ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2021 വര്‍ഷം ഒരു വലിയ വര്‍ഷമാണ്. ഈ വര്‍ഷം നാല് എസ്‌യുവി പുറത്തിറക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

ഇതിനകം തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ 2021 ടി-റോക്ക്, 2021 ടിഗുവാന്‍ ഓള്‍സ്പേസ്, പുതിയ ടൈഗൂണ്‍ കോംപാക്ട് എസ്‌യുവി, 5 സീറ്റര്‍ ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. മോഡലുകള്‍ക്കൊപ്പം തന്നെ വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന ശൃംഖല 150 ടച്ച്പോയിന്റുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫോക്‌സ്‌വാഗണിന്, ഇന്ത്യയില്‍ നിലവില്‍ 140 ഓളം സെയില്‍സ് ടച്ച്പോയിന്റുകളുണ്ട്, അതില്‍ 105 ഷോറൂമുകളിലും കമ്പനിയുടെ ഉപയോഗിച്ച കാര്‍ റീട്ടെയില്‍ ഔട്ട്ലെറ്റ് ദാസ് വെല്‍റ്റ് ആട്ടോ (DWA) ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ക്കായുള്ള കമ്പനിയുടെ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തില്‍ വലിയ പദ്ധതികളുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

''ഞങ്ങള്‍ക്ക് ഇതിനകം 140 പുതിയ സെയില്‍സ് ടച്ച്പോയിന്റുകളും 105 ഉപയോഗിച്ച കാര്‍ സെയില്‍സ് പോയിന്റുകളും ഉണ്ട്, അതിനാല്‍ തീര്‍ച്ചയായും 37 DWA വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 150 പുതിയ സെയില്‍സ് ടച്ച്പോയിന്റുകളിലേക്ക് ശ്യംഖല വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് പോകാന്‍ ഇത് കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നും ആശിഷ് ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ഇപ്പോള്‍ വില്‍പ്പന ശൃംഖലയുടെ വിഭജനം 55 ശതമാനത്തോളമാണെന്നും ബാക്കി 45 ശതമാനം ഔട്ട്ലെറ്റുകള്‍ ടയര്‍ 1 നഗരങ്ങളിലാണെന്നും ഫോക്‌സ്‌വാഗണ്‍ പറയുന്നു.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

'ഒരു ലക്ഷത്തോളം പുതിയ കാറുകളുടെ വോള്യങ്ങളും സമാനമായ എണ്ണം ഉപയോഗിച്ച കാറുകളും കൈകാര്യം ചെയ്യാന്‍ നെറ്റ്‌വര്‍ക്ക് വളരെ മികച്ചതാണെന്ന് വോളിയം മാനേജ്‌മെന്റിനെക്കുറിച്ച് സംസാരിച്ച ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

2021 ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ കോംപാക്ട് എസ്‌യുവിയാണ് കമ്പനിയുടെ അടുത്ത വലിയ അവതരണം.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

നിര്‍മാതാക്കള്‍ പ്രാദേശികമായി വികസിപ്പിച്ച മോഡുലറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോഡലുകളില്‍ ഒന്നായിരിക്കും വരാനിരിക്കുന്ന ഈ വാഹനം. വാഹനത്തിന്റെ വില പിടിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

ബ്രാന്‍ഡില്‍ നിന്നും ഇനി നിരത്തിലെത്തുന്ന വാഹനങ്ങള്‍ക്കും ഇതേ പ്ലാറ്റ്‌ഫോം അടിസ്ഥാനമാകുമെന്നാണ് സൂചന. ഇതോടെ വാഹനങ്ങളുടെ വില ഒരു പരിധി വരെ പിടിച്ച് നിര്‍ത്താനും വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനും സാധിക്കും.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

1 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളുമായി ടൈഗൂണ്‍ വിപണിയില്‍ എത്തുക. ആദ്യത്തേത് 113 bhp കരുത്തും 175 Nm torque ഉം ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 6 സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ജോടിയാക്കും.

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളെന്ന് ഫോക്‌സ്‌വാഗണ്‍; വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കും

1.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG എന്നിവ ഉപയോഗിച്ച് ഗിയര്‍ബോക്‌സ് ജോടിയാക്കും. വാഹനത്തിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
English summary
Volkswagen India Planning To Expand Sales Network In India By The End Of 2021. Read in Malayalam.
Story first published: Thursday, June 17, 2021, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X