വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

2021 സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് Polo, Vento മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ Volkswagen ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ന് രാജ്യത്ത് ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന രണ്ട് മോഡലുകള്‍ കൂടിയാണ് ഇത്.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

വകഭേദത്തെ ആശ്രയിച്ച് Polo ഹാച്ച്ബാക്കിനും Vento സെഡാനും യഥാക്രമം 3 ശതമാനം മുതല്‍ 2 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Polo-യുടെ GT വേരിയന്റിന് വില വര്‍ധന ബാധകമല്ലെന്ന് Volkswagen സ്ഥിരീകരിച്ചു.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

പുതുക്കിയ വിലകള്‍ 2021 സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2021 ഓഗസ്റ്റ് 31 വരെ മോഡലുകള്‍ ബുക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവ് ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

നിലവില്‍ Polo-യുടെ വില ആരംഭിക്കുന്നത് 6.27 ലക്ഷം രൂപയില്‍ നിന്നാണ്. ഇതിന്റെ ഉയര്‍ന്ന പതിപ്പിന് 9.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, Vento-യുടെ നിവലിലെ വില 9.99 ലക്ഷം രൂപ മുതല്‍ 14.10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

2021 ജനുവരിയിലാണ് ഇരുമോഡലുകളുടെയും വില അവസാനമായി Volkswagen രാജ്യത്ത് വര്‍ധിപ്പിച്ചത്. എന്നാല്‍ നിലവിലെ വില വര്‍ധനയുടെ കാരണം കമ്പനി ഇതുവരെ സൂചിപ്പിച്ചിട്ടില്ലെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് ഈ വില വര്‍ധനവിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

Polo രാജ്യത്തെ ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിലൊന്നായി കണക്കാക്കപ്പെടുന്നു, കാരണം അതിന്റെ ശക്തമായ എഞ്ചിന്‍, അസാധാരണമായ റൈഡിംഗ് ചലനാത്മകത എന്നിവയാണ് മോഡലിനെ ശ്രേണിയില്‍ മികച്ചതാക്കുന്നത്.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

ട്രെന്‍ഡ്ലൈന്‍, കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ പ്ലസ്, GT എന്നിങ്ങനെ അഞ്ച് ട്രിമ്മുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ കംഫര്‍ട്ട് ലൈനില്‍ മാത്രമാണ് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നത്.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

എഞ്ചിന്‍ ഓപ്ഷനുകളെക്കുറിച്ച് പറയുമ്പോള്‍, Polo-യ്ക്ക് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു-1.0 ലിറ്റര്‍ MPI നാച്ചുറല്‍ ആസ്പിറേറ്റഡ് യൂണിറ്റ്, 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ TSI ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

ആദ്യത്തേത് 74 bhp കരുത്തും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് 109 bhp കരുത്തും 175 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ നാച്ചുറലി അസ്പിരേറ്റഡ് യൂണിറ്റിനൊപ്പം ലഭിക്കുകയുള്ളു. അതേസമയം ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ജോടിയാക്കാം.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ പോളോയില്‍ വാഗ്ദാനം ചെയ്യുന്ന ചില മുന്‍നിര സവിശേഷതകളാണ്.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

ഓഫറിലുള്ള സുരക്ഷ കിറ്റില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

മറുവശത്ത്, Vento സെഡാനെക്കുറിച്ച് പറയുമ്പോള്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ വാഹനം വാഗ്ദാനം ചെയ്യുന്നു. Polo-യില്‍ നിന്ന് വ്യത്യസ്തമായി, 1.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ യൂണിറ്റിന്റെ രൂപത്തില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് Vento-യ്ക്ക് ലഭിക്കുന്നത്.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

മോട്ടോര്‍ Polo-യിലെ അതേ ഔട്ട്പുട്ടാണ് നല്‍കുന്നത്. അതേ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കുന്നു-6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവയും വാഹനത്തില്‍ തെരഞ്ഞെടുക്കാം.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

മിഡ്-സൈസ് സെഡാനിലെ ഓഫര്‍ സവിശേഷതകളില്‍ ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ Polo-യില്‍ നിന്ന് അധികമായി വാഗ്ദാനം ചെയ്യുന്നു.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

ഓഫറിലുള്ള സുരക്ഷ സവിശേഷതകളില്‍ നാല് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. Volkswagen ഇന്ത്യ ഇപ്പോള്‍ Taigun എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

വേഗം വാങ്ങിച്ചോളു; Polo, Vento മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് Volkswagen

ഇത് അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ Hyundai Creta, Kia Seltos, Skoda Kushaq എന്നിവയ്‌ക്കെതിരെയാകും വിപണിയില്‍ മത്സരിക്കുക. ഈയിടെ പുറത്തിറക്കിയ Kushaq-നെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നമായിട്ടാകും മോഡല്‍ വിപണിയില്‍ എത്തുക. അതുകൊണ്ട് തന്നെ വിലയിലും ചെറിയ വര്‍ധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Volkswagen announced price hike for polo and vento models from 2021 september 1
Story first published: Wednesday, September 1, 2021, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X