സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന കമ്പനിയായ ഒറിക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. നിര്‍മാതാക്കളുടെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വിപുലീകരിക്കുക എന്ന ലക്ഷ്യത്തേടെയാണ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

പോളോ, വെന്റോ, ടി-റോക്ക് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍. കാറുകള്‍ 2, 3, അല്ലെങ്കില്‍ 4 വര്‍ഷത്തേക്ക് ലീസിംഗ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

സെപ്റ്റംബര്‍ 23 ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ടൈഗൂണ്‍ എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോക്‌സ്‌വാഗണ്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പുറത്തിറക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

തുടക്കത്തില്‍, ഡല്‍ഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഔട്ട്ലെറ്റുകളില്‍ കാര്‍ നിര്‍മ്മാതാവ് പദ്ധതി ആരംഭിക്കും. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

''കാര്‍ സബ്സ്‌ക്രിപ്ഷന്‍ പദ്ധതി രാജ്യത്ത് ജനപ്രീതി നേടുന്നു, പ്രത്യേകിച്ച് നഗര യുവ മധ്യവര്‍ഗക്കാര്‍ക്കിടയില്‍, സൗകര്യപ്രദമായ ഉടമസ്ഥാവകാശ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഈ ഉപഭോക്തൃ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ഒറിക്‌സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുന്നതില്‍ സന്തുഷ്ടരാണെന്നും കൂടാതെ ഞങ്ങളുടെ ലീസിംഗ്, സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

''പുതിയ ഉടമസ്ഥത, ഉപയോഗ മോഡലുകള്‍ എന്നിവയോടുള്ള പക്ഷപാതിത്വത്തോടെ മൊബിലിറ്റി സ്‌പേസ് സമീപകാലത്ത് കാര്യമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് (OAIS) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സന്ദീപ് ഗംഭീര്‍ പറഞ്ഞത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോം കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, ഈ പ്ലാറ്റ്‌ഫോം ഫോക്‌സ്‌വാഗണ്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഫോക്‌സ്‌വാഗണുമായി സഹകരിക്കാനും പുതിയ ഉപഭോക്താക്കള്‍ക്ക് പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരാനും ബ്രാന്‍ഡിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനും ഡ്രൈവ് ചെയ്യാനും അനുഭവിക്കാനും അവരെ പ്രാപ്തരാക്കുന്ന ഒരു പുതിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും സന്ദീപ് ഗംഭീര്‍ പറഞ്ഞു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള മോഡലിന്റെ വിശദാംശങ്ങള്‍ ഫോക്‌സ്‌വാഗന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത പരിശോധിച്ചാല്‍, തങ്ങളുടെ ജനപ്രീയ മോഡലുകളായ പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

വകഭേദത്തെ ആശ്രയിച്ച് പോളോ ഹാച്ച്ബാക്കിന് 3 ശതമാനം മുതലും വെന്റോ സെഡാനില്‍ 2 ശതമാനം വരെയുമാകും വില വര്‍ധിപ്പിക്കുക. അതേസമയം പോളോയുടെ GT വേരിയന്റിന് വില വര്‍ധന ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഇന്ന് ബ്രാന്‍ഡിനായി രാജ്യത്ത് മികച്ച വില്‍പ്പന നേടിക്കൊടിക്കുന്ന മോഡലുകളാണ് പോളോയും, വെന്റോയും. എന്നാല്‍ വില വര്‍ധനവ് വരും മാസങ്ങളിലെ വില്‍പ്പനയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഇനി മോഡലുകളുടെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, പോളോയ്ക്ക് 6.27 ലക്ഷം രൂപ മുതല്‍ 9.75 ലക്ഷം രൂപ വരെയാണ് നിലവിലെ എക്‌സ്‌ഷോറൂം വില. അതേസമയം വെന്റോയ്ക്ക് 9.99 ലക്ഷം രൂപ മുതല്‍ 14.10 ലക്ഷം രൂപ വരെയും നിലവില്‍ എക്‌സ്‌ഷോറും വിലയായി നല്‍കണം.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില കാരണം ഉല്‍പാദന ചെലവ് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷം വില വര്‍ധന പ്രഖ്യാപിച്ച ഇന്ത്യയിലെ ഒരേയൊരു കാര്‍ നിര്‍മ്മാതാവല്ല ഫോക്‌സ്‌വാഗണ്‍. മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, റെനോ, ഹ്യുണ്ടായി തുടങ്ങി നിരവധി വാഹന നിര്‍മാതാക്കള്‍ 2021 ല്‍ തങ്ങളുടെ കാറുകളുടെ വില ഒന്നിലധികം തവണ വര്‍ധിപ്പിച്ചിരുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

ഓഗസ്റ്റില്‍, ടാറ്റ മോട്ടോര്‍സ്, ഹോണ്ട, ടൊയോട്ട എന്നിവ തങ്ങളുടെ കാറുകളുടെ നിരയില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വില വര്‍ധനവ് മാരുതി സുസുക്കിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നതിനാല്‍ ഈ വര്‍ഷം ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മാരുതി സുസുകി തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വില വര്‍ധന പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen; ലഭ്യമായ മോഡലുകളും, നഗരങ്ങളും ഇതാ

കാര്‍ നിര്‍മ്മാതാക്കള്‍ മാത്രമല്ല, ഇന്ത്യയിലെ നിരവധി ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ അതാത് മോഡലുകള്‍ക്കും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. വില വര്‍ധന തീരുമാനത്തിന് ഉല്‍പാദന ചെലവ് വര്‍ധിച്ചതിന്റെ അതേ കാരണമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Most Read Articles

Malayalam
English summary
Volkswagen announced partnership with orix for extend subscription plan find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X