Just In
- 38 min ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 3 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 16 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
കെ.എം ഷാജിയ്ക്കെതിരായ അനധികൃത സ്വത്ത സമ്പാദനക്കേസ് ; അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നു
- Sports
IPL 2021: 'അവന് കൂടെയുള്ളതിനാല്‍ പണി എളുപ്പം', ബുംറയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ബോള്‍ട്ട്
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ ട്രാൻസ്‌പോർട്ടർ സ്‌പോർട്‌ലൈനൊരുക്കി ഫോക്‌സ്‌വാഗൺ
യൂറോപ്യൻ വിപണികളിലെ ഫോക്‌സ്‌വാഗൺ ട്രാൻസ്‌പോർട്ടർ T 6.1 പലർക്കും ഒരു ജനപ്രിയ ഓപ്ഷനാണ്, എന്നാൽ ഇതിനെ ഇന്നുവരെ ആരം സ്‌പോർടി എന്ന് വിശേഷിപ്പിച്ചിട്ടില്ല.

ഫോക്സ്വാഗൺ ട്രാൻസ്‌പോർട്ടർ T 6.1 സ്‌പോർട്‌ലൈൻ സമാരംഭിച്ചതോടെ ഇതെല്ലാം ഇപ്പോൾ മാറി മറിയുകയാണ്, ഇത് പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനത്തിന്റെ ബാഹ്യ പ്രൊഫൈലിലേക്ക് ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുന്നു.

ഫോക്സ്വാഗൺ T 6.1 സ്‌പോർട്‌ലൈനിന്റെ സ്‌പോർടി അപ്പീലിന് പ്രാഥമികമായി നന്ദി പറയേണ്ടത് റെഡ് ഘടകങ്ങളോടെ വരുന്ന 18 ഇഞ്ച് ഗ്ലോസ്സ് ബ്ലാക്ക് അലോയി വീലുകളോടാണ്.

പുനർനിർമ്മിച്ച സസ്‌പെൻഷൻ വാഹനത്തെ 30 mm താക്കുന്നു, കൂടാതെ ഒരു ബോഡി കിറ്റും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. റൂഫ് സ്‌പോയ്‌ലർ, സൈഡ് ബാറുകൾ, കൂടുതൽ അഗ്രസ്സീവ് ഫ്രണ്ട് ഫാസിയ എന്നിവ വാഹനത്തിലുണ്ട്.

കൂടുതൽ സ്പോർട്ടിയർ ടച്ചിനായി, മാറ്റ് ബ്ലാക്ക് സൈഡ് ബാറുകൾ, വിൻഡോ ടിന്റുകൾ, ബ്ലാക്ക് എഡിഷൻ ഡെക്കലുകൾ എന്നിവയിൽ പായ്ക്ക് ചെയ്യുന്ന ഓപ്‌ഷണൽ സ്‌പോർട്ട്‌ലൈൻ ബ്ലാക്ക് എഡിഷനും ഫോക്സ്‍വാഗൺ വാഗ്ദാനം ചെയ്യുന്നു.

ഇവയെല്ലാം ബോക്‌സി വാനിന് സ്‌പോർടി അപ്പീൽ നൽകുന്നു, പക്ഷേ T 6.1 സ്‌പോർട്‌ലൈനിന്റെ ഉള്ളിലും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു.

ഈ വാഹനത്തിനുള്ളിലെ സീറ്റുകൾ സ്വീഡ് ട്രിം ഉപയോഗിച്ച് നാപ്പ ഹണികോമ്പ് ലെതറിലാണ് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് സീറ്റുകൾ ഹീറ്റിംഗ് ഫംഗ്ഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പുതിയ സൗണ്ട് സിസ്റ്റവും ബ്രാൻഡ് നൽകുന്നു.

അതോടൊപ്പം ഒരു ഡിസ്കവർ മീഡിയ നാവിഗേഷൻ സിസ്റ്റവും നിരവധി ഡ്രൈവർ-അസിസ്റ്റ് സിസ്റ്റങ്ങളും ചേർത്ത് ടെക്കിന്റെ പട്ടിക കമ്പനി അപ്‌ഡേറ്റുചെയ്‌തിരിക്കുന്നു.

ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, എമർജൻസി ഓട്ടോ ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഹൈലൈറ്റുകൾ ഉപയോഗിച്ച് സുരക്ഷാ ഫീച്ചറുകളും വിപുലീകരിച്ചു.

201 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TDI എഞ്ചിനാണ് T 6.1 സ്‌പോർട്ട്ലൈൻ ഉപയോഗിക്കുന്നത്. ഏഴ് സ്പീഡ് DSG ട്രാൻസ്മിഷൻ യൂണിറ്റുമായി ഈ എഞ്ചിൻ ഇണചേർന്നിരിക്കുന്നു, ഇത് 8.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാനിനെ സഹായിക്കുന്നു.

ഫോക്സ്വാഗൺ T 6.1 സ്‌പോർട്‌ലൈന് 42,940 ഡോളർ (ഏകദേശം 43 ലക്ഷം രൂപ) ആണ് എക്സ്-ഷോറൂം വില, വാനിന്റെ ഡെലിവറികൾ ജൂലൈയിൽ ആരംഭിക്കും.