മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ടൈഗൂണ്‍ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ കോംപാക്ട് എസ്‌യുവി ഈ മാസം അവസാനം പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഈ വര്‍ഷം ആദ്യം മാര്‍ച്ചിലാണ് ടൈഗൂണ്‍ എസ്‌യുവിയെ കമ്പനി അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗണ്‍ അതിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പ്രീ-ബുക്കിംഗ് പ്രഖ്യാപനം നടത്തിയത്. എന്നിരുന്നാലും, എസ്‌യുവിയുടെ പ്രീ-ബുക്കിംഗിനുള്ള തുക ഇതുവരെ കാര്‍ നിര്‍മാതാവ് വ്യക്തമാക്കിയിട്ടില്ല.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ടൈഗൂണ്‍ എസ്‌യുവി സ്‌കോഡ കുഷാഖിന്റെ അതേ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നത്. പ്രത്യേകതകളുടെയും സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ ഇത് സഹോദരങ്ങളായി കണക്കാക്കാം.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

എന്നിരുന്നാലും, ടൈഗൂണിന് അതിന്റേതായ ഐഡന്റിറ്റി സൃഷ്ടിക്കാന്‍ ചില സവിശേഷതകള്‍ കമ്പനി നല്‍കും. പ്രത്യേകിച്ച് വാഹനത്തിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍. മുന്‍വശത്തുള്ള ബ്രാന്‍ഡിന്റെ സ്ലാറ്റ്ഡ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡിആര്‍എല്‍ യൂണിറ്റുകളും മുന്നിലെ സവിശേഷതയാണ്.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മുന്‍വശത്തെ ഗ്രില്ലിലും ഫോഗ് ലാമ്പ് കേസിംഗിലും ക്രോമിന്റെ അതിപ്രസരവും കാണാന്‍ സാധിക്കും. പിന്‍വശത്ത്, 2021 ടൈഗൂണില്‍ എസ്‌യുവിയുടെ വീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഇന്‍ഫിനിറ്റി ടെയില്‍ ലൈറ്റുകള്‍ ഫീച്ചര്‍ ചെയ്യും.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഇവയ്ക്ക് പുറമേ, എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ക്രോം ഗാര്‍ണിഷ് ഉള്ള ഡോര്‍ ഹാന്‍ഡിലുകള്‍, വര്‍ക്കിംഗ് റൂഫ് റെയിലുകള്‍, ബ്ലാക്ക് ഔട്ട് ചെയ്ത B-പില്ലര്‍ എന്നിവയും ലഭിക്കും.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

2021 ടൈഗൂണ്‍ എസ്‌യുവിയുടെ വീല്‍ബേസ് 2,651 mm-ല്‍ കുഷാഖിന് സമാനമാണെങ്കിലും, സ്‌കോഡയില്‍ നിന്നുള്ള സഹോദരനേക്കാള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഇതിന് ഉണ്ട്. കുഷാക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 188 mm ആണ്, ഫോക്‌സ്‌വാഗണില്‍ നിന്നുള്ള എതിരാളിയെക്കാള്‍ 17 mm ചെറുതാണ്.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

2021 ടൈഗൂണ്‍ എസ്‌യുവിയുടെ അകത്തളവും സവിശേഷതകളാല്‍ നിറഞ്ഞിരിക്കും. ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, 10.1 ഇഞ്ച് പ്രധാന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 10.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ വാഹനത്തിന് ലഭിക്കും.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

രണ്ട് പെട്രോള്‍ എഞ്ചിനുകളുടെ അകമ്പടിയോടെയാകും വാഹനം വിപണിയില്‍ എത്തുക. 1 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 113 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കും.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

അതേസമയം 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 148 bhp കരുത്തും 250 Nm torque ഉം ആകും പുറപ്പെടുവിക്കും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യും.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, സ്‌കോഡ കുഷാഖ് എന്നിവര്‍ക്കെതിരെയാകും വാഹനം മത്സരിക്കുക.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ടോപ്പ്-സ്‌പെക്ക് മോഡലുകളില്‍ 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 40-ലധികം സുരക്ഷാ സവിശേഷതകളോടെയാകും ടൈഗൂണ്‍ കമ്പനി വാഗ്ദാനം ചെയ്യുക. രാജ്യത്ത് വില്‍പ്പന ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഇതിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് ഡിസൈനും ലോഗോയും രാജ്യത്തെ ഡീലര്‍ഷിപ്പുകളിലുടനീളം നടപ്പാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ കണ്ണുവെച്ച് ഫോക്‌സ്‌വാഗണ്‍; ടൈഗൂണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഘട്ടം ഘട്ടമായിട്ടാണ് ഇത്തരം മാറ്റങ്ങള്‍ നടപ്പിലാക്കുക. ഡീലര്‍ഷിപ്പുകളിലുടനീളം പുതിയ ബ്രാന്‍ഡ് ഡിസൈന്‍ നടപ്പിലാക്കുന്നത് ഇന്ത്യയിലെ ഫോക്‌സ്‌വാഗണിന് ഒരു പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നാണ് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞത്.

Most Read Articles

Malayalam
English summary
Volkswagen started to accept taigun suv bookings in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X