായുള്ള ക്രോസ്ഓവറിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

എന്നിരുന്നാലും, MSIL ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2022 -ൽ പുതിയ ബലേനോ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡൽ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഉടനടി ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന പുത്തൻ മാരുതി കാറുകൾ

കൂടാതെ കൂടുതൽ ആധുനിക സവിശേഷതകളും കണക്റ്റഡ് കാർ ടെക്കും ലഭിക്കും ഇതിലുണ്ടാവും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുമായി നിലവിലുള്ള പെട്രോൾ എഞ്ചിനൊപ്പം ഇത് വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Upcoming Maruti Suzuki Models To Launch In India Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X